ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.

ഐപിഎൽ; ബാംഗ്ലൂരിനോട് തോൽവി, ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ അവസാനിച്ചു.
Advertisement
May 5, 2022 07:34 AM | By Vyshnavy Rajan

പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ വീഴ്ത്തി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ നാലാം സ്ഥാനത്ത്. 13 റണ്‍സിനായിരുന്നു ചെന്നൈയുടെ തോൽവി. ഏഴാം തോല്‍വിയോടെ ചെന്നൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ ഏതാണ്ട് അവസാനിച്ചു.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തപ്പോൾ ചെന്നൈയുടെ പോരാട്ടം 160ൽ അവസാനിച്ചു.

ഓപ്പണര്‍മാരായ ഋതുരാജ് ഗെയ്ക്‌വാദും – ഡെവോണ്‍ കോണ്‍വെയും ചേര്‍ന്ന് 40 പന്തില്‍ 54 റണ്‍സ് ചേര്‍ത്ത ശേഷമാണ് പിരിഞ്ഞത്. ഭേദപ്പെട്ട തുടക്കം ലഭിച്ച ശേഷം മധ്യനിര ക്ലിക്കാകാതെ പോയതാണ് ചെന്നൈക്ക് തിരിച്ചടിയായത്.

അര്‍ധ സെഞ്ചുറി നേടിയ ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ഉത്തപ്പയേയും (1), അമ്പാട്ടി റായുഡു (10), രവീന്ദ്ര ജഡേജയും (3), ധോണി (2) എന്നിവർ കാര്യമായ സംഭാവനകളില്ലാതെ പുറത്തായതോടെ ചെന്നൈ തോല്‍വി മുന്നില്‍ കണ്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബാംഗ്ലൂര്‍ 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തിരുന്നു.

മഹിപാല്‍ ലോംറോര്‍ (27 പന്തില്‍ 42), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (22 പന്തില്‍ 38), ദിനേഷ് കാര്‍ത്തിക് (17 പന്തില്‍ 26*), വിരാട് കോലി (33 പന്തില്‍ 30), രജത് പാട്ടിദാര്‍ (15 പന്തില്‍ 21) എന്നിവരുടെ ഇന്നിങ്‌സുകളാണ് ബാംഗ്ലൂരിനെ 173-ല്‍ എത്തിച്ചത്.

IPL; The loss to Bangalore ended Chennai's play-off chances.

Next TV

Related Stories
ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ പ്രഖ്യാപിച്ചു

Jun 29, 2022 10:28 PM

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റ്; രോഹിത് ശർമ കളിക്കില്ല, പകരം നായകനെ...

Read More >>
രണ്ടാം ട്വന്റി ട്വന്റി മത്സരം; അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

Jun 29, 2022 06:46 AM

രണ്ടാം ട്വന്റി ട്വന്റി മത്സരം; അയര്‍ലന്‍ഡിനെ തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ

രണ്ടാം ട്വന്റി ട്വന്റി മത്സരത്തില്‍ അയര്‍ലന്‍ഡിനെ നാല് റണ്‍സിന് തകര്‍ത്ത് പരമ്പര സ്വന്തമാക്കി ഇന്ത്യ. ഇന്ത്യ ഉയര്‍ത്തിയ 226 റണ്‍സ്...

Read More >>
ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി  ഹാര്‍ദിക്

Jun 27, 2022 10:50 AM

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ഹാര്‍ദിക്

ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തില്‍ തന്നെ റെക്കോര്‍ഡ് സ്വന്തമാക്കി ...

Read More >>
രോഹിത് ശർമ്മയ്ക്ക് കൊവിഡ്

Jun 26, 2022 09:25 AM

രോഹിത് ശർമ്മയ്ക്ക് കൊവിഡ്

രോഹിത് ശർമ്മയ്ക്ക്...

Read More >>
വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

Jun 22, 2022 04:01 PM

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി നിലത്തിറക്കി

വിൻഡ്‌ഷീൽഡിൽ തകരാറ്; നെയ്മർ സഞ്ചരിച്ച പ്രൈവറ്റ് ജെറ്റ് അടിയന്തിരമായി...

Read More >>
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

Jun 21, 2022 01:30 PM

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ പെട്ടു

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാർ അപകടത്തിൽ...

Read More >>
Top Stories