ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...

ഉരുളക്കിഴങ്ങ് വെച്ച് എളുപ്പത്തില്‍ തയ്യാറാക്കുന്ന 'ഈവനിംഗ് സ്‌നാക്ക്' ആയാലോ ...
Advertisement
May 3, 2022 03:52 PM | By Susmitha Surendran

വൈകുന്നേരങ്ങളിൽ എളുപ്പത്തില്‍ തയ്യാറാക്കാവുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് വെച്ചുള്ള സ്‌നാക്ക്. എങ്ങനെയാണ് എളുപ്പത്തിൽ വളരെ രുചികരമായി തയ്യാറാക്കുക എന്ന് നോക്കാം .

ചേരുവകള്‍...

ഉരുളക്കിഴങ്ങ് - രണ്ടെണ്ണം വേവിച്ച് ഉടച്ചുവച്ചത്

റവ - കാല്‍ കപ്പ്

ചില്ലി ഫ്‌ളേക്‌സ് - ഒരു ടീസ്പൂണ്‍

ഒറിഗാനോ - ഒരു ടീസ്പൂണ്‍

വെളുത്തുള്ളി - അഞ്ച് ചെറിയ അല്ലി, ചെറുതാക്കി മുറിച്ചതോ ചതച്ചതോ

ഉപ്പ് - ആവശ്യത്തിന്

ബട്ടര്‍ - ആവശ്യത്തിന്

കോണ്‍ഫ്‌ളോര്‍ - ആവശ്യത്തിന്

തയ്യാറാക്കുന്ന രീതി...

ആദ്യം ഒരു പാന്‍ ചൂടാക്കി അതിലേക്ക് അല്‍പം ബട്ടര്‍ ചേര്‍ത്ത ശേഷം ചില്ലി ഫ്‌ളേക്‌സ്, ഒറിഗാനോ, വെളുത്തുള്ളി എന്നിവ ചേര്‍ക്കാം. ഇതൊന്ന് പാകമായി വരുമ്പോള്‍ ഇതിലേക്ക് അല്‍പം വെള്ളം ചേര്‍ത്ത് തിളപ്പിക്കണം.

വെള്ളം തിളച്ചുവരുമ്പോള്‍ റവ ചേര്‍ക്കാം. റവ വെള്ളത്തില്‍ ഒന്ന് മുങ്ങി വെന്ത് വരുമ്പോള്‍ തീ കെടുത്തി ഇത് തണുക്കാന്‍ വയ്ക്കാം. ഇത് തണുത്ത ശേഷം ഇതിലേക്ക് വേവിച്ച് ഉടച്ചുവച്ചിരിക്കുന്ന ഉരുളക്കിഴങ്ങും ഉപ്പും ചേര്‍ത്ത് കുഴച്ച് മാവിന്റെ പരുവമാക്കിയെടുക്കാം.

ഇനി ഈ മാവ് പരത്തി ഒരു കട്ടര്‍ ഉപയോഗിച്ച് റിംഗ് ഘടനയില്‍ മുറിച്ചെടുക്കുകയോ, അല്ലെങ്കില്‍ കൈകൊണ്ട് തന്നെ നീളത്തില്‍ ഉരുട്ടി അതിനെ യോജിപ്പിച്ച് റിംഗ് ഘടനയിലാക്കിയെടുക്കുകയോ ചെയ്യാം.

ഇനി ഈ റിംഗുകള്‍ ഓരോന്നായി അല്‍പം കോണ്‍ഫ്‌ളോര്‍ കൂടി വിതറിയ ശേഷം എണ്ണയില്‍ ഡീപ് ഫ്രൈ ചെയ്‌തെടുക്കാം. ഇഷ്ടമുള്ള ഡിപ്പുകളും ചേര്‍ത്ത് ചൂടോടെ തന്നെ പൊട്ടാറ്റോ റിംഗ്‌സ് കഴിക്കാം.

An easy 'dessert' made with potatoes

Next TV

Related Stories
കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

Apr 14, 2022 03:14 PM

കൊതിയൂറും ഇ‍ഞ്ചി ചമ്മന്തി; റെസിപ്പി

ഉച്ച ഊണിന് അൽപം ചമ്മന്തി ഉണ്ടെങ്കിൽ പിന്നെ ഒന്നും...

Read More >>
മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

Apr 4, 2022 01:38 PM

മാമ്പഴ രുചിയിലൊരു ഹെൽത്തി ലെമണൈഡ് തയ്യാറാക്കാം

പഞ്ചസാര ചേർക്കാതെ മാമ്പഴവും നാരങ്ങയും മറ്റു രുചിക്കൂട്ടുകളും ചേർത്തൊരു സൂപ്പർ കൂൾ...

Read More >>
ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം  കാരറ്റ് ജ്യൂസ് ഇങ്ങനെ ...

Mar 16, 2022 07:55 PM

ചൂടിൽ നിന്ന് ആശ്വാസം; എളുപ്പം ഉണ്ടാക്കാം കാരറ്റ് ജ്യൂസ് ഇങ്ങനെ ...

പോഷകഗുണങ്ങൾ ധാരാളമുള്ള കാരറ്റ് ജ്യൂസ് വളരെ എളുപ്പത്തിൽ...

Read More >>
ഉരുളക്കിഴങ്ങും റവയും ചേർത്തൊരു ടേസ്റ്റി വട തയ്യാറാക്കാം എളുപ്പത്തിൽ

Mar 12, 2022 09:31 PM

ഉരുളക്കിഴങ്ങും റവയും ചേർത്തൊരു ടേസ്റ്റി വട തയ്യാറാക്കാം എളുപ്പത്തിൽ

നാലുമണിക്ക് ചായയ്ക്കൊപ്പം കഴിക്കാൻ എളുപ്പത്തിൽ തയാറാക്കാൻ പറ്റുന്ന റവ വട....

Read More >>
ദോശമാവും ഓട്സും ചേർത്ത്  രുചികരമായ ഒറോട്ടി തയ്യാറാക്കാം

Mar 3, 2022 10:45 PM

ദോശമാവും ഓട്സും ചേർത്ത് രുചികരമായ ഒറോട്ടി തയ്യാറാക്കാം

ദോശമാവും ഓട്സും ചേർത്ത് അതീവ രുചികരമായ ഒറോട്ടി...

Read More >>
നെറ്റ് പനീർ ദോശ ഉണ്ടാക്കാം എളുപ്പത്തിൽ

Feb 24, 2022 08:43 PM

നെറ്റ് പനീർ ദോശ ഉണ്ടാക്കാം എളുപ്പത്തിൽ

ബ്രേക്ക് ഫാസ്റ്റായോ നാലുമണി ചായയുടെ കൂടെയോ കഴിക്കാവുന്ന ഒരു വിഭവം...

Read More >>
Top Stories