കീം പരീക്ഷ ഫലം; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു

കീം പരീക്ഷ ഫലം; ഒന്നാം റാങ്കിന്റെ തിളക്കത്തില്‍ ബി. അമ്മു
Oct 7, 2021 11:37 PM | By Vyshnavy Rajan

തൃശൂര്‍ : കീം പരീക്ഷയില്‍ എസ്.സി. വിഭാഗത്തില്‍ ഒന്നാം റാങ്ക് നേടി അഭിമാനമായി മാറിയിരിക്കുകയാണ് തൃശൂര്‍ വിയ്യൂര്‍ ജി ഐറിസ് ഹൈലൈഫ് അപ്പാര്‍ട്ട്‌മെന്റിസിലെ ബി. അമ്മു. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും കൊണ്ട് അമ്മു നേടിയെടുത്ത റാങ്കിന് പകിട്ട് ഏറെയാണ്. മണ്ണുത്തി കൈലാസനാഥ വിദ്യാനികേതന്‍ പബ്ലിക് സ്‌കൂളിലാണ് അമ്മു പഠിച്ചത്.

പ്ലസ് വണ്‍, പ്ലസ് ടു മുതല്‍ പ്രമുഖ എന്‍ട്രന്‍സ് പരിശീലന കേന്ദ്രമായ റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ തൃശൂര്‍ കേന്ദ്രത്തില്‍ അമ്മു പരിശീലനം നേടിവരികയായിരുന്നു. റിജു ആന്റ് പി.എസ്.കെ. ക്ലാസസിന്റെ തീവ്രമായ പരിശീലനമാണ് തനിക്ക് റാങ്ക് നേടിയെടുക്കാന്‍ സഹായകരമായതെന്ന് അമ്മു പറഞ്ഞു. കംപ്യൂട്ടര്‍ എന്‍ജിനീയര്‍ ആകാനാണ് അമ്മുവിന്റെ ആഗ്രഹം. ഐ.ഐ.ടി.യില്‍ കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് പഠനത്തിന് പോകാനാണ് അമ്മുവിന്റെ തീരുമാനം.

ഫെബ്രുവരി, മാര്‍ച്ച്, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന ജെ.ഇ.ഇ. പരീക്ഷകളില്‍ മികച്ച വിജയമാണ് അമ്മു നേടിയത്. സിവില്‍ എന്‍ജിനീയറായ ബാലാനന്ദന്‍, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ അസോസിയേറ്റ് പ്രൊഫസറായ ഡോ. എം.ടി. സുമ, എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിനിയായ സഹോദരി പാര്‍വ്വതി എന്നിവരും സുഹൃത്തുക്കളും പൂര്‍ണ്ണ പിന്തുണയാണ് അമ്മുവിന് നല്‍കിയത്.

Keem exam result; B. in the brilliance of the first rank. Ammu

Next TV

Related Stories
ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍

Nov 24, 2021 09:49 PM

ഷാഡോ പൊലീസ് ചമഞ്ഞ് 10 ലക്ഷം തട്ടി; ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍

ഷാഡോ പൊലീസ് ചമഞ്ഞ് പത്ത് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി...

Read More >>
കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

Nov 16, 2021 07:37 AM

കടന്നൽ കുത്തേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കടന്നല്‍ക്കുത്തേറ്റ് റോഡില്‍ ബോധരഹിതനായി കിടന്ന ബൈക്ക് യാത്രികന്‍ മരിച്ചു എളനാട് നരിക്കുണ്ട് സ്വദേശി ഷാജി (45) ആണ് മരിച്ചത്. ബൈക്കിൽ പോവുന്നതിനിടെ...

Read More >>
മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

Nov 11, 2021 09:18 AM

മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ് അറസ്റ്റിൽ

പ്രായപൂര്‍ത്തിയാത്ത മകള്‍ക്ക് മൊബൈൽ ഫോണിൽ അശ്ലീല ചിത്രം കാണിച്ചു കൊടുത്ത പിതാവ്...

Read More >>
മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം;  കൈത്താങ്ങായി മണപ്പുറം

Nov 9, 2021 07:02 PM

മുഹമ്മദ് ഷഫീക്കിന് കൂട്ടായി ഇനി മുച്ചക്ര വാഹനം; കൈത്താങ്ങായി മണപ്പുറം

തളർവാത രോഗ ബാധിതനായ മുഹമ്മദ് ഷഫീക്കിന് കൂട്ടായി മുചക്ര വാഹനമൊരുക്കി മണപ്പുറം ഫൗണ്ടേഷൻ. മണപ്പുറം ഫിനാൻസ് മാനേജിങ് ഡയറക്ടറും, മണപ്പുറം ഫൗണ്ടേഷൻ...

Read More >>
നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

Nov 2, 2021 08:16 AM

നവവധു ഒളിച്ചോടി; വരന് ഹൃദയാഘാതം

വിവാഹം കഴിഞ്ഞ് പിറ്റേ ദിവസം നവവധു ഒളിച്ചോടി ....

Read More >>
യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Oct 29, 2021 06:27 AM

യുവ അഭിഭാഷകൻ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

മുളങ്കുന്നത്തുകാവ് സ്വദേശിയായ മണികണ്ഠനാണ് കൊല്ലപ്പെട്ടത്. അഭിഭാഷകനായ പിആർ സജേഷിൻ്റെ തൃശൂർ തിരൂരിലെ വീട്ടിലായിരുന്നു...

Read More >>
Top Stories