കാസർഗോട്ടെ ഭക്ഷ്യവിഷബാധ; ഒരാള്‍ കൂടി കസ്റ്റഡിയില്‍

കാസർഗോട്ടെ ഭക്ഷ്യവിഷബാധ; ഒരാള്‍ കൂടി കസ്റ്റഡിയില്‍
May 3, 2022 08:00 AM | By Vyshnavy Rajan

കാസര്‍ഗോഡ് : കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്ക് വിഷബാധയേറ്റ സംഭവത്തില്‍ ഒരാള്‍ കൂടി കസ്റ്റഡിയിലായി. ഐഡിയല്‍ കൂള്‍ബാര്‍ മാനേജര്‍ അഹമ്മദ് ആണ് കസ്റ്റഡിയിലായത്.

ഇയാളെ മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടികൂടിയത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കേസില്‍ പ്രതി ചേര്‍ത്ത ഐഡിയല്‍ കൂള്‍ബാര്‍ ഉടമ കാലിക്കടവ് സ്വദേശി കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കാന്‍ പൊലീസ് നടപടിയാരംഭിച്ചു.

കേസില്‍ അറസ്റ്റിലായ രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കുഞ്ഞഹമ്മദിനെ നാട്ടിലെത്തിക്കുന്നതില്‍ ലുക്ക് ഔട്ട് നോട്ടിസടക്കം പുറപ്പെടുവിക്കുമെന്നാണ് സൂചന. കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്ണറായ പടന്ന സ്വദേശിക്കായും പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

ചന്തേര സി ഐ പി നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അതേ സമയം മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നേക്കും.

ശാസ്ത്രീയ പരിശോധനയുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷ, റവന്യൂ വിഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

Kasargode food poisoning; One more person in custody

Next TV

Related Stories
#ksrtc|90 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് 18 രൂപ വരുമാനം : വിജിലൻസ് വിഭാഗം അന്വേഷണം നടത്തി

Apr 20, 2024 08:02 AM

#ksrtc|90 കിലോമീറ്റർ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിന് 18 രൂപ വരുമാനം : വിജിലൻസ് വിഭാഗം അന്വേഷണം നടത്തി

കഴിഞ്ഞ വിഷു ദിനത്തിൽ രാത്രി 10.45നു മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയ്ക്ക് സർവീസ് നടത്തിയ ബസിനാണ് 18 രൂപ വരുമാനം...

Read More >>
#masappadicase|വീണയുടെ മൊഴി രേഖപ്പെടുത്തും; ചോദ്യാവലിയുമായി ഇ.ഡി സംഘം

Apr 20, 2024 07:36 AM

#masappadicase|വീണയുടെ മൊഴി രേഖപ്പെടുത്തും; ചോദ്യാവലിയുമായി ഇ.ഡി സംഘം

കമ്പനിയിലെ മുൻനിര ജീവനക്കാർ എന്നിവരുടെ ചോദ്യംചെയ്യൽ പൂർത്തിയാക്കിയ ശേഷമായിരിക്കും വീണ വിജയന്റെ മൊഴി...

Read More >>
#foreclosur|വീട് ജപ്തിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി

Apr 20, 2024 07:25 AM

#foreclosur|വീട് ജപ്തിക്കിടെ ഗൃഹനാഥ ദേഹത്തു പെട്രോൾ ഒഴിച്ചു തീകൊളുത്തി

വീട്ടിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ചാണു ഷീബ സ്വയം തീകൊളുത്തിയതെന്നു പൊലീസ്...

Read More >>
#Controversy  | ലീഗ് കൊടി ഉപയോഗിച്ചതിൽ തര്‍ക്കം: രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

Apr 20, 2024 06:35 AM

#Controversy | ലീഗ് കൊടി ഉപയോഗിച്ചതിൽ തര്‍ക്കം: രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ കെഎസ്‌യു-എംഎസ്എഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്ക് ശേഷമാണു പ്രവർത്തകർ തമ്മിൽ ചേരിതിരിഞ്ഞ് ഏറ്റുമുട്ടലിലേക്ക്...

Read More >>
#Thrissurpooram|പൊലീസുമായി തർക്കം :തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു

Apr 20, 2024 06:05 AM

#Thrissurpooram|പൊലീസുമായി തർക്കം :തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം നിര്‍ത്തിവെച്ചു

പോലീസുമായുള്ള തര്‍ക്കത്തെത്തുടര്‍ന്ന് തിരുവമ്പാടി ദേവസ്വം തൃശ്ശൂര്‍ പൂരം...

Read More >>
#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

Apr 19, 2024 11:05 PM

#fakebomb | നാദാപുരത്ത് കുളം കുഴിക്കാൻ മണ്ണെടുത്തപ്പോൾ സ്റ്റീൽ കണ്ടെയ്നർ; ‘നിർവീര്യമാക്കാൻ’ പൊലീസും എത്തി

സ്റ്റീൽ കണ്ടെയ്നർ കസ്റ്റഡിയിലെടുത്ത് ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കുന്നതിനിടെയാണ് കണ്ടെയ്നറിൽ ടാറും കരിങ്കൽ ചീളുകളും നിറച്ച്...

Read More >>
Top Stories