സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റം; ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്

സിഎസ്‌കെയിലെ ക്യാപ്റ്റൻസി മാറ്റം; ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്
May 1, 2022 02:51 PM | By Vyshnavy Rajan

ചെന്നൈ സൂപ്പർ കിംഗ്സിലെ ക്യാപ്റ്റൻസി മാറ്റത്തിനു കാരണം രവീന്ദ്ര ജഡേജയുടെ മോശം ഫോമെന്ന് റിപ്പോർട്ട്. സീസണിൽ ക്യാപ്റ്റനായതിനു ശേഷം ഫോം നഷ്ടപ്പെട്ട ജഡേജ ക്യാച്ചുകൾ ഉൾപ്പെടെ പാഴാക്കുന്നുണ്ട്.

ജഡേജയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റാൻ കാരണം ഇതാണെന്ന് ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു.

“ലോകത്തിലെ ഏറ്റവും മികച്ച ഓൾറൗണ്ടർ നല്ല പ്രകടനം നടത്താത്തിനെപ്പറ്റി മാനേജ്മെൻ്റിന് നിശബ്ദത പാലിക്കാനാവില്ല. ക്യാപ്റ്റൻസിയുടെ സമ്മർദ്ദം അദ്ദേഹത്തെ ബാധിച്ചിട്ടുണ്ട്. അദ്ദേഹം ക്യാച്ചുകൾ പോലും പാഴാക്കുകയാണ്.”- ടീമിനോട് അടുത്ത വൃത്തങ്ങൾ പറഞ്ഞതായി ക്രിക്ക്‌ബസ് റിപ്പോർട്ട് ചെയ്തു.

സീസണിൽ 8 മത്സരങ്ങളിൽ നിന്ന് 112 റൺസും അഞ്ച് വിക്കറ്റുകളും മാത്രമാണ് ജഡേജയുടെ സമ്പാദ്യം. ഇന്നലെയാണ് ജഡേജയ്ക്ക് പകരം ധോണിയെ വീണ്ടും ടീം ക്യാപ്റ്റനാക്കിയതായി ഫ്രാഞ്ചൈസി അറിയിച്ചത്.

2012 മുതൽ ചെന്നൈ സൂപ്പർ കിങ്‌സിന്റെ അവിഭാജ്യ ഘടകമായ ജഡേജ ചെന്നൈ സൂപ്പർ കിങ്‌സിനെ നയിക്കുന്ന മൂന്നാമത്തെ മാത്രം താരമാണ്. ശേഷിക്കുന്ന ആറ് മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ചെന്നെക്ക് പ്ലേ ഓഫിലെത്താൻ സാധ്യത അവശേഷിക്കുന്നുള്ളു.

ടീമിൻറെ വിശാലതാത്പര്യം കണക്കിലെടുത്താണ് നായകസ്ഥാനം ജഡേജ ധോണിക്ക് കൈമാറുന്നതെന്ന് ചെന്നൈ സൂപ്പർ കിംഗ്സ് ട്വീറ്റിൽ വ്യക്തമാക്കി.

Change of captaincy in CSK; Jadeja is reported to be in poor form

Next TV

Related Stories
#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി

Mar 27, 2024 02:53 PM

#IPL2024| സിക്‌സര്‍ പറത്തി വരവറിയിച്ച് സമീര്‍ റിസ്‌വി:ആശ്ചര്യത്തോടെ നോക്കി ധോണി

ഐപിഎലില്‍ ആദ്യമായി ബാറ്റിങിനായി ഇറങ്ങുന്നു. ആദ്യ ഓവര്‍ തന്നെ നേരിടേണ്ടത് അപകടകാരിയായ ബൗളര്‍...

Read More >>
#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

Mar 27, 2024 12:47 PM

#IPL2024 | ശരിക്കും കണ്‍ഫ്യൂഷനാണ്, തീരുമാനമെടുക്കുമ്പോൾ ധോണിയെയും റുതുരാജിനെയും നോക്കണം; തുറന്നു പറഞ്ഞ് ചെന്നൈ താരം

ആദ്യ മത്സരത്തില്‍ ആര്‍സിബിയെ തകര്‍ച്ച ചെന്നൈ ഇന്നലെ രണ്ടാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ 63 റണ്‍സിന്‍റെ ആധികാരിക ജയവുമായി പോയന്‍റ്...

Read More >>
#IPL2024 | ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

Mar 26, 2024 07:49 AM

#IPL2024 | ത്രില്ലര്‍ പോരില്‍ ആര്‍സിബി ജയം; പഞ്ചാബിനെ തകര്‍ത്തത് 4 വിക്കറ്റിന്

പഞ്ചാബ് സ്ഥിരോത്സാഹത്തോട സ്‌കോര്‍ വര്‍ധിപ്പിച്ചെങ്കിലും കോലിയുടെ കരുത്തില്‍ ബാംഗ്ലൂര്‍ വിജയത്തിലേക്ക്...

Read More >>
#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

Mar 25, 2024 04:35 PM

#MohammadShami | അവന്‍ ധോണിയാവാന്‍ നോക്കിയിട്ട് കാര്യമില്ല, ഹാര്‍ദ്ദിക്ക് പാണ്ഡ്യക്കെതിരെ തുറന്നടിച്ച് മുഹമ്മദ് ഷമി

പരമാവധി അഞ്ചാം നമ്പര്‍ വരെയൊക്കെയെ ഹാര്‍ദ്ദിക്കിന് കാത്തിരിക്കാനാവു. അല്ലാതെ ഏഴാ നമ്പറിലൊന്നും ഹാര്‍ദ്ദിക് ബാറ്റിംഗിന് ഇറങ്ങരുതെന്നും...

Read More >>
#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം

Mar 25, 2024 01:32 PM

#IPL2024 | ഐപിഎല്ലില്‍ ആദ്യ ജയം ലക്ഷ്യമിട്ട് റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു ഇന്നിറങ്ങും; സാധ്യതാ ഇലവന്‍ അറിയാം

ആദ്യം പന്തെറിയേണ്ടിവന്നാല്‍ ഇരുവരുടേയും റോളില്‍ മാറ്റമുണ്ടാവും. ശിഖര്‍ ധവാന്‍ നയിക്കുന്ന പഞ്ചാബ് നിരയില്‍ മാറ്റത്തിന്...

Read More >>
Top Stories