അമിത വേഗതയിലെത്തിയ ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി 4 മരണം; 10 പേര്‍ക്ക് പരിക്ക്

Loading...

വൈക്കം: അമിത വേഗതയിലെത്തിയ ബസ് കാറിന് മുകളിലേക്ക് പാഞ്ഞുകയറി നാലുപേര്‍ മരിച്ചു. കോട്ടയം വൈക്കത്താണ് സംഭവം. ചൊവ്വാഴ്ച്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഉദയംപേരൂര്‍ സ്വദേശികളായ സൂരജ്, അച്ഛന്‍ വിശ്വനാഥന്‍, അമ്മ ഗിരിജ, ബന്ധു അജിത എന്നിവരാണ് മരിച്ചത്. ബസിലുണ്ടായിരുന്ന 10 പേര്‍ക്ക് പരിക്കേറ്റു.

ട്രൂവിഷന്‍ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക

വൈക്കം ചേരുംചുവട് വെച്ചാണ് കാറും ബസും തമ്മില്‍ കൂട്ടിയിടിച്ചത്. ബസ് അമിത വേഗതയില്‍ കാറിന് മുകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ മതിലില്‍ ബസ് ഇടിച്ചുനിന്നു. ബസ് കോട്ടയത്ത് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്നു. നാലുപേരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ ട്രൂവിഷന്റെതല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്....ട്രൂവിഷന്‍ ടീം