കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.
Sep 28, 2021 05:57 PM | By Vyshnavy Rajan

കേരളത്തില്‍ ഇന്ന് 11,196 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1339, കൊല്ലം 1273, തൃശൂര്‍ 1271, എറണാകുളം 1132, മലപ്പുറം 1061, കോഴിക്കോട് 908, ആലപ്പുഴ 847, കോട്ടയം 768, പാലക്കാട് 749, കണ്ണൂര്‍ 643, പത്തനംതിട്ട 540, ഇടുക്കി 287, വയനാട് 230, കാസര്‍ഗോഡ് 148 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 96,436 സാമ്പിളുകളാണ് പരിശോധിച്ചത്.

പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 368 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 745 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,70,518 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,49,480 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 21,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 1387 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 1,49,356 കോവിഡ് കേസുകളില്‍, 12.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 149 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 24,810 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 74 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,506 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 540 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 76 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 18,849 പേര്‍ രോഗമുക്തി നേടി.തിരുവനന്തപുരം 1124, കൊല്ലം 163, പത്തനംതിട്ട 1156, ആലപ്പുഴ 1031, കോട്ടയം 1234, ഇടുക്കി 740, എറണാകുളം 3090, തൃശൂര്‍ 3706, പാലക്കാട് 1052, മലപ്പുറം 1820, കോഴിക്കോട് 2097, വയനാട് 615, കണ്ണൂര്‍ 754, കാസര്‍ഗോഡ് 267 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ പേരാണ് രോഗം സ്ഥിരീകരിച്ച് 1,49,356 ഇനി ചികിത്സയിലുള്ളത്. 44,78,042 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.


കോവിഡ് 19 വിശകലന റിപ്പോര്‍ട്ട് 

വാക്‌സിനേഷന്‍ എടുക്കേണ്ട ജനസംഖ്യയുടെ 92 ശതമാനം പേര്‍ക്ക് ഒരു ഡോസ് വാക്‌സിനും (2,45,92,694), 40 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിനും (1,07,31,080) നല്‍കി.

 ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വാക്‌സിനേഷന്‍/ ദശലക്ഷം ഉള്ള സംസ്ഥാനം കേരളമാണ് (9,89,476)

45 വയസില്‍ കൂടുതല്‍ പ്രായമുള്ള 96 ശതമാനത്തിലധികം ആളുകള്‍ക്ക് ഒറ്റ ഡോസും 58 ശതമാനം പേര്‍ക്ക് രണ്ട് ഡോസും വാക്‌സിനേഷന്‍ സംസ്ഥാനം നല്‍കിയിട്ടുണ്ട്.

ഇന്നത്തെ റിപ്പോര്‍ട്ട് പ്രകാരം, 11,196 പുതിയ രോഗികളില്‍ 9459 പേര്‍ വാക്‌സിനേഷന് അര്‍ഹരായിരുന്നു. ഇവരില്‍ 3147 പേര്‍ ഒരു ഡോസ് വാക്‌സിനും 2855 പേര്‍ രണ്ടു ഡോസ് വാക്‌സിനും എടുത്തിരുന്നു. എന്നാല്‍ 3457 പേര്‍ക്ക് വാക്‌സിന്‍ ലഭിച്ചതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കോവിഡ് വാക്‌സിനുകള്‍ ആളുകളെ അണുബാധയില്‍ നിന്നും ഗുരുതരമായ അസുഖത്തില്‍ നിന്നും സംരക്ഷിക്കുകയും ആശുപത്രിവാസത്തിന്റെയും മരണത്തിന്റെയും സാധ്യത ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നു.

സെപ്റ്റംബര്‍ 21 മുതല്‍ 27 വരെയുള്ള കാലയളവില്‍, ശരാശരി 1,61,529 കേസുകള്‍ ചികിത്സയിലുണ്ടായിരുന്നതില്‍ 2 ശതമാനം പേര്‍ക്ക് മാത്രമാണ് ഓക്‌സിജന്‍ കിടക്കകളും ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് ഐസിയുവും ആവശ്യമായി വന്നത്. ഈ കാലയളവില്‍, കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പുതിയ കേസുകളില്‍ ഏകദേശം 16,240 കുറവ് ഉണ്ടായി. പുതിയ കേസുകളുടെ വളര്‍ച്ചാ നിരക്കില്‍ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ 12 ശതമാനവും കുറവ് ഉണ്ടായിട്ടുണ്ട്. നിലവില്‍ രോഗം സ്ഥിരീകരിച്ച് ചികിത്സയിലുള്ള രോഗികള്‍, ആശുപത്രികള്‍, ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ കിടക്കകള്‍ എന്നിവിടങ്ങളിലെ രോഗികളുടെ എണ്ണം എന്നിവ മുന്‍ ആഴ്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ ആഴ്ചയില്‍ യഥാക്രമം 12%, 8%, 22%, 6%, 6% കുറഞ്ഞു. ആശുപത്രിവാസത്തിന്റെ നിരക്കും ഗുരുതരമായ കേസുകളും കുറയുന്ന പ്രവണതയാണ് കാണിക്കുന്നത്.

ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ കോവിഡ് ബാധിതരായ വ്യക്തികളില്‍ 6 ശതമാനം പേര്‍ കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എടുക്കുകയും, 3.6 ശതമാനം കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകള്‍ എടുക്കുകയും ചെയ്തിരുന്നു. അണുബാധ തടയാന്‍ വാക്‌സിനേഷന് ശേഷമുള്ള രോഗപ്രതിരോധശേഷി ഫലപ്രദമാണെന്നും, എന്നാല്‍ വാക്‌സിനേഷന്‍ എടുത്ത ആളുകള്‍ക്ക് കുറഞ്ഞ അളവിലെങ്കിലും രോഗബാധ ഉണ്ടായേക്കാം എന്നുമാണ് ഇത് സൂചിപ്പിക്കുന്നത്. അതിനാല്‍ അനുബന്ധ രോഗങ്ങള്‍ ഉള്ളവര്‍ രോഗം വരാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്.


covid-19 has been confirmed for 11,196 people in Kerala today.

Next TV

Related Stories
#seized | അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടി; സംഭവം സുൽത്താൻ ബത്തേരിയിൽ

Apr 24, 2024 10:20 PM

#seized | അവശ്യസാധനങ്ങൾ അടങ്ങിയ കിറ്റുകൾ പിടികൂടി; സംഭവം സുൽത്താൻ ബത്തേരിയിൽ

പിക്ക് അപ്പ് ജീപ്പില്‍ കുറെ കിറ്റുകള്‍ കയറ്റിയ നിലയിലും കുറെയെറെ കിറ്റുകള്‍ കൂട്ടിയിട്ട നിലയിലുമാണ്...

Read More >>
#KKShailaja |‘കൊവിഡ് കള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്‌ക്കെതിരെ വ്യക്തിയധിക്ഷേപം

Apr 24, 2024 09:57 PM

#KKShailaja |‘കൊവിഡ് കള്ളി’; കൊട്ടിക്കലാശത്തിനിടയിലും കെ കെ ശൈലജയ്‌ക്കെതിരെ വ്യക്തിയധിക്ഷേപം

സംഭവത്തില്‍ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ പരാതി നല്‍കുമെന്ന് എല്‍ഡിഎഫ് നേതാക്കള്‍...

Read More >>
#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

Apr 24, 2024 09:45 PM

#death |കൊട്ടിക്കലാശം കഴിഞ്ഞ് മടങ്ങിയ ആൾ വാഹനത്തിൽ നിന്ന് വീണ് മരിച്ചു

കോന്നിയിലെ കലാശക്കൊട്ട് കഴിഞ്ഞു വരുമ്പോഴേക്കും...

Read More >>
#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

Apr 24, 2024 09:10 PM

#attack |മാർക്കറ്റിന് സമീപം ഗുണ്ടാവിളയാട്ടം, കാർ തകർത്ത് യാത്രക്കാരനെ മർദ്ദിച്ചു; രണ്ടു പേർ പിടിയിൽ

നാട്ടുകാർ ഉടൻ പൊലീസിനെ വിവരം അറിയിച്ചിട്ടും യഥാസമയം പൊലീസ് എത്തിയില്ലെന്ന്...

Read More >>
#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

Apr 24, 2024 09:02 PM

#bodyfound | കൈതപ്പുഴക്കായലിൽ മധ്യവയസ്കന്റെ മൃതശരീരം കണ്ടെത്തി

അരൂർ പൊലീസ് ഉദ്യോഗസ്ഥർ സംഭവ സ്ഥലത്ത് എത്തി അനന്തര നടപടികൾ...

Read More >>
#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

Apr 24, 2024 08:35 PM

#sureshgopi |ഹൈഡ്രജൻ ബലൂണുകളും പൂത്തിരികളും; തൃശൂരിൽ പൂരത്തെ വെല്ലും കൊട്ടിക്കലാശം, നൃത്തം വെച്ച് സുരേഷ് ഗോപി

വാഹനത്തില്‍ പ്രവര്‍ത്തകര്‍ക്കൊപ്പം നൃത്ത ചുവട് വെച്ചും കൈവീശിയും സ്ഥാനാര്‍ത്ഥികള്‍ ആവേശത്തില്‍...

Read More >>
Top Stories










GCC News