പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച് ബോചെ

പാപ്പിയമ്മക്ക് നല്‍കിയ വാക്ക് പാലിച്ച് ബോചെ
Apr 26, 2022 01:01 PM | By Vyshnavy Rajan

കോട്ടയം : പാപ്പിയമ്മയ്ക്കിനി വെള്ളപ്പൊക്കത്തെ പേടിക്കാതെ അടച്ചുറപ്പുള്ള വീട്ടില്‍ കിടന്നുറങ്ങാം. വൈക്കം തേവലക്കാട് താമസിച്ചുവരികയായിരുന്ന 98 കാരിയായ പാപ്പിയമ്മയ്ക്കാണ് പഴയ കൂരയ്ക്ക് പകരം ബോചെ സുരക്ഷിതമായ പുതിയ വീട് നിര്‍മ്മിച്ചു നല്‍കിയത്.

പ്ലാസ്റ്റിക് ഷീറ്റുകൊണ്ട് മറച്ച കുടിലില്‍ താമസിക്കുകയായിരുന്ന പാപ്പിയമ്മയുടെ ബുദ്ധിമുട്ടുകള്‍ കണ്ടറിഞ്ഞ് പുതിയ വീട് നിര്‍മ്മിച്ച് നല്‍കാന്‍ ബോചെ മുമ്പോട്ട് വരികയായിരുന്നു. ബോചെ വീടിന്റെ താക്കോല്‍ദാനം നിര്‍വ്വഹിച്ചു.

പ്രയാസമനുഭവിക്കുന്നവരെ സഹായിക്കുമ്പോള്‍ അവരുടെ കണ്ണുകളില്‍ കാണുന്ന സന്തോഷത്തിന്റെ തിളക്കമാണ് തനിക്ക് ലഭിക്കുന്ന ഏറ്റവും വലിയ ഊര്‍ജ്ജമെന്ന് താക്കോല്‍ദാനവേളയില്‍ ബോചെ പറഞ്ഞു. വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വിധത്തിലാണ് വീടിന്റെ നിര്‍മ്മാണം.

ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള സാങ്കേതിക തടസങ്ങളടക്കം തീര്‍പ്പാക്കിയാണ് പുതിയ വീട് പാപ്പിയമ്മയ്ക്ക് സമ്മാനിച്ചത്. ചടങ്ങില്‍ സി.കെ. ആശ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. തലയോലപറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനി ചള്ളാങ്കല്‍ അധ്യക്ഷത വഹിച്ചു. ബോബി ഗ്രൂപ്പ് പി.ആര്‍.ഒ. ജോജി എം.ജെ സ്വാഗതം പറഞ്ഞു

Boche kept his word to Papiamma

Next TV

Related Stories
#Vestaicecream |  വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

Apr 16, 2024 09:12 PM

#Vestaicecream | വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്ക്രീം കല്യാണി പ്രിയദർശൻ പുറത്തിറക്കി

15 വ്യത്യസ്ഥ രുചികളിലുള്ള ഒരു ലിറ്റർ പാക്കറ്റ് വെസ്റ്റ ഐസ്ക്രീം ഇപ്പോൾ ലഭ്യമാണ്....

Read More >>
#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

Mar 7, 2024 04:55 PM

#Boche | കുരുന്നുകളുടെ സ്വപ്നത്തിന് ചിറക് നല്‍കി ബോചെ

കഴിഞ്ഞ അധ്യയനവര്‍ഷത്തില്‍ കുട്ടികള്‍ക്കിടയില്‍ ഏവിയേഷനെ സംബന്ധിച്ച് അവബോധം സൃഷ്ടിക്കാനായി സ്‌കൂളില്‍ വിമാനത്തിന്റെ ഒരു മാതൃക ഒരുക്കിയിരുന്നു....

Read More >>
#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

Mar 7, 2024 04:26 PM

#Boche | ഇനി മഴയും വെയിലുമേല്‍ക്കാതെ; ദമ്പതികള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ്

സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ഈ ദമ്പതികള്‍ക്ക് ബോചെ ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ആണ് വീട് നിര്‍മ്മിച്ച്...

Read More >>
#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

Mar 7, 2024 04:21 PM

#Phone2A | ഫോൺ - 2എ സ്‌മാർട്ട്‌ ഫോണുമായി നത്തിംഗ്

വലിയ ചുവടുവയ്പ്പായ ഫോൺ 2 എ പരമാവധി ഉപഭോക്‌തൃ സംതൃപ്‌തി ഉറപ്പാക്കുന്നതാണെന്നു നത്തിംഗ് സിഇഒയും സഹസ്ഥാപകനുമായ കാൾ പെയ്...

Read More >>
#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

Feb 14, 2024 10:40 PM

#MuthootFinance |മുത്തൂറ്റ് ഫിനാന്‍സിന് 3,285 കോടി രൂപയുടെ സംയോജിത അറ്റാദായം

മുന്‍വര്‍ഷം ഇതേ കാലയളവില്‍ 2,661 കോടി രൂപയായിരുന്നു അറ്റാദായം....

Read More >>
Top Stories