കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഇ​ൻ​റ​ര്‍നെ​റ്റി​ല്‍ പങ്കുവെച്ചു ; കൊല്ലത്ത് ഒരാള്‍ അറസ്റ്റില്‍

കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഇ​ൻ​റ​ര്‍നെ​റ്റി​ല്‍ പങ്കുവെച്ചു ; കൊല്ലത്ത് ഒരാള്‍ അറസ്റ്റില്‍
Sep 28, 2021 04:57 PM | By Vyshnavy Rajan

കൊ​ല്ലം : കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​യും ഇ​ൻ​റ​ര്‍നെ​റ്റി​ല്‍ തെ​ര​ഞ്ഞ​വ​ര്‍ക്കും പ​ങ്കുവെച്ച​വ​ര്‍ക്കു​മെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​യു​മാ​യി പൊ​ലീ​സ്. കൊ​ല്ലം റൂ​റ​ൽ പ​രി​ധി​യി​ൽ ഒ​രാ​ളെ അ​റ​സ്​​റ്റ്​ ചെ​യ്​​തു. ജി​ല്ല​യി​ലെ 21 കേ​ന്ദ്ര​ങ്ങ​ളി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്പ്‌​ടോ​പ്, ​ഡെസ്‌​ക്‌​ടോ​പ്​ തു​ട​ങ്ങി ഇ​രു​പ​ത്തി​യ​ഞ്ചോ​ളം ക​മ്പ്യൂ​ട്ട​റ​ധി​ഷ്ഠി​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു.

ഇ​വ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ​ശേ​ഷം ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ക്കാ​യി ലാ​ബി​ലേ​ക്ക​യ​ച്ചു. ന​ഗ​ര​പ​രി​ധി​യി​ല്‍പെ​ട്ട ഇ​ര​വി​പു​രം, കൊ​ല്ലം വെ​സ്​​റ്റ്, ശ​ക്തി​കു​ള​ങ്ങ​ര, കൊ​ട്ടി​യം, ചാ​ത്ത​ന്നൂ​ര്‍ എ​ന്നീ പൊ​ലീ​സ് സ്​​റ്റേ​ഷ​ന്‍ പ​രി​ധി​യി​ല്‍ ഓ​രോ ഇ​ട​ങ്ങ​ളി​ലും കൊ​ല്ലം ഈ​സ്​​റ്റ്, പ​ര​വൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ മൂ​ന്നി​ട​ങ്ങ​ളി​ലും കി​ളി​കൊ​ല്ലൂ​ര്‍, ക​രു​നാ​ഗ​പ്പ​ള്ളി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ അ​ഞ്ചി​ട​ങ്ങ​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്.

സൈ​ബ​റി​ട​ങ്ങ​ളി​ല്‍ കു​ട്ടി​ക​ളെ സം​ബ​ന്ധി​ച്ച അ​ശ്ലീ​ലം തെ​ര​ഞ്ഞ​വ​ര്‍ക്കെ​തി​രെ​യാ​യി​രു​ന്നു പൊ​ലീ​സ് ന​ട​പ​ടി. ജി​ല്ല സൈ​ബ​ര്‍ വി​ഭാ​ഗം ന​ട​ത്തി​യ സൈ​ബ​ര്‍ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്. ഫോ​റ​ന്‍സി​ക് പ​രി​ശോ​ധ​ന​ഫ​ലം വ​ന്ന ശേ​ഷം കൂ​ടു​ത​ല്‍ അ​റ​സ്​​റ്റ​ു​ക​ളു​ണ്ടാ​കു​മെ​ന്ന് ജി​ല്ല പൊ​ലീ​സ് മേ​ധാ​വി ടി. ​നാ​രാ​യ​ണ​ൻ അ​റി​യി​ച്ചു. ജി​ല്ല സൈ​ബ​ര്‍ സെ​ല്ലും ജി​ല്ല സൈ​ബ​ര്‍ ൈക്രം ​പൊ​ലീ​സ് സ്​​റ്റേ​ഷ​നും സം​യു​ക്ത​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്തി​യ​ത്.

വാ​ട്സ്​​ആ​പ്പി​ലും ടെ​ലി​ഗ്രാ​മി​ലും പ്ര​ച​രി​ക്കു​ന്ന അ​ശ്ലീ​ല ഗ്രൂ​പ്പു​ക​ളി​ൽ വ്യാ​പ​ക​മാ​യി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​ക​ളു​ടെ അ​ശ്ലീ​ല ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സൂ​ക്ഷി​ക്കു​ക​യും പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. ഐ.​പി അ​ഡ്ര​സ്​ പ്ര​ത്യേ​കം സോ​ഫ്റ്റു​വെ​യ​ർ വ​ഴി ശേ​ഖ​രി​ച്ച് ഇ​ത്ത​രം ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും സൂ​ക്ഷി​ക്കു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ൾ​ക്കാ​രെ ക​ണ്ടെ​ത്തു​ക​യാ​ണ് ചെ​യ്യു​ന്ന​ത്.

ര​ഹ​സ്യ ഡ്രൈ​വിന്‍റെ ഭാ​ഗ​മാ​യി സം​സ്ഥാ​ന​വ്യാ​പ​ക​മാ​യി ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച​മു​ത​ൽ ഒ​രേ​സ​മ​യം ആ​യി​രു​ന്നു റെ​യ്ഡ് ന​ട​ത്തി​യ​ത്. പ​രി​ശോ​ധ​ന​ക്ക്​ വി​ധേ​യ​മാ​ക്കി​യ​വ​രി​ൽ എം.​ബി.​എ​ക്കാ​ർ, മ​റ്റ്​ വി​ദ്യാ​ർ​ഥി​ക​ൾ, പ്ലം​ബ​ർ​മാ​ർ, ഹോ​ട്ട​ൽ ബോ​യ്, ഇ​ല​ക്ട്രീ​ഷ​ൻ​സ്, മേ​ശ​ൻ പ​ണി​ക്കാ‍ർ, സൂ​പ്പ‍ർ മാ​ർ​ക്ക​റ്റ് എം​പ്ലോ​യ്, വെ​ൽ​ഡി​ങ്​ വ​ർ​ക്കേ​ഴ്സ്, വ​ഴി​യോ​ര​ക​ച്ച​വ​ട​ക്കാ​ർ എ​ന്നി​ങ്ങ​നെ വി​വി​ധ മേ​ഖ​ല​യി​ലു​മു​ള്ള​വ​രാ​ണ്.

Shared child pornography and videos on the Internet; One arrested in Kollam

Next TV

Related Stories
വീരമൃത്യു വരിച്ച  വൈശാഖ്   അവസാനമായി നാട്ടിലെത്തിയത്    ഓണത്തിനാണ്

Oct 12, 2021 06:43 AM

വീരമൃത്യു വരിച്ച വൈശാഖ് അവസാനമായി നാട്ടിലെത്തിയത് ഓണത്തിനാണ്

സൈന്യത്തിൽ സിപോയി ആയിരുന്നു വൈശാഖ്. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് തിങ്കളാഴ്ച രാവിലെ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരവാദികൾ...

Read More >>
തമിഴ്നാട്ടില്‍ മനുഷ്യ കടത്ത് ; അന്വേഷണം കേരളത്തിലേക്കും

Oct 3, 2021 07:44 AM

തമിഴ്നാട്ടില്‍ മനുഷ്യ കടത്ത് ; അന്വേഷണം കേരളത്തിലേക്കും

ഈ സാഹചര്യത്തില്‍ അന്വേഷണത്തിനായി കൂടുതല്‍ ഉന്നത ഉദ്യോഗസ്ഥര്‍ അടുത്തയാഴ്ച കൊല്ലത്തെത്തും. കേന്ദ്ര ഇന്‍റലിജന്‍സും തുറമുഖ വകുപ്പില്‍ നിന്നും...

Read More >>
കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം കുറച്ചു ; സ്വകാര്യ ആശുപത്രികള്‍ക്ക് കലക്ടറുടെ താക്കീത്.

Sep 28, 2021 04:37 PM

കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം കുറച്ചു ; സ്വകാര്യ ആശുപത്രികള്‍ക്ക് കലക്ടറുടെ താക്കീത്.

കോവിഡ് രോഗികൾക്കായുള്ള കിടക്കകളുടെ എണ്ണം കുറച്ചു ; സ്വകാര്യ ആശുപത്രികള്‍ക്ക് കലക്ടറുടെ...

Read More >>
Top Stories