---
title: "സിസിടിവി കുടുക്കി...! ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാഗില്‍ എംഡിഎംഎ ഉപേക്ഷിച്ച സംഭവം; കോഴിക്കോട് കുറ്റ്യാടി സ്വദേശി  പിടിയിൽ"
english_title: "Kalpetta MDMA Case: Youth Who Abandoned Handbag Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393678/kalpetta-mdma-case-handbag-abandoned-youth-arrested-NEW"
published_at: "2026-11-29T11:13:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0bbe3673717_kalpetta-mdma-case-handbag-abandoned-youth-arrested-NEW.jpg"
keywords: ["KalpettaNews", "MDMACase", "WayanadPolice", "KeralaCrime", "DrugBust", "Kalpetta", "MDMA", "DrugCase", "KeralaPolice", "Narcotics"]
---

# സിസിടിവി കുടുക്കി...! ബസ് സ്റ്റാന്‍ഡ് പരിസരത്ത് ബാഗില്‍ എംഡിഎംഎ ഉപേക്ഷിച്ച സംഭവം; കോഴിക്കോട് കുറ്റ്യാടി സ്വദേശി  പിടിയിൽ

> **Lead Summary:** ** **കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഹാന്‍ഡ് ബാഗില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ കേസില്‍ യുവാവ് പിടിയിലായി. കോഴിക്കോട് കുറ്റ്യാടി തളിയില്‍ ചെറുവേരി വീട്ടില്‍ മുഹമ്മദ് ഇജാസ് ബഷീര്‍ നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

## Article Content

** **കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ ഹാന്‍ഡ് ബാഗില്‍ നിന്ന് എം.ഡി.എം.എ കണ്ടെത്തിയ കേസില്‍ യുവാവ് പിടിയിലായി. കോഴിക്കോട് കുറ്റ്യാടി തളിയില്‍ ചെറുവേരി വീട്ടില്‍ മുഹമ്മദ് ഇജാസ് ബഷീര്‍ നെയാണ് ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും കല്‍പ്പറ്റ പൊലീസും ചേര്‍ന്ന് പിടികൂടിയത്.

2026 ഒക്ടോബര്‍ രണ്ടിന് രാത്രിയോടെയാണ് കല്‍പ്പറ്റ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഒരു ഹാന്‍ഡ് ബാഗ് കണ്ടെത്തിയത്. വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചു. ബാഗിനുള്ളില്‍ നിന്ന് 0.42 ഗ്രാം എം.ഡി.എം.എ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

ബാഗ് ഉപേക്ഷിച്ച് കടന്നുകളഞ്ഞ യുവാവിനെ കണ്ടെത്താന്‍ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും മറ്റ് വിവരങ്ങളും പൊലീസ് പരിശോധിച്ചു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് മുഹമ്മദ് ഇജാസ് ബഷീറിലേക്കെത്തിയത്. ഇയാളെ നവംബര്‍ 24ന് എസ്.ഐമാരായ സന്തോഷ്‌കുമാര്‍, രതീഷ് എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.

മുഹമ്മദ് ഇജാസ് ബഷീറിനെതിരെ തൊണ്ടര്‍നാട്, കുറ്റ്യാടി സ്റ്റേഷനുകളില്‍ ലഹരിക്കേസുകളുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ അറസ്റ്റ് സംബന്ധിച്ച വിവരം ഇന്നലെയാണ് പുറത്തുവിട്ടത്.

Police have arrested Muhammad Ijaz Basheer, 28, in connection with an MDMA seizure from an abandoned handbag near the Kalpetta New Bus Stand. The 0.42-gram drug was found after the bag was discovered on the night of October 2, and CCTV footage helped investigators identify the suspect.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393678/kalpetta-mdma-case-handbag-abandoned-youth-arrested-NEW)