---
title: "സോളാർ ലൈറ്റ് മോഷണത്തിനിടെ കുട്ടികൾ പിടിയിൽ; കോഴിക്കോട് നാദാപുരത്ത് നാട്ടുകാർ ആശങ്കയിൽ"
english_title: "Children Caught Stealing Solar Light in Nadapuram; Locals Alarmed"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393671/solar-light-theft-nadapuram-children-caught"
published_at: "2026-11-29T10:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0bb22645091_solar-light-theft-nadapuram-children-caught.jpg"
keywords: ["SolarTheft", "Nadapuram", "KeralaPolice", "LocalResidents", "PropertyCrime"]
---

# സോളാർ ലൈറ്റ് മോഷണത്തിനിടെ കുട്ടികൾ പിടിയിൽ; കോഴിക്കോട് നാദാപുരത്ത് നാട്ടുകാർ ആശങ്കയിൽ

> **Lead Summary:** **കോഴിക്കോട് : **നാദാപുരം കുമ്മങ്കോട് പ്രദേശത്ത് സോളാർ ലൈറ്റ് മോഷണത്തിനിടെ കുട്ടികൾ പിടിയിൽ. നാദാപുരത്ത് നാട്ടുകാർ ആശങ്കയിൽ. വീടുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വ്യാപകമായി മോഷണം പോകുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

## Article Content

**കോഴിക്കോട് : **നാദാപുരം കുമ്മങ്കോട് പ്രദേശത്ത് സോളാർ ലൈറ്റ് മോഷണത്തിനിടെ കുട്ടികൾ പിടിയിൽ. നാദാപുരത്ത് നാട്ടുകാർ ആശങ്കയിൽ. വീടുകളിലും പരിസരങ്ങളിലും സ്ഥാപിച്ചിട്ടുള്ള സോളാർ ലൈറ്റുകളും ഇലക്ട്രിക് ഉപകരണങ്ങളും മറ്റ് വിലപിടിപ്പുള്ള സാധനങ്ങളും വ്യാപകമായി മോഷണം പോകുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു.

ഇതിനിടെ ഇന്ന് രാത്രി പോസ്റ്റിൽ കയറി സോളാർ ലൈറ്റ് മോഷ്ടിക്കുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളുടെ കുട്ടികളെ നാട്ടുകാർ കൈയോടെ പിടികൂടി നാദാപുരം പോലീസിന് കൈമാറിയത്. ഇവരുടെ താമസസ്ഥലത്ത് നിന്ന് ധാരാളം തൊണ്ടിമുതൽ കണ്ടെടുത്തു. കുട്ടികളുടെ പിന്നിൽ രക്ഷിതാക്കൾക്കും പങ്കുള്ളതായി സംശയിക്കുന്നുണ്ട്.

കഴിഞ്ഞ വർഷവും നിരവധി മോഷണങ്ങൾ നടത്തി പിടിയിലായവർ തന്നെയാണ് ഇപ്പോഴും പിടിയിലായതെന്നാണ് നാട്ടുകാർ പറയുന്നത്. പ്രായം പരിഗണിച്ച് പോലീസ് കേസെടുക്കാതെ വിട്ടതാണ് മോഷണം തുടരാൻ കാരണമായതെന്നാണ് പ്രദേശവാസികൾക്കിടയിൽ ഉയരുന്ന ആശങ്കയും പ്രതിഷേധവും.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് അധികൃതർ അടിയന്തരമായി ഇടപെടണമെന്നും പ്രദേശത്ത് നിരീക്ഷണം ശക്തമാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. കുട്ടികൾ ഇത്തരം പ്രവർത്തനങ്ങളിലേക്ക് എത്താനുള്ള സാഹചര്യം പരിശോധിക്കുകയും ആവശ്യമായ നിയമനടപടികൾക്കും കൗൺസിലിങ്ങിനും പോലീസ് തയ്യാറാകണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു. പ്രദേശത്തെ ജനങ്ങളുടെ സ്വത്തിനും സുരക്ഷയ്ക്കും ഉറപ്പുവരുത്താൻ ബന്ധപ്പെട്ട പോലീസ് അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Children were caught red-handed while allegedly stealing a solar light in Nadapuram’s Kummankode area and were handed over to the police by locals. Residents say repeated thefts of solar lights and other valuables have created fear in the area, and they are urging stronger police surveillance and action.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393671/solar-light-theft-nadapuram-children-caught)