---
title: "ഇനി പുറത്തുനിന്ന് വാങ്ങേണ്ട; വീട്ടിലെ ചേരുവകളിൽ രുചികരമായ 'ഉന്നക്കായ' ഉണ്ടാക്കാം..."
english_title: "How to Make Delicious Unnakaya with Simple Home Ingredients"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393669/how-to-make-unnakaya-home-recipe"
published_at: "2026-11-29T10:14:00+05:30"
category: "Cookery"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0badf3ab798_how-to-make-unnakaya-home-recipe.jpg"
keywords: ["Unnakaya", "MalabarSnack", "KeralaRecipe", "BananaFritter", "HomeCooking"]
---

# ഇനി പുറത്തുനിന്ന് വാങ്ങേണ്ട; വീട്ടിലെ ചേരുവകളിൽ രുചികരമായ 'ഉന്നക്കായ' ഉണ്ടാക്കാം...

> **Lead Summary:** ** ** മലബാറിന്റെ സ്വന്തം സ്നാക്ക് ആണ് ഉന്നക്കായ. ചായക്കടകളിലും വീടുകളിലെ പ്രത്യേക ചടങ്ങുകളിലും ഒക്കെ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരം. പുറമെ മൃദുലമായ നേന്ത്രപ്പഴത്തിന്റെ പുറംചട്ടയും ഉള്ളിൽ ശർക്കരയും തേങ്ങയും അണ്ടിപ്പരിപ്പും ചേർന്ന മധുരമുള്ള ഫില്ലിംഗും ചേർന്നാൽ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

## Article Content

** ** മലബാറിന്റെ സ്വന്തം സ്നാക്ക് ആണ് ഉന്നക്കായ. ചായക്കടകളിലും വീടുകളിലെ പ്രത്യേക ചടങ്ങുകളിലും ഒക്കെ ഒഴിച്ചുകൂടാനാവാത്ത ഒരു പലഹാരം. പുറമെ മൃദുലമായ നേന്ത്രപ്പഴത്തിന്റെ പുറംചട്ടയും ഉള്ളിൽ ശർക്കരയും തേങ്ങയും അണ്ടിപ്പരിപ്പും ചേർന്ന മധുരമുള്ള ഫില്ലിംഗും ചേർന്നാൽ അതിന്റെ രുചി ഒന്ന് വേറെ തന്നെയാണ്.

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ വിഭവം ഉണ്ടാക്കാൻ വളരെ എളുപ്പമാണ്. കുറച്ച് ചേരുവകൾ മാത്രം മതി. ഇന്ന് നമുക്ക് വളരെ സോഫ്റ്റ് ആയി, പൊട്ടിപ്പോകാതെ പെർഫെക്ട് ആയ ഉന്നക്കായ എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം.

വേണ്ട സാധനങ്ങൾ:

നേന്ത്രപ്പഴം - 3 എണ്ണം

തേങ്ങ ചിരകിയത് - 1 കപ്പ്

ശർക്കര - 1/2 കപ്പ്,

ഏലക്കായ് പൊടി - 1/2 ടീസ്പൂൺ,

അണ്ടിപ്പരിപ്പ് - 5-6 എണ്ണം

ഉണക്കമുന്തിരി - 1 ടേബിൾ

സ്പൂൺനെയ്യ് - 1 ടേബിൾ സ്പൂൺഎണ്ണ - വറുക്കാൻ

**തയ്യാറാക്കുന്ന വിധം:**

ആദ്യം നേന്ത്രപ്പഴം തൊലി കളയാതെ ആവിയിൽ നന്നായി വേവിച്ചെടുക്കുക. ചൂടാറിയ ശേഷം തൊലി കളഞ്ഞ് കുരു മാറ്റി നന്നായി ഉടച്ചെടുക്കുക. അതിനുശേഷം ഒരു പാനിൽ നെയ്യ് ഒഴിച്ച് അണ്ടിപ്പരിപ്പും ഉണക്കമുന്തിരിയും വറുത്തെടുക്കുക. അതിലേക്ക് തേങ്ങ ചിരകിയതും ശർക്കരയും ഏലക്കായ് പൊടിയും ചേർത്ത് നന്നായി ഇളക്കി വരട്ടിയെടുത്ത് തണുക്കാൻ വെക്കുക.

ഇനി കൈയിൽ കുറച്ച് നെയ്യ് പുരട്ടി പഴം കുഴച്ചത് ചെറിയ ഉരുളകളാക്കി കൈവെള്ളയിൽ പരത്തുക. ഓരോന്നിന്റെയും നടുവിൽ തയ്യാറാക്കി വെച്ച ഫില്ലിംഗ് വെച്ച് നന്നായി അടച്ച് ഉന്നക്കായയുടെ ഷേപ്പിലാക്കുക. അവസാനമായി ചൂടായ എണ്ണയിൽ ഗോൾഡൻ ബ്രൗൺ നിറമാകുന്നത് വരെ വറുത്തെടുക്കുക. ചൂടോടെ ചായക്കൊപ്പം കഴിക്കാം. വേണമെങ്കിൽ ഓവനിൽ ബേക്ക് ചെയ്തും ഉണ്ടാക്കാവുന്നതാണ്.

Unnakaya, a beloved Malabar snack, can be made at home with just a few simple ingredients. The recipe explains how to prepare the banana shell, make the coconut-jaggery filling, shape the snack, and fry or bake it until golden brown.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393669/how-to-make-unnakaya-home-recipe)