---
title: "യാത്രക്കാർക്ക് സന്തോഷവാർത്ത! മംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ വരുന്നു; സർവീസ് ഡിസംബർ നാല് മുതൽ"
english_title: "Special Train on Mangaluru-Kollam Route from December 4"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393665/mangaluru-kollam-special-train-december-4"
published_at: "2026-11-29T09:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ba7f9efe34_mangaluru-kollam-special-train-december-4.jpg"
keywords: ["SouthWesternRailway", "SpecialTrain", "MangaluruKollam", "SabarimalaPilgrimage", "ChristmasTravel"]
---

# യാത്രക്കാർക്ക് സന്തോഷവാർത്ത! മംഗളൂരു-കൊല്ലം റൂട്ടിൽ സ്പെഷ്യൽ ട്രെയിൻ വരുന്നു; സർവീസ് ഡിസംബർ നാല് മുതൽ

> **Lead Summary:** **തിരുവനന്തപുരം: **ശബരിമല തീർഥാടനവും ക്രിസ്മസ് അവധിക്കാലവും കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനായി സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു സെൻട്രൽ - കൊല്ലം, കൊല്ലം - മംഗളൂരു സെൻട്രൽ റൂട്ടുകളിലാണ് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

## Article Content

**തിരുവനന്തപുരം: **ശബരിമല തീർഥാടനവും ക്രിസ്മസ് അവധിക്കാലവും കണക്കിലെടുത്ത് യാത്രക്കാരുടെ തിരക്ക് ഒഴിവാക്കാനായി സൗത്ത് വെസ്റ്റേൺ റെയിൽവേ കേരളത്തിലേക്ക് പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു. മംഗളൂരു സെൻട്രൽ - കൊല്ലം, കൊല്ലം - മംഗളൂരു സെൻട്രൽ റൂട്ടുകളിലാണ് സ്പെഷ്യൽ എക്സ്പ്രസ് ട്രെയിനുകൾ സർവീസ് നടത്തുന്നത്.

മംഗളൂരു സെൻട്രൽ - കൊല്ലം സ്പെഷ്യൽ എക്സ്പ്രസ് (06231) ഡിസംബർ നാല് മുതൽ 25 വരെ എല്ലാ വെള്ളിയാഴ്ചകളിലും സർവീസ് നടത്തും. വെള്ളിയാഴ്ച വൈകിട്ട് 5.55-ന് മംഗളൂരു സെൻട്രലിൽനിന്ന് പുറപ്പെടുന്ന ട്രെയിൻ ശനിയാഴ്ച രാവിലെ 7.15-ന് കൊല്ലത്ത് എത്തിച്ചേരും.

മടക്കയാത്രയിൽ കൊല്ലം - മംഗളൂരു സെൻട്രൽ സ്പെഷ്യൽ ട്രെയിൻ (06232) ഡിസംബർ അഞ്ച് മുതൽ 26 വരെ എല്ലാ ശനിയാഴ്ചകളിലും സർവീസ് നടത്തും. രാവിലെ 9.15-ന് കൊല്ലത്തുനിന്ന് പുറപ്പെടുന്ന ട്രെയിൻ അന്ന് രാത്രി 9.30-ന് മംഗളൂരു സെൻട്രലിൽ എത്തും.

South Western Railway has announced special express trains between Mangaluru Central and Kollam to ease the rush during the Sabarimala pilgrimage season and Christmas holidays. The service will run on Fridays and Saturdays from December 4, with return services starting December 5.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393665/mangaluru-kollam-special-train-december-4)