---
title: "നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ തിരുവനന്തപുരം കോർപ്പറേഷൻ; പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിക്കും"
english_title: "Thiruvananthapuram Corporation to Deploy Special Squads to Tackle Urban Waterlogging"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393664/thiruvananthapuram-corporation-waterlogging-special-squads"
published_at: "2026-11-29T09:39:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ba65282e5b_thiruvananthapuram-corporation-waterlogging-special-squads.jpg"
keywords: ["Thiruvananthapuram", "Waterlogging", "MunicipalCorporation", "HeavyRain", "UrbanDrainage"]
---

# നഗരത്തിലെ വെള്ളക്കെട്ടിന് പരിഹാരം കാണാൻ തിരുവനന്തപുരം കോർപ്പറേഷൻ; പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിക്കും

> **Lead Summary:** **തിരുവനന്തപുരം: **നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ആലോചിക്കുന്നു. വെള്ളം കയറാൻ സാധ്യതയുള്ള തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയാകും സ്‌ക്വാഡുകളുടെ പ്രവർത്തനം.

## Article Content

**തിരുവനന്തപുരം: **നഗരത്തിലെ രൂക്ഷമായ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പ്രദേശങ്ങൾ കേന്ദ്രീകരിച്ച് സ്പെഷ്യൽ സ്‌ക്വാഡുകളെ നിയോഗിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ആലോചിക്കുന്നു. വെള്ളം കയറാൻ സാധ്യതയുള്ള തമ്പാനൂർ, പഴവങ്ങാടി തുടങ്ങിയ മേഖലകൾക്ക് പ്രത്യേക പരിഗണന നൽകിയാകും സ്‌ക്വാഡുകളുടെ പ്രവർത്തനം.

ഇതിനായി പുതുതായി ജീവനക്കാരെ നിയമിക്കുന്ന കാര്യവും നഗരസഭയുടെ പരിഗണനയിലുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങൾ വെള്ളത്തിലായതോടെ കോർപ്പറേഷനെതിരെ പ്രതിപക്ഷം രൂക്ഷവിമർശനവുമായി രംഗത്തെത്തിയിരുന്നു. ഭരണസമിതിയുടെ അനാസ്ഥയാണ് വെള്ളക്കെട്ടിന് കാരണമെന്നായിരുന്നു എൽ.ഡി.എഫിന്റെ ആരോപണം.

ഇതിന് പിന്നാലെ വെള്ളം കയറിയ പ്രദേശങ്ങളിൽ മേയർ വി.വി. രാജേഷ് നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് പ്രശ്നപരിഹാരത്തിനായി കൂടുതൽ കാര്യക്ഷമമായ ഇടപെടലുകൾക്ക് കോർപ്പറേഷൻ ഒരുങ്ങുന്നത്. മണിക്കൂറുകളോളം നീണ്ടുനിന്ന മഴയിൽ തമ്പാനൂരും വഞ്ചിയൂരുമടക്കമുള്ള പ്രധാന റോഡുകളിൽ വെള്ളം കയറിയത് വലിയ ഗതാഗതക്കുരുക്കിന് ഇടയാക്കിയിരുന്നു. പ്ലാസ്റ്റിക് മാലിന്യങ്ങൾ അടിഞ്ഞുകൂടി ഓടകൾ നിറഞ്ഞുകവിഞ്ഞതോടെ കാൽനടയാത്രക്കാർ പോലും ഏറെ ദുരിതത്തിലായിരുന്നു.

Thiruvananthapuram Corporation is planning area-wise special squads to address severe waterlogging in the city, with priority focus on flood-prone localities such as Thampanoor and Pazhavangadi. The civic body is also considering fresh appointments as it steps up efforts after heavy rain left several roads submerged and triggered sharp criticism from the opposition.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393664/thiruvananthapuram-corporation-waterlogging-special-squads)