---
title: "സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിനെത്തി, മടക്കം ചേതനയറ്റ ശരീരമായി; പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി"
english_title: "Body of Missing Student Found in Ponmudi Dam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393662/ponmudi-dam-missing-student-body-found"
published_at: "2026-11-29T09:04:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b9dcbcf17d_ponmudi-dam-missing-student-body-found.jpg"
keywords: ["PonmudiDam", "StudentDrowning", "KeralaNews", "SearchOperation", "RescueTeam"]
---

# സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിനെത്തി, മടക്കം ചേതനയറ്റ ശരീരമായി; പൊന്മുടി അണക്കെട്ടിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി

> **Lead Summary:** **രാജാക്കാട്: **പൊന്മുടി അണക്കെട്ടിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ ഡൈവിംഗ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

## Article Content

**രാജാക്കാട്: **പൊന്മുടി അണക്കെട്ടിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. പണിക്കൻകുടി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ക്രിസ്റ്റോയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തൊടുപുഴയിൽ നിന്നെത്തിയ സ്കൂബാ ഡൈവിംഗ് സംഘം നടത്തിയ തെരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.

കാണാതായ രണ്ടാമത്തെ വിദ്യാർഥിയായ അരുണിനായുള്ള തെരച്ചിൽ തുടരുകയാണ്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികളെ കാണാതായത്. മരക്കാനത്ത് സുഹൃത്തിന്റെ ശബരിമല കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. എട്ട് പേരടങ്ങുന്ന സംഘമാണ് അണക്കെട്ടിന് സമീപം എത്തിയതെങ്കിലും ക്രിസ്റ്റോയും അരുണും മാത്രമാണ് വെള്ളത്തിലിറങ്ങിയത്. മറ്റുള്ളവർ തിരികെ പോവുകയായിരുന്നു.

വൈകുന്നേരമായിട്ടും ഇരുവരും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് കുട്ടികൾ അണക്കെട്ടിൽ കുളിക്കാനിറങ്ങിയ വിവരം പുറത്തറിയുന്നത്. തുടർന്ന് അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തെരച്ചിൽ ആരംഭിക്കുകയായിരുന്നു.

The body of Cristo, a ninth-standard student from Pannikkankudi School, was recovered from Ponmudi Dam after he went missing while bathing there. Search efforts for the second missing student, Arun, are still continuing.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393662/ponmudi-dam-missing-student-body-found)