---
title: "ഇതിനാണോ നൊന്തുപ്രസവിച്ചത്? പ്രസവിച്ചയുടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമം; മൂന്നാറിൽ 19-കാരി പിടിയിൽ"
english_title: "19-Year-Old Held in Munnar After Trying to Abandon Newborn in Toilet"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393661/munnar-newborn-abandonment-toilet-case"
published_at: "2026-11-29T08:56:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b9c3b84610_munnar-newborn-abandonment-toilet-case.jpg"
keywords: ["MunnarNews", "NewbornRescue", "KeralaPolice", "ChildAbandonment", "IdukkiIncident"]
---

# ഇതിനാണോ നൊന്തുപ്രസവിച്ചത്? പ്രസവിച്ചയുടൻ കുഞ്ഞിനെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമം; മൂന്നാറിൽ 19-കാരി പിടിയിൽ

> **Lead Summary:** **മൂന്നാർ (ഇടുക്കി): ** പ്രസവിച്ചയുടൻ നവജാത ശിശുവിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച 19-കാരിയെ നാട്ടുകാർ പിടികൂടി. സൂര്യനെല്ലി സ്വദേശിനിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ യുവതിയെ തടഞ്ഞുവെച്ചു.

## Article Content

**മൂന്നാർ (ഇടുക്കി): ** പ്രസവിച്ചയുടൻ നവജാത ശിശുവിനെ പൊതുശൗചാലയത്തിലെ ക്ലോസറ്റിൽ ഉപേക്ഷിച്ച് കടന്നുകളയാൻ ശ്രമിച്ച 19-കാരിയെ നാട്ടുകാർ പിടികൂടി. സൂര്യനെല്ലി സ്വദേശിനിയായ യുവതിയാണ് കുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ നാട്ടുകാർ യുവതിയെ തടഞ്ഞുവെച്ചു.

ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. ശനിയാഴ്ച ഉച്ചയ്ക്ക് മൂന്നാർ ടൗണിലെ തിരക്കേറിയ നല്ലതണ്ണി കവലയിലെ പൊതുശൗചാലയത്തിലായിരുന്നു സംഭവം. ക്ലോസറ്റിൽ കുഞ്ഞിനെ ഇട്ടശേഷം യുവതി തൊട്ടടുത്തുള്ള ശൗചാലയത്തിലേക്ക് കയറുകയായിരുന്നു. തൊട്ടുപിന്നാലെയെത്തിയ മൂന്നാർ സ്വദേശിനിയായ സ്ത്രീയാണ് രക്തം പുരണ്ട നിലയിൽ ക്ലോസറ്റിൽ കിടന്ന കുഞ്ഞിനെ കണ്ടത്.

അവിടെയുണ്ടായിരുന്ന മറ്റൊരു സ്ത്രീയുടെ സഹായത്തോടെ കുഞ്ഞിനെ പുറത്തെടുത്ത് ഉടൻ ആശുപത്രിയിൽ എത്തിച്ചു. ഇതിനിടയിൽ അടുത്ത ശൗചാലയത്തിൽനിന്ന് പുറത്തുവന്ന യുവതിയോട് വിവരങ്ങൾ തിരക്കിയെങ്കിലും അവർ നിഷേധിച്ചു. എന്നാൽ യുവതിയുടെ വസ്ത്രത്തിൽ രക്തക്കറ കണ്ടതോടെ സംശയം തോന്നിയ നാട്ടുകാർ അവരെയും മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നവജാത ശിശു നിലവിൽ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അവിവാഹിതയായ യുവതി ഗർഭിണിയായിരുന്ന വിവരം വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. കുടുംബാംഗങ്ങൾക്കൊപ്പം ഗുണ്ടുമലയിലെ ബന്ധുവീട് സന്ദർശിച്ച് മടങ്ങുന്നതിനിടെയാണ് പ്രസവം നടന്നത്. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ മൂന്നാർ പോലീസ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

A 19-year-old woman from Sooryanelli was caught by locals in Munnar after allegedly leaving her newborn in a public toilet and trying to flee. The baby was rescued and taken to hospital, where the condition is reported to be satisfactory, while police have begun an investigation.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393661/munnar-newborn-abandonment-toilet-case)