---
title: "കാനഡയിൽനിന്ന് നാട്ടിലെത്തിയിട്ട് ഒരു ദിവസം മാത്രം; നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ചു മറിഞ്ഞു, 21കാരന് ദാരുണാന്ത്യം"
english_title: "21-Year-Old Dies in Bike Crash a Day After Returning from Canada"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393646/canada-returned-youth-dies-bike-crash"
published_at: "2026-11-29T06:35:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0b7a9e74ff7_canada-returned-youth-dies-bike-crash.jpg"
keywords: ["KeralaNews", "Thiruvananthapuram", "BikeAccident", "RoadSafety", "YouthDeath"]
---

# കാനഡയിൽനിന്ന് നാട്ടിലെത്തിയിട്ട് ഒരു ദിവസം മാത്രം; നിയന്ത്രണംവിട്ട ബൈക്ക് വൈദ്യുത തൂണിലിടിച്ചു മറിഞ്ഞു, 21കാരന് ദാരുണാന്ത്യം

> **Lead Summary:** തിരുവനന്തപുരം: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വലിയതുറ സി.എസ്.ഐ.പളളിക്ക് സമീപം ചർച്ച്വ്യൂ ഹൗസിൽ റിട്ട: എസ്.ഐ. എഫ്. ഫ്രാൻസോയുടെയും മിനിയുടെയും മകൻ റോഷൻ ഫ്രാൻസിസ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിരുന്നു അപകടം.

## Article Content

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. വലിയതുറ സി.എസ്.ഐ.പളളിക്ക് സമീപം ചർച്ച്വ്യൂ ഹൗസിൽ റിട്ട: എസ്.ഐ. എഫ്. ഫ്രാൻസോയുടെയും മിനിയുടെയും മകൻ റോഷൻ ഫ്രാൻസിസ് ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയിരുന്നു അപകടം.

കാനഡയിൽ വിദ്യാർഥിയായിരുന്ന റോഷൻ ഫ്രാൻസിസ് വ്യാഴാഴ്ചയാണ് നാട്ടിലെത്തിയത്. വെള്ളിയാഴ്ച സന്ധ്യയോടെ ബീമാപള്ളി ഭാഗത്ത് പോയിരുന്നു. തിരികെ രാത്രി 11-ഓടെ വലിയതുറയിലെ വീട്ടിലേക്ക് പോകുന്നതിനിടയിൽ വേളാങ്കണ്ണി ജങ്ഷന് സമീപം വച്ച് ബൈക്ക് നിയന്ത്രണം തെറ്റി റോഡിലെ വൈദ്യുത തൂണിലിടിച്ച് മറിഞ്ഞായിരുന്നു അപകടം.

സംഭവം കണ്ട നാട്ടുകാരും ബന്ധുക്കളുമെത്തി മെഡിക്കൽകോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. വലിയതുറ പോലീസ് കേസെടുത്തു. സഹോദരി സാന്ദ്രാ ഫ്രാൻസിസ്.  

Roshan Francis, 21, died after his bike lost control and hit an electric pole near Velankanni Junction in Thiruvananthapuram. He had returned home from Canada just a day earlier, and police have registered a case.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393646/canada-returned-youth-dies-bike-crash)