---
title: "കരയിൽ ബാഗുകൾ മാത്രം...!പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി, കൂട്ടുകാർ ഭയന്ന് ഓടിപ്പോയി"
english_title: "Two Class 9 students go missing after bathing in Ponmudi Dam"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393632/two-class-9-students-missing-ponmudi-dam"
published_at: "2026-11-28T21:31:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0afc3f6a007_two-class-9-students-missing-ponmudi-dam.jpg"
keywords: ["KeralaNews", "Idukki", "PonmudiDam", "MissingStudents", "FireForce"]
---

# കരയിൽ ബാഗുകൾ മാത്രം...!പൊന്മുടി ഡാമിൽ കുളിക്കാനിറങ്ങിയ രണ്ട് ഒൻപതാം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി, കൂട്ടുകാർ ഭയന്ന് ഓടിപ്പോയി

> **Lead Summary:** ഇടുക്കി : പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേരെയാണ് കാണാതായത്.

## Article Content

ഇടുക്കി : പൊന്മുടി അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് വിദ്യാർഥികളെ കാണാതായി. പണിക്കൻകുടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ രണ്ട് പേരെയാണ് കാണാതായത്.

അണക്കെട്ടിന്റെ കരയിൽ നിന്ന് വിദ്യാർഥികളുടെ ബാഗുകൾ കണ്ടെടുത്തതോടെയാണ് ഇവർ അപകടത്തിൽപ്പെട്ടതായുള്ള സംശയം ബലപ്പെട്ടത്.

സുഹൃത്തിന്റെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു വിദ്യാർഥികൾ. തുടർന്ന് കൂട്ടുകാരുമൊത്ത് അണക്കെട്ടിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ ഇവർ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടന്നതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന മറ്റ് വിദ്യാർഥികൾ ഭയന്ന് ഓടിപ്പോയതായും സംശയിക്കുന്നുണ്ട്.

വിവരമറിഞ്ഞ ഉടൻ തന്നെ രാജാക്കാട് ഫയർഫോഴ്സ് യൂണിറ്റിന്റെ നേതൃത്വത്തിൽ അണക്കെട്ടിൽ തിരച്ചിൽ ആരംഭിച്ചു. വെള്ളത്തൂവൽ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു വരികയാണ്. കാണാതായ വിദ്യാർഥികൾക്കായി പ്രദേശവാസികളുടെയും പൊലീസിന്റെയും ഫയർഫോഴ്സിന്റെയും നേതൃത്വത്തിൽ ഊർജിതമായ തിരച്ചിൽ തുടരുകയാണ്.

Two Class 9 students were reported missing after they entered the Ponmudi Dam to bathe in Idukki. Police and fire force teams searched the area through the night, and the search will resume on the next day.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393632/two-class-9-students-missing-ponmudi-dam)