---
title: "മുൻ ബിഎൽഒയുടെ വീടിന് പിന്നിലെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ 925 വോട്ടർ ഐഡി കാർഡുകൾ; മതിൽ തകർന്നതോടെ സംഭവം പുറത്തറിഞ്ഞു, കോഴിക്കോട് പന്തീരാങ്കാവിൽ പൊലീസ് പരിശോധന"
english_title: "925 Election ID Cards Found Buried in Pantheerankavu"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393604/pantheerankavu-election-id-cards-found-buried"
published_at: "2026-11-28T18:50:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ad5e1e5d2b_pantheerankavu-election-id-cards-found-buried.jpg"
keywords: ["PantheerankavuNews", "KeralaNews", "ElectionIDCards", "KozhikodeNews", "PoliceInvestigation", "KeralaElection", "VillageOffice"]
---

# മുൻ ബിഎൽഒയുടെ വീടിന് പിന്നിലെ പറമ്പിൽ കുഴിച്ചിട്ട നിലയിൽ 925 വോട്ടർ ഐഡി കാർഡുകൾ; മതിൽ തകർന്നതോടെ സംഭവം പുറത്തറിഞ്ഞു, കോഴിക്കോട് പന്തീരാങ്കാവിൽ പൊലീസ് പരിശോധന

> **Lead Summary:** കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ 925 ഇലക്ഷൻ ഐഡി കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമുള്ള പറമ്പിന്റെ ചുറ്റുമതിൽ തകർന്നുവീണപ്പോഴാണ് കാർഡുകൾ പുറത്തായത്.

## Article Content

കോഴിക്കോട് : കോഴിക്കോട് പന്തീരാങ്കാവിൽ പ്ലാസ്റ്റിക് കവറിലാക്കി കുഴിച്ചിട്ട നിലയിൽ 925 ഇലക്ഷൻ ഐഡി കാർഡുകൾ കണ്ടെത്തി. പന്തീരാങ്കാവ് ശ്രീകൃഷ്ണ മന്ദിരത്തിന് സമീപമുള്ള പറമ്പിന്റെ ചുറ്റുമതിൽ തകർന്നുവീണപ്പോഴാണ് കാർഡുകൾ പുറത്തായത്.

കണ്ടെത്തിയ കാർഡുകൾ നനഞ്ഞ് നശിച്ച നിലയിലായിരുന്നു. പന്തീരാങ്കാവ് വില്ലേജ് പരിധിയിലുള്ള പഴയ 131-ാം ബൂത്തിലെ കാർഡുകളാണ് കൂടുതലുള്ളത്. സമീപത്തെ ചില ബൂത്തുകളിലെ ഏതാനും കാർഡുകളും കൂട്ടത്തിലുണ്ടെന്ന് അധികൃതർ അറിയിച്ചു.

മുൻ ബൂത്ത് ലെവൽ ഓഫീസറായി പ്രവർത്തിച്ചിരുന്ന ഇ. വിശ്വനാഥന്റെ വീടിന്റെ പിൻവശത്തുള്ള പറമ്പിന്റെ മതിൽ തകർന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പന്തീരാങ്കാവ് പോലീസും വില്ലേജ് ഓഫീസ് അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി.

2015 വരെയുള്ള കാലയളവിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ വിതരണം ചെയ്ത കാർഡുകളാണിവയെന്നാണ് പ്രാഥമിക നിഗമനം. പുതിയ കാർഡ് നൽകിയപ്പോൾ പഴയവ തിരികെ വാങ്ങിയതാവാമെന്നും സംശയമുണ്ട്. കളക്ടറേറ്റിൽ തിരിച്ചെത്തിക്കേണ്ട കാർഡുകൾ ഉപേക്ഷിച്ചതാകാമെന്നാണ് വില്ലേജ് ഓഫീസർ കെ.എസ്. അനിത്ത് പറഞ്ഞത്.

കണ്ടെത്തിയ കാർഡുകൾ നടപടികൾ പൂർത്തിയാക്കി ഇലക്ഷൻ വിഭാഗത്തിന് കൈമാറിയതായി വില്ലേജ് ഓഫീസർ അറിയിച്ചു. വിവരം ലഭിച്ചതോടെ പന്തീരാങ്കാവ് പോലീസ് സബ് ഇൻസ്പെക്ടർ അർജുൻ അജിത്തിന്റെ നേതൃത്വത്തിൽ സ്ഥലത്തെത്തി പരിശോധന നടത്തി.

In Pantheerankavu, Kozhikode, 925 election ID cards were found buried in a plastic cover after a compound wall collapsed near a temple premises. Officials said the cards were mostly from the old 131st booth area and were handed over to the election department after inspection.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393604/pantheerankavu-election-id-cards-found-buried)