---
title: "കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പിന്നാലെ കുഴഞ്ഞുവീണു, ഐശ്വര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് സൈബർലോകം"
english_title: "Dies After Collapsing While Breastfeeding Infant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393599/aishwarya-dies-while-breastfeeding-infant"
published_at: "2026-11-28T17:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ac3b64cc4f_aishwarya-dies-while-breastfeeding-infant.jpg"
keywords: ["PostpartumHealth", "Breastfeeding", "Aishwarya Death", "Thrissur News"]
---

# കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യം; പിന്നാലെ കുഴഞ്ഞുവീണു, ഐശ്വര്യയുടെ അപ്രതീക്ഷിത വിയോഗത്തിൽ കണ്ണീരണിഞ്ഞ് സൈബർലോകം

> **Lead Summary:** തൃശൂര്‍ : തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കണ്ണീരണിഞ്ഞ് സൈബര്‍ലോകം. കാരയൂര്‍ പട്ടുകുളങ്ങര സ്വദേശി നിതീഷിന്റെ ഭാര്യ ഐശ്വര്യ യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

## Article Content

തൃശൂര്‍ : തൃശൂര്‍ ഗുരുവായൂരില്‍ ഒരു മാസം പ്രായമായ കുഞ്ഞിന് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ച സംഭവത്തില്‍ കണ്ണീരണിഞ്ഞ് സൈബര്‍ലോകം. കാരയൂര്‍ പട്ടുകുളങ്ങര സ്വദേശി നിതീഷിന്റെ ഭാര്യ ഐശ്വര്യ യാണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്നുമണിയോടെയാണ് സംഭവം. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം.

കസേരയിലിരുന്ന് കുഞ്ഞിന് മുലയൂട്ടുന്നതിനിടെ ദേഹാസ്വാസ്ഥ്യം തോന്നിയ ഐശ്വര്യ കുഴഞ്ഞുവീഴുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നിരവധി പേരാണ് ഐശ്വര്യയുടെ മരണത്തില്‍ വേദന പ്രകടിപ്പിച്ച് സോഷ്യല്‍മീഡിയകളില്‍ വാര്‍ത്ത പങ്കുവയ്ക്കുന്നത്. പലപ്പോഴും പ്രസവത്തിനു പിന്നാലെയുണ്ടാകുന്ന അപ്രതീക്ഷിത സാഹചര്യങ്ങള്‍ അമ്മമാരില്‍ കടുത്ത മാനസിക-ശാരീരിക പ്രയാസങ്ങള്‍ക്ക് കാരണമാകാറുണ്ട്.

ഉറക്കം പോലും നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ അന്നുവരെ അനുഭവിക്കാത്ത പ്രയാസങ്ങളിലേക്കാണ് പല സ്ത്രീകളെയും എത്തിക്കാറുള്ളത്. ഇത്തരം അനുഭവങ്ങളാണ് ഐശ്വര്യയുടെ മരണവാര്‍ത്ത പങ്കുവയ്ക്കുന്ന ഭൂരിഭാഗം സ്ത്രീകളും പറയുന്നത്.

കുഞ്ഞിനെ പാലൂട്ടുമ്പോള്‍ ജീവന്‍ നിലച്ച അമ്മയുടെ അവസ്ഥയും അമ്മയുടെ ജീവനറ്റപ്പോള്‍ പാല്‍കുടി നിര്‍ത്തി ഒന്നുമറിയാതെ കരഞ്ഞ കുഞ്ഞിനെക്കുറിച്ചുമുള്ള വേദനകളും ഇവിടെ പങ്കുവയ്ക്കപ്പെടുകയാണ്. ആ കുടുംബത്തിന് ഈ വേര്‍പാട് സഹിക്കാനുള്ള ശക്തിയുണ്ടാവട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയാണ് സൈബര്‍ ലോകം.

**പ്രധാനമായും കണ്ടുവരുന്ന പ്രസവാനന്തര ആരോഗ്യപ്രശ്നങ്ങൾ താഴെ പറയുന്നവയാണ്:**

**1. സാധാരണ ശാരീരിക പ്രശ്നങ്ങൾ (Common Physical Issues)**

• അമിതമായ ക്ഷീണവും നടുവേദനയും. പ്രസവസമയത്തെ ശാരീരിക ആയാസം, ഉറക്കക്കുറവ്, കുഞ്ഞിനെ പരിചരിക്കുന്നതിലെ തിരക്ക് എന്നിവ കാരണം കടുത്ത ക്ഷീണവും നടുവേദനയും സാധാരണമാണ്.

• രക്തസ്രാവം (Lochia). പ്രസവശേഷം ഏതാനും ആഴ്ചകൾ യോനിയിലൂടെ രക്തസ്രാവം ഉണ്ടാകുന്നത് സ്വാഭാവികമാണ്.

• മുറിവുകളിലെ വേദന. സാധാരണ പ്രസവത്തിലെ തുന്നലുകളിലോ (Episiotomy) സിസേറിയൻ മുറിവിലോ വേദനയും അസ്വസ്ഥതയും അനുഭവപ്പെടാം.

• മലബന്ധവും മൂലക്കുരുവും (Constipation & Hemorrhoids). പ്രസവശേഷം ദഹനപ്രക്രിയ മന്ദഗതിയിലാകുന്നതും പേശികൾക്കുണ്ടാകുന്ന സമ്മർദ്ദവും കാരണം മലബന്ധവും പൈൽസും ഉണ്ടാകാറുണ്ട്.

• മൂത്രാശയ സംബന്ധമായ പ്രശ്നങ്ങൾ. പെൽവിക് ഫ്ലോർ പേശികൾക്ക് ബലക്ഷയം സംഭവിക്കുന്നതിനാൽ ചുമയ്ക്കുമ്പോഴോ ചിരിക്കുമ്പോഴോ മൂത്രം അറിയാതെ പോകുന്ന അവസ്ഥ (Urinary incontinence) താൽക്കാലികമായി ഉണ്ടാകാം.

• മുലയൂട്ടലുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ. മുലക്കണ്ണുകളിൽ വിള്ളലുകളും വേദനയും (Sore nipples), മുലപ്പാൽ കെട്ടിനിന്ന് സ്തനങ്ങളിൽ നീരും വേദനയും ഉണ്ടാകുന്ന അവസ്ഥ (Engorgement അല്ലെങ്കിൽ Mastitis) എന്നിവ ഉണ്ടാകാം.

**2. മാനസികാരോഗ്യ പ്രശ്നങ്ങൾ (Mental Health Issues)**

• ബേബി ബ്ലൂസ് (Baby Blues). പ്രസവം കഴിഞ്ഞ് ആദ്യ ദിവസങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം കാരണമില്ലാതെ കരച്ചിൽ വരുക, ഉത്കണ്ഠ, ദേഷ്യം എന്നിവ അനുഭവപ്പെടാം. ഇത് സാധാരണയായി രണ്ടാഴ്ചയ്ക്കുള്ളിൽ തനിയെ മാറും.

• പ്രസവാനന്തര വിഷാദം (Postpartum Depression - PPD). രണ്ടാഴ്ച കഴിഞ്ഞിട്ടും കടുത്ത സങ്കടം, നിരാശ, കുഞ്ഞിനോട് അടുപ്പം തോന്നാതിരിക്കുക, അമിതമായ ഉത്കണ്ഠ എന്നിവ തുടരുകയാണെങ്കിൽ അത് പ്രസവാനന്തര വിഷാദമാകാം. ഇതിന് വിദഗ്ധ ചികിത്സ ആവശ്യമാണ്.

**3. ഉടനടി വൈദ്യസഹായം തേടേണ്ട അപായ സൂചനകൾ (Warning Signs)**

താഴെ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ ഡോക്ടറെ സമീപിക്കേണ്ടതാണ്:

• അമിത രക്തസ്രാവം (Postpartum Hemorrhage). ഒരു മണിക്കൂറിൽ ഒന്നിലധികം പാഡുകൾ നനയുന്ന രീതിയിലുള്ള രക്തസ്രാവമോ വലിയ രക്തക്കട്ടകൾ പോകുന്നതോ.

• കടുത്ത പനി. 100.4°F (38°C) അല്ലെങ്കിൽ അതിൽ കൂടുതൽ പനി അനുഭവപ്പെടുന്നത് അണുബാധയുടെ ലക്ഷണമാകാം.

• മുറിവുകളിലെ അണുബാധ. സിസേറിയൻ മുറിവിലോ തുന്നലുകളിലോ കടുത്ത ചുവപ്പ്, നീര്, പഴുപ്പ്, അല്ലെങ്കിൽ ദുർഗന്ധത്തോടുകൂടിയ സ്രവം എന്നിവ ഉണ്ടാകുന്നത്.

• ഉയർന്ന രക്തസമ്മർദ്ദം (Postpartum Preeclampsia). മരുന്നുകൾ കഴിച്ചിട്ടും മാറാത്ത കടുത്ത തലവേദന, കാഴ്ചമങ്ങൽ, മുഖത്തും കൈകാലുകളിലും പെട്ടെന്നുണ്ടാകുന്ന നീര്.

• രക്തം കട്ടപിടിക്കുന്നതിന്റെ ലക്ഷണങ്ങൾ. കാലുകളിൽ (പ്രത്യേകിച്ച് ഒരു കാലിൽ മാത്രം) കടുത്ത വേദന, നീര്, ചുവപ്പ് നിറം, അല്ലെങ്കിൽ നെഞ്ചുവേദനയും ശ്വാസതടസ്സവും.

• സ്വയം ഉപദ്രവിക്കാനോ കുഞ്ഞിനെ ഉപദ്രവിക്കാനോ ഉള്ള ചിന്തകൾ.

Aishwarya, a 31-year-old woman from Guruvayur in Thrissur, died after collapsing while breastfeeding her one-month-old baby early Thursday. Social media users have been sharing condolences and discussing the physical and mental health challenges many mothers face after childbirth.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393599/aishwarya-dies-while-breastfeeding-infant)