---
title: "ഷാഫി പറമ്പിലിനെതിരെ അശ്ലീല പോസ്റ്റ്; വ്യാജ അക്കൗണ്ടിൽ നിന്നുള്ള പ്രചാരണമെന്ന് യൂത്ത് കോൺഗ്രസ്, പരാതി നൽകി"
english_title: "Obscene Post Against Shafi Parambil: Youth Congress Says It Came From Fake Account"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393597/shafi-parambil-obscene-post-fake-account"
published_at: "2026-11-28T17:03:00+05:30"
category: "Politics"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0abcb31d425_shafi-parambil-obscene-post-fake-account.jpg"
keywords: ["ShafiParambil", "YouthCongress", "FakeAccount", "CyberComplaint", "CongressInfighting"]
---

# ഷാഫി പറമ്പിലിനെതിരെ അശ്ലീല പോസ്റ്റ്; വ്യാജ അക്കൗണ്ടിൽ നിന്നുള്ള പ്രചാരണമെന്ന് യൂത്ത് കോൺഗ്രസ്, പരാതി നൽകി

> **Lead Summary:** **തിരുവനന്തപുരം: ** ഷാഫി പറമ്പിൽ എം.പിക്കെതിരെ 'യൂത്ത് കോൺഗ്രസ് കാസർഗോഡ്' എന്ന പേജിൽ അശ്ലീല പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിവാദ പോസ്റ്റ് വന്നത് സംഘടനയുടെ ഔദ്യോഗിക പേജിൽ നിന്നല്ലെന്നും, 3,800-ഓളം ഫോളോവേഴ്‌സുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് ഇത്തരമൊരു പ്രചാരണം നടന്നതെന്നും യൂത്ത് കോൺഗ്രസ് നവമാധ്യമ വിഭാഗം ചെയർമാൻ രജിത് രവീന്ദ്രൻ വ്യക്തമാക്കി.

## Article Content

**തിരുവനന്തപുരം: ** ഷാഫി പറമ്പിൽ എം.പിക്കെതിരെ 'യൂത്ത് കോൺഗ്രസ് കാസർഗോഡ്' എന്ന പേജിൽ അശ്ലീല പോസ്റ്റ് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ വിശദീകരണവുമായി യൂത്ത് കോൺഗ്രസ് നേതൃത്വം രംഗത്തെത്തി. വിവാദ പോസ്റ്റ് വന്നത് സംഘടനയുടെ ഔദ്യോഗിക പേജിൽ നിന്നല്ലെന്നും, 3,800-ഓളം ഫോളോവേഴ്‌സുള്ള വ്യാജ അക്കൗണ്ടിൽ നിന്നാണ് ഇത്തരമൊരു പ്രചാരണം നടന്നതെന്നും യൂത്ത് കോൺഗ്രസ് നവമാധ്യമ വിഭാഗം ചെയർമാൻ രജിത് രവീന്ദ്രൻ വ്യക്തമാക്കി.

സംഭവത്തിൽ വ്യാജ അക്കൗണ്ടിനെതിരെ ആഭ്യന്തരമന്ത്രിക്കും ഡി.ജി.പിക്കും പരാതി നൽകിയതായും അദ്ദേഹം അറിയിച്ചു. കോൺഗ്രസിനുള്ളിലെ രൂക്ഷമായ പരസ്യപ്പോരിനിടെയാണ് ഷാഫി പറമ്പിലിനെ പരിഹസിച്ചുകൊണ്ട് ഗർഭനിരോധന ഉറകൾ പെട്ടിയിലാക്കി അയക്കുന്ന ദൃശ്യങ്ങൾ വ്യാജ പേജിലൂടെ പ്രചരിച്ചത്.

'ഷാഫിയുടെ നല്ല ഭാവിയെ കരുതി കാസർകോട് ജില്ലയിലെ യൂത്തന്മാർ അയക്കുന്നതാണിതെന്നും, തീർന്നുകഴിഞ്ഞാൽ പറയാൻ മടിക്കരുതെന്നും, ഭയം വേണ്ട ജാഗ്രത മതി' എന്നുമുള്ള അശ്ലീലവും പരിഹാസവും കലർന്ന അടിക്കുറിപ്പോടെയാണ് ഇന്ന് രാവിലെ വീഡിയോ അപ്‌ലോഡ് ചെയ്തത്.

രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും ഷാഫി പറമ്പിലും തമ്മിലുള്ള പരസ്യമായ ഭിന്നതയും, ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ പാരമ്പര്യത്തെച്ചൊല്ലിയുള്ള വിവാദങ്ങളും പാർട്ടിക്കുള്ളിൽ കത്തുന്നതിനിടെയാണ് ഈ സംഭവം. നേരത്തെ ഒരു വിഭാഗം യുവ എം.എൽ.എമാർ ഷാഫി പറമ്പിലിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.

അതേസമയം, തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്ക് പിന്നിൽ ഷാഫിയുടെ അനുയായികളാണെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുകയാണ് രാജ്മോഹൻ ഉണ്ണിത്താൻ. പാർട്ടി നേതൃത്വം പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതിനിടെയുണ്ടായ ഈ പുതിയ വിവാദം കോൺഗ്രസിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

Youth Congress has clarified that an obscene post targeting MP Shafi Parambil did not come from its official page, but from a fake account with around 3,800 followers. The group has filed a complaint with the Home Minister and the DGP as the controversy deepens amid internal Congress infighting.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393597/shafi-parambil-obscene-post-fake-account)