---
title: "'ചോരയ്ക്ക് ചോര'; മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപണം; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതി"
english_title: "Complaint Filed Against M.V. Govindan and K.K. Ragesh Over Fake Spread of CM’s Speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393595/fake-cm-speech-complaint-kannur-NEW"
published_at: "2026-11-28T16:29:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0ab51abd809_fake-cm-speech-complaint-kannur-NEW.jpg"
keywords: ["KeralaNews", "Kannur", "CPIM", "KSU", "VDSatheesan", "MVRGovindan", "KKRagesh", "FakeNews"]
---

# 'ചോരയ്ക്ക് ചോര'; മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപണം; എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പരാതി

> **Lead Summary:** **കണ്ണൂർ : **മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്.

## Article Content

**കണ്ണൂർ : **മുഖ്യമന്ത്രിയുടെ പ്രസംഗം വ്യാജമായി പ്രചരിപ്പിച്ചെന്നാരോപിച്ച് എം.വി. ഗോവിന്ദനും കെ.കെ. രാഗേഷിനുമെതിരെ പൊലീസിൽ പരാതി. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസാണ് കണ്ണൂർ റേഞ്ച് ഡി.ഐ.ജിക്ക് പരാതി നൽകിയത്.

നവംബർ 20-ന് കണ്ണൂരിൽ നടന്ന യൂത്ത് കോൺഗ്രസ് പൊതുയോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ‘ചോരയ്ക്ക് ചോര’ എന്ന് പ്രസംഗിച്ചതായി വ്യാജമായി പ്രചരിപ്പിച്ച് കുറ്റകൃത്യം നടത്തിയെന്നാണ് പരാതിയിലെ ആരോപണം. എന്നാൽ യു.ഡി.എഫ് പ്രവർത്തകർ നേരിട്ട അതിക്രമങ്ങൾക്ക് നിയമപരമായ നടപടികളിലൂടെ മറുപടി നൽകുമെന്നാണ് മുഖ്യമന്ത്രി പ്രസംഗിച്ചതെന്നും, ‘ചോരയ്ക്ക് ചോര’ എന്ന വാക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു.

പൊതുസമൂഹത്തിൽ സ്പർദ്ധയും തെറ്റിദ്ധാരണയും വളർത്തുന്ന രീതിയിൽ പ്രസ്താവനകൾ നടത്തിയെന്നാണ് എം.വി. ഗോവിന്ദൻ, കെ.കെ. രാഗേഷ് എന്നിവർക്കെതിരായ ആരോപണം. വ്യാജ പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിക്കുന്ന സൈബർ ഹാൻഡിലുകൾക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്.

BNS സെക്ഷൻ 353, 356, IT ആക്ട് എന്നിവ പ്രകാരം കേസെടുക്കണമെന്നാണ് ഷമ്മാസിന്റെ ആവശ്യം. യഥാർത്ഥ പ്രസംഗ വീഡിയോ, മാധ്യമ വാർത്തകൾ, ഫേസ്ബുക്ക് പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകൾ എന്നിവ തെളിവായി പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ടെന്നും പറയുന്നു.

A complaint has been filed against M.V. Govindan and K.K. Ragesh alleging that the chief minister’s speech was falsely circulated. KSU state vice president P. Muhammad Shammas submitted the complaint to the Kannur Range DIG, seeking action under BNS and the IT Act.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393595/fake-cm-speech-complaint-kannur-NEW)