---
title: "ഗെയിമിംഗ് പ്രേമികൾക്ക് തിരിച്ചടി; 2027-ൽ കൺസോളുകൾക്ക് വില കൂടിയേക്കും, വില്ലനായി യുഎസ് താരിഫ്"
english_title: "Gaming Fans Face a Setback as Console Prices May Rise by 2027"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393576/gaming-console-prices-may-rise-2027"
published_at: "2026-11-28T14:31:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a990042fa4_download_(4).png"
keywords: ["GamingIndustry", "ConsolePrices", "USTariffs", "PlayStation", "Xbox"]
---

# ഗെയിമിംഗ് പ്രേമികൾക്ക് തിരിച്ചടി; 2027-ൽ കൺസോളുകൾക്ക് വില കൂടിയേക്കും, വില്ലനായി യുഎസ് താരിഫ്

> **Lead Summary:** **** വാഷിംഗ്ടൺ: പ്ലേസ്റ്റേഷൻ , എക്സ്ബോക്സ് , നിന്റെൻഡോ തുടങ്ങിയ ജനപ്രിയ ഗെയിമിംഗ് കൺസോളുകൾക്ക് 2027 ഓടെ വില കുത്തനെ ഉയരാൻ സാധ്യത. ചൈന, വിയറ്റ്നാം, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക പുതിയ നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതാണ് ഗെയിമിംഗ് വിപണിക്ക് തിരിച്ചടിയാകുന്നത്.

## Article Content

**** വാഷിംഗ്ടൺ: പ്ലേസ്റ്റേഷൻ , എക്സ്ബോക്സ് , നിന്റെൻഡോ തുടങ്ങിയ ജനപ്രിയ ഗെയിമിംഗ് കൺസോളുകൾക്ക് 2027 ഓടെ വില കുത്തനെ ഉയരാൻ സാധ്യത. ചൈന, വിയറ്റ്നാം, ജപ്പാൻ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് അമേരിക്ക പുതിയ നികുതി ഏർപ്പെടുത്താൻ ഒരുങ്ങുന്നതാണ് ഗെയിമിംഗ് വിപണിക്ക് തിരിച്ചടിയാകുന്നത്.

2027 ജനുവരിയോടെ 14 രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് നടപ്പിലാക്കാനാണ് യുഎസ് ഭരണകൂടത്തിന്റെ നീക്കം. പുതിയ നിർദ്ദേശപ്രകാരം ചൈനയിൽ നിന്നുള്ള ഇറക്കുമതിക്ക് 40 ശതമാനം വരെയും, വിയറ്റ്നാമിൽ നിന്നുള്ളവയ്ക്ക് 35 ശതമാനം വരെയും അധിക നികുതി ചുമത്തിയേക്കും.

മുൻപ് ചൈനയ്ക്ക് മേലുള്ള നികുതി ഒഴിവാക്കാനായി സോണി, മൈക്രോസോഫ്റ്റ്, നിന്റെൻഡോ തുടങ്ങിയ കമ്പനികൾ തങ്ങളുടെ നിർമ്മാണ യൂണിറ്റുകൾ വിയറ്റ്നാമിലേക്കും മറ്റും മാറ്റിയിരുന്നു. എന്നാൽ വിയറ്റ്നാമിനെയും പുതിയ പട്ടികയിൽ ഉൾപ്പെടുത്തിയത് കമ്പനികൾക്ക് ഇരട്ട പ്രഹരമായിരിക്കുകയാണ്.

നികുതി വർദ്ധനവിന് പുറമെ ആഗോളതലത്തിലുള്ള ചിപ്പ്, മെമ്മറി ക്ഷാമവും കൺസോൾ നിർമ്മാണച്ചെലവ് വർദ്ധിപ്പിക്കുന്നുണ്ട്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്  ഡാറ്റാ സെന്ററുകൾക്കായി സിലിക്കൺ, മെമ്മറി ചിപ്പുകൾ വൻതോതിൽ ഉപയോഗിക്കുന്നതാണ് ഗെയിമിംഗ് ഹാർഡ്‌വെയർ വിപണിയിൽ ക്ഷാമമുണ്ടാക്കുന്നത്.

സാധാരണയായി ഒരു ഗെയിമിംഗ് കൺസോൾ പുറത്തിറങ്ങി വർഷങ്ങൾ കഴിയുമ്പോൾ വില കുറയുകയാണ് പതിവ്. എന്നാൽ ഉൽപ്പാദനച്ചെലവും ഇറക്കുമതി തീരുവയും വർദ്ധിക്കുന്നതോടെ പഴയ മോഡലുകൾക്ക് പോലും വില കൂടുന്ന സാഹചര്യമാണ് നിലവിലുള്ളത്. അമേരിക്കൻ വിപണിയിലുണ്ടാകുന്ന ഈ വിലവർദ്ധനവ് ആഗോളതലത്തിലും ഇന്ത്യ ഉൾപ്പെടെയുള്ള മറ്റ് വിപണികളിലും കൺസോളുകളുടെ വിലയെ ബാധിച്ചേക്കാം.

Gaming console prices could rise by 2027 as the U.S. prepares new tariffs on imports from China, Vietnam, Japan and other countries. The move, along with a global chip and memory shortage, may push up manufacturing costs for PlayStation, Xbox and Nintendo devices worldwide.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393576/gaming-console-prices-may-rise-2027)