---
title: "കടലിനു മുകളിൽ ആകാശനടത്തം, മണ്ണിനടിയിൽ അത്ഭുതഗുഹ! വൈസാഗ്-അരാക്കു നിങ്ങളെ വിളിക്കുന്നു"
english_title: "Skywalk Over the Sea, Wonder Cave Underground: Explore Vizag-Araku"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393574/vizag-araku-skywalk-borra-caves"
published_at: "2026-11-28T14:22:00+05:30"
category: "Travel"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a979d068ec_download_(3).png"
keywords: ["VizagTravel", "ArakuValley", "BorraCaves", "GlassSkywalk", "KeralaTravel"]
---

# കടലിനു മുകളിൽ ആകാശനടത്തം, മണ്ണിനടിയിൽ അത്ഭുതഗുഹ! വൈസാഗ്-അരാക്കു നിങ്ങളെ വിളിക്കുന്നു

> **Lead Summary:** **(**[https://truevisionnews.com/)]**[] **യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ കേരളത്തിൽ നിന്ന് അധികം പേർ പരിഗണിക്കാത്ത ഒരു സ്ഥലമുണ്ട് ദക്ഷിണേന്ത്യയിൽ. നേരിട്ടുള്ള ട്രെയിനിൽ ഒരു ദിവസം കൊണ്ട് എത്തിച്ചേരാം. മൂന്നോ നാലോ ദിവസം ചെലവഴിച്ചാൽ കാണാൻ നിരവധി കാഴ്ചകളുമുണ്ട്. അതും മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായ ആകർഷണങ്ങൾ.

## Article Content

**(**[https://truevisionnews.com/)]**[] **യാത്രകൾ ആസൂത്രണം ചെയ്യുമ്പോൾ കേരളത്തിൽ നിന്ന് അധികം പേർ പരിഗണിക്കാത്ത ഒരു സ്ഥലമുണ്ട് ദക്ഷിണേന്ത്യയിൽ. നേരിട്ടുള്ള ട്രെയിനിൽ ഒരു ദിവസം കൊണ്ട് എത്തിച്ചേരാം. മൂന്നോ നാലോ ദിവസം ചെലവഴിച്ചാൽ കാണാൻ നിരവധി കാഴ്ചകളുമുണ്ട്. അതും മറ്റിടങ്ങളിൽ നിന്ന് വ്യത്യസ്തമായ ആകർഷണങ്ങൾ.

കടൽത്തീരത്ത് കരയ്ക്കടിഞ്ഞ് നിൽക്കുന്ന കൂറ്റൻ കപ്പൽ, തീരത്ത് മ്യൂസിയമായി ഒരുക്കിയ അന്തർവാഹിനി, അതിനടുത്തുള്ള വലിയ വിമാനം. ഇന്ത്യയിലെ പ്രശസ്തമായ പ്രകൃതിദത്ത ഗുഹകളിലൊന്ന്, നീളമേറിയ ഗ്ലാസ് പാലം തുടങ്ങി നിരവധി കാഴ്ചകൾ. ഇതാണ് വൈസാഗ് എന്നറിയപ്പെടുന്ന വിശാഖപട്ടണം.

**ട്രെയിനിൽ നേരിട്ട് എത്താം**

കേരളത്തിൽ നിന്ന് ദിവസവും വൈസാഗിലേക്ക് നേരിട്ടുള്ള ട്രെയിനുകൾ ലഭ്യമാണ്. വിവേക് എക്സ്പ്രസ്, ടാറ്റാനഗർ എക്സ്പ്രസ്, ധൻബാദ് എക്സ്പ്രസ് എന്നിവ യാത്രയ്ക്കായി പരിഗണിക്കാം.

**കടലും ബീച്ചും മ്യൂസിയവും**

തീരദേശ നഗരമായ വൈസാഗിൽ മനോഹരമായ ബീച്ചുകളുമുണ്ട്. രാമകൃഷ്ണ ബീച്ച്, ഋഷികൊണ്ട ബീച്ച്, യാരട ബീച്ച് എന്നിവയാണ് പ്രധാന കടൽത്തീരങ്ങൾ. തിരമാലകൾക്കരികിൽ സമയം ചെലവഴിക്കാനും നഗരത്തിന്റെ തിരക്കിൽ നിന്ന് മാറി കടൽക്കാഴ്ചകൾ ആസ്വദിക്കാനും ഇവിടങ്ങളിലേക്ക് പോകാം.

കടൽത്തീരത്ത് ഒരുക്കിയിരിക്കുന്ന അന്തർവാഹിനി മ്യൂസിയമായ ഐ.എൻ.എസ് കുർസുറ നാവിക ചരിത്രം അടുത്തറിയാനുള്ള അവസരമാണ്. അന്തർവാഹിനിക്ക് സമീപമുള്ള വിമാന മ്യൂസിയവും നഗരത്തിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ്.

**ആകാശത്ത് നടക്കാം!**

വൈസാഗിലെ കാഴ്ചകൾ കടൽത്തീരങ്ങളിൽ മാത്രം ഒതുങ്ങുന്നില്ല. നഗരത്തിന്റെയും കടലിന്റെയും കാഴ്ചകൾ ഒരുമിച്ച് കാണാൻ കൈലാസഗിരി കുന്നിലേക്കും പോകാം. ഇവിടെ ഒരുക്കിയിരിക്കുന്ന 55 മീറ്റർ നീളമുള്ള കാന്റിലിവർ ഗ്ലാസ് സ്കൈവാക്ക് ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ കാന്റിലിവർ ഗ്ലാസ് പാലമായി അറിയപ്പെടുന്നു. പാലത്തിലൂടെ നടക്കുമ്പോൾ താഴെയുള്ള കാഴ്ചകൾ കാണാം.

**വൈസാഗിൽ നിന്ന് അരാക്കുവിലേക്ക്**

വൈസാഗിലെ കാഴ്ചകൾ കണ്ടു കഴിഞ്ഞാൽ അടുത്ത യാത്ര അരാക്കു വാലിയിലേക്ക് ആകാം. വൈസാഗിൽ നിന്ന് അരാക്കുവിലേക്കുള്ള യാത്രയും ഏറെ മനോഹരമാണ്. ട്രെയിനിൽ അരാക്കുവിലെത്താമെങ്കിലും റോഡ് മാർഗമുള്ള യാത്രയാണ് വഴിയിലെ കാഴ്ചകൾ ആസ്വദിക്കാൻ കൂടുതൽ അവസരമൊരുക്കുന്നത്. വ്യൂ പോയിന്റുകൾ, വെള്ളച്ചാട്ടങ്ങൾ, കാപ്പിത്തോട്ടങ്ങൾ എന്നിവ കണ്ടുകൊണ്ടുള്ള യാത്ര മറ്റൊരു അനുഭവമാണ്.

**ആന്ധ്രയുടെ ഊട്ടി**

ആന്ധ്രയുടെ ഊട്ടി എന്നറിയപ്പെടുന്ന അരാക്കു വാലിയിലെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ബോറ ഗുഹകൾ. പ്രകൃതിദത്തമായി രൂപപ്പെട്ട ചുണ്ണാമ്പുകല്ലുകളുടെ ഗുഹാശൃംഖലയിലെ വിവിധ ശിലാരൂപങ്ങൾ കാണാൻ നിരവധി സഞ്ചാരികൾ എത്താറുണ്ട്. ഏകദേശം 80 മീറ്റർ ആഴമുള്ള ഗുഹകളിൽ പ്രകൃതിയുടെ സൃഷ്ടിയായ സ്റ്റാലാക്റ്റൈറ്റുകളും സ്റ്റാലാഗ്മൈറ്റുകളും കാണാം. ഗുഹയ്ക്കുള്ളിലെ വെളിച്ചവും വിവിധ രൂപങ്ങളിൽ കാണപ്പെടുന്ന ശിലാരൂപങ്ങളും സന്ദർശകരുടെ ശ്രദ്ധയാകർഷിക്കാറുണ്ട്.

വൈസാഗിലും അരാക്കുവിലുമായി വലിയ സുവോളജിക്കൽ പാർക്ക്, കൊണ്ടാകർല തടാകം, കൈലാസഗിരി കുന്ന് തുടങ്ങിയവയും സന്ദർശിക്കാം.

ബജറ്റിനുള്ളിൽ നിന്ന് ആഭ്യന്തര യാത്രകൾ ആസൂത്രണം ചെയ്യുന്നവർക്ക് മൂന്നോ നാലോ ദിവസം ചെലവഴിക്കാൻ പറ്റിയ ഇടങ്ങളാണിവ.

Visakhapatnam, or Vizag, offers a mix of beaches, museums, and the country’s longest cantilever glass skywalk at Kailasagiri. From there, travelers can head to Araku Valley to see scenic viewpoints, coffee plantations, and the Borra Caves, making it a budget-friendly short trip from Kerala.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393574/vizag-araku-skywalk-borra-caves)