---
title: "‘ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’; ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയക്കുന്നുവെന്ന പേരിൽ വീഡിയോ, വ്യാജ ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്"
english_title: "Fake Facebook Page Targets Shafi Parambil; Youth Congress Files Complaint"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393565/fake-facebook-page-shafi-parambil-complaint"
published_at: "2026-11-28T13:32:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a8bb9c640a_fake-facebook-page-shafi-parambil-complaint.jpg"
keywords: ["ShafiParambil", "YouthCongress", "FakeFacebookPage", "Defamation"]
---

# ‘ശിഷ്യന് പറ്റിയ അബദ്ധം താങ്കൾക്ക് വരാതിരിക്കട്ടെ’; ഷാഫി പറമ്പിലിന് ഗർഭനിരോധന ഉറകൾ അയക്കുന്നുവെന്ന പേരിൽ വീഡിയോ, വ്യാജ ഫേസ്ബുക്ക് പേജിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

> **Lead Summary:** കാസര്‍കോട് : വടകര എംപി ഷാഫി പറമ്പിലിന് ഗര്‍ഭനിരോധന ഉറകള്‍ അയച്ചുകൊടുക്കുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

## Article Content

കാസര്‍കോട് : വടകര എംപി ഷാഫി പറമ്പിലിന് ഗര്‍ഭനിരോധന ഉറകള്‍ അയച്ചുകൊടുക്കുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വിഡിയോ. ഇന്ത്യന്‍ യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് എന്ന ഫെയ്സ്ബുക്ക് പേജിലാണ് വിഡിയോ പോസ്റ്റ് ചെയ്തത്.

‘യാത്രകളില്‍ കൂടെ കരുതേണ്ട അത്യാവശ്യ ഘടകമാണ് ഇതിലുള്ളത്, ശിഷ്യന് പറ്റിയ അബദ്ധം താങ്കള്‍ക്ക് വരാതിരിക്കട്ടെ’ എന്നെഴുതിയ കടലാസ് കോണ്ടം കവറിന് മുകളില്‍ വച്ചാണ് വിഡിയോ ചിത്രീകരിച്ചിരിക്കുന്നത്.

പോസ്റ്റിന്‍റെ പൂര്‍ണരൂപം ഇങ്ങനെ: ‘കാസര്‍ഗോഡ് ജില്ലയിലെ ഞങ്ങൾ യൂത്തന്മാർ ഷാഫിയുടെ നല്ല ഭാവിയെ കരുതി അയക്കുന്നതാണ്. തീർന്നുകഴിഞ്ഞാൽ അറിയിക്കാൻ മടിക്കരുത്. ഞങ്ങൾക്ക് വീണ്ടും അയക്കാൻ മടിയില്ല എന്ന് അറിയിക്കുന്നു.

കാരണം ഞങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയ ഭാവിയാണ് വലുത്. അടൂരിലെ ശിഷ്യന് സംഭവിച്ചത് നിങ്ങൾക്ക് ഒരിക്കലും സംഭവിക്കരുത്. നിങ്ങൾ തീർന്നാൽ പാർട്ടി തീരും. നിങ്ങളാണല്ലോ പാർട്ടി. ഭയം വേണ്ട ജാഗ്രത മതി.’

ദിവസങ്ങള്‍ക്ക് മുന്‍പും ഇതേ പേജില്‍ ഷാഫിയെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ് വന്നിരുന്നു. ഇത് വ്യാജ പേജാണെന്നും സംഭവത്തില്‍ എസ്പിക്ക് പരാതി നല്‍കിയെന്നും കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ അറിയിച്ചു.

യൂത്ത് കോണ്‍ഗ്രസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പേജ് ഔദ്യോഗികമല്ലെന്നും പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ അസഭ്യവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ നടത്താന്‍ സംഘടനയുടെ പേരും ചിഹ്നവും ദുരുപയോഗിക്കുകയാണെന്നാണ് പരാതി. വ്യാജ അക്കൗണ്ടുമായി ജില്ലാ കമ്മിറ്റിക്ക് ബന്ധമില്ലെന്നും യൂത്ത് കോണ്‍ഗ്രസ് വ്യക്തമാക്കി.  

A fake Facebook page in the name of Indian Youth Congress Kasaragod posted a video and message allegedly mocking Vadakara MP Shafi Parambil with condom imagery. Youth Congress leaders said the page is unofficial, defamatory, and has been misusing the organization’s name and symbol, and they have filed a complaint with the SP.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393565/fake-facebook-page-shafi-parambil-complaint)