---
title: "ആകാംക്ഷയ്ക്ക് വിരാമമാകുന്നു...! 12 കോടിയുടെ ഭാഗ്യം ആരെ തേടിയെത്തും? പൂജാ ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം"
english_title: "Pooja Bumper Draw Today; ₹12 Crore First Prize at 2 PM"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393556/pooja-bumper-draw-today-12-crore-NEW"
published_at: "2026-11-28T12:43:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a81f4c1118_pooja-bumper-draw-today-12-crore-NEW.jpg"
keywords: ["LotteryDraw", "KeralaLottery", "PoojaBumper", "Thiruvananthapuram", "JackpotPrize"]
---

# ആകാംക്ഷയ്ക്ക് വിരാമമാകുന്നു...! 12 കോടിയുടെ ഭാഗ്യം ആരെ തേടിയെത്തും? പൂജാ ബമ്പർ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം

> **Lead Summary:** **തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (ബിആർ 112) ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മികച്ച പ്രതികരണമാണ് ടിക്കറ്റ് വിൽപ്പനയിൽ ലഭിച്ചത്.

## Article Content

**തിരുവനന്തപുരം: **കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പർ (ബിആർ 112) ലോട്ടറി നറുക്കെടുപ്പ് ഇന്ന് നടക്കും. തിരുവനന്തപുരം ഗോർക്കി ഭവനിൽ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ് ആരംഭിക്കുന്നത്. മുൻ വർഷങ്ങളിലെ പോലെ തന്നെ ഇത്തവണയും മികച്ച പ്രതികരണമാണ് ടിക്കറ്റ് വിൽപ്പനയിൽ ലഭിച്ചത്.

12 കോടി രൂപയാണ് പൂജാ ബമ്പറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായ അഞ്ച് ലക്ഷം രൂപ 10 പേർക്കും, നാലാം സമ്മാനമായ മൂന്ന് ലക്ഷം രൂപ അഞ്ച് പേർക്കുമാണ് ലഭിക്കുക. അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ വീതം 10 പേർക്ക് ലഭിക്കും. ഇതിന് പുറമെ സമാശ്വാസ സമ്മാനമായി നാല് പേർക്ക് ഒരു ലക്ഷം രൂപ വീതവും ലഭിക്കുന്നതാണ്.

The Kerala State Lottery Department will conduct the Pooja Bumper (BR 112) draw today at Gorky Bhavan in Thiruvananthapuram, starting at 2 PM. The first prize is ₹12 crore, with multiple other prizes including 10 second prizes of ₹50 lakh each.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393556/pooja-bumper-draw-today-12-crore-NEW)