---
title: "കേരളത്തിൽ 2,000 അപ്രന്റീസ് ഒഴിവുകൾ; തിരഞ്ഞെടുപ്പ് മേള ഡിസംബർ 5-ന് കളമശ്ശേരിയിൽ"
english_title: "2,000 Apprentice Vacancies in Kerala; Selection Fair on December 5 in Kalamassery"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393539/kerala-apprentice-vacancies-selection-fair"
published_at: "2026-11-28T11:03:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a68a2c8caa_download_(1).png"
keywords: ["ApprenticeJobs", "KeralaJobs", "SelectionFair", "Kalamassery", "Apprenticeship"]
---

# കേരളത്തിൽ 2,000 അപ്രന്റീസ് ഒഴിവുകൾ; തിരഞ്ഞെടുപ്പ് മേള ഡിസംബർ 5-ന് കളമശ്ശേരിയിൽ

> **Lead Summary:** ****കൊച്ചി: കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി മേള സംഘടിപ്പിക്കുന്നു.

## Article Content

****കൊച്ചി: കേരളത്തിലെ വിവിധ സർക്കാർ, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളിലായി രണ്ടായിരത്തോളം അപ്രന്റീസ് ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി മേള സംഘടിപ്പിക്കുന്നു.

സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കളമശ്ശേരി സൂപ്പർവൈസറി ഡെവലപ്മെന്റ് സെന്ററും കേന്ദ്രസർക്കാരിന്റെ ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങും സംയുക്തമായാണ് മേള നടത്തുന്നത്.ഡിസംബർ 5-ന് കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ നടക്കുന്ന മേളയിൽ നേരിട്ടുള്ള അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.

കൊച്ചി മെട്രോ, എഫ്.എ.സി.ടി. (FACT), കെ.എസ്.ഇ.ബി. (KSEB), ബി.എസ്.എൻ.എൽ. (BSNL), ഡി.പി. വേൾഡ്, ഹിന്ദുസ്ഥാൻ യൂണിലിവർ, കേന്ദ്ര പ്രതിരോധ വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങൾ, കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ തുടങ്ങി നിരവധി സ്ഥാപനങ്ങൾ മേളയിൽ പങ്കെടുക്കും.

പങ്കെടുക്കുന്ന സ്ഥാപനങ്ങളുടെയും ഒഴിവുകളുടെയും വിശദാംശങ്ങൾ ഡിസംബർ 3-ന് www.sdcentre.org-ൽ പ്രസിദ്ധീകരിക്കും.

ത്രിവത്സര പോളിടെക്നിക് ഡിപ്ലോമ, ബി.ടെക്., ബി.എ., ബി.എസ്‌സി., ബി.കോം., ബി.ബി.എ., ബി.സി.എ., നഴ്സിങ്, ബി.ഫാം., ഡി.ഫാം., ഹോട്ടൽ മാനേജ്മെന്റ് തുടങ്ങിയ കോഴ്സുകൾ അഞ്ച് വർഷത്തിനുള്ളിൽ പഠനം പൂർത്തിയാക്കിയവർക്ക് അപേക്ഷിക്കാം.

അപ്രന്റീസ് ആക്ട് പ്രകാരം മുൻപ് പരിശീലനം നേടിയവർക്ക് അപേക്ഷിക്കാനാവില്ല.അപ്രന്റീസ്ഷിപ്പ് പരിശീലന കാലയളവിൽ ബിരുദധാരികൾക്ക് പ്രതിമാസം 12,300 രൂപയും ഡിപ്ലോമക്കാർക്ക് 10,900 രൂപയും സ്റ്റൈപെൻഡായി ലഭിക്കും.

ഒരു വർഷത്തെ പരിശീലനം പൂർത്തിയാക്കുന്നവർക്ക് ദക്ഷിണമേഖലാ ബോർഡ് ഓഫ് അപ്രന്റീസ്ഷിപ്പ് ട്രെയിനിങ്ങിന്റെ പ്രൊഫിഷ്യൻസി സർട്ടിഫിക്കറ്റും ലഭിക്കും. ഈ സർട്ടിഫിക്കറ്റ് കേരള സർക്കാർ അംഗീകരിച്ച തൊഴിൽ പരിചയമായി പരിഗണിക്കുന്നതിനും വ്യവസ്ഥകളുണ്ട്.

അഭിമുഖത്തിൽ പങ്കെടുക്കാൻ ഡിസംബർ 4-ന് മുൻപ് www.sdcentre.org വഴി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ കാർഡ്, സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ലിസ്റ്റുകളുടെയും അസ്സലും പകർപ്പുകളും ബയോഡാറ്റയുടെ പകർപ്പും സഹിതം ഡിസംബർ 5-ന് രാവിലെ 9-ന് കളമശ്ശേരി ഗവ. പോളിടെക്നിക് കോളേജിൽ എത്തണം. ഉദ്യോഗാർത്ഥികൾക്ക് താൽപര്യമുള്ള ഒന്നിലധികം സ്ഥാപനങ്ങളിൽ അഭിമുഖത്തിൽ പങ്കെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 0484-2556530, sdckalamassery@gmail.com

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393539/kerala-apprentice-vacancies-selection-fair)