---
title: "മകന്റെ വയർ വീർത്ത നിലയിൽ! കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദളിത് യുവാവ് മരിച്ചു; പിന്നിൽ പോലീസ് മർദ്ദനമെന്ന് കുടുംബം"
english_title: "Dalit Youth Dies After Custody; Family Alleges Police Brutality"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393537/dalit-youth-dies-after-custody"
published_at: "2026-11-28T10:59:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a67da6c092_dalit-youth-dies-after-custody.jpg"
keywords: ["CustodialDeath", "PoliceBrutality", "PunjabNews", "DalitRights", "HumanRights"]
---

# മകന്റെ വയർ വീർത്ത നിലയിൽ! കസ്റ്റഡിയിലെടുത്തതിന് പിന്നാലെ ദളിത് യുവാവ് മരിച്ചു; പിന്നിൽ പോലീസ് മർദ്ദനമെന്ന് കുടുംബം

> **Lead Summary:** **ചണ്ഡീഗഡ്: **പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 19-കാരനായ ദളിത് യുവാവ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ബസ്തി മച്ചിയാൻവാല സ്വദേശിയും പ്ലസ് ടു വിദ്യാർഥിയും സംസ്ഥാനതല ഹോക്കി താരവുമായ ജഷൻദീപ് ആണ് മരിച്ചത്. നവംബർ 16-ന് കുൽഗർഹി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് അവശനിലയിലായതിനെ തുടർന്ന് സിറയിലെയും പിന്നീട് മോഗയിലെയും ആശുപത്രികളിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

## Article Content

**ചണ്ഡീഗഡ്: **പോലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ 19-കാരനായ ദളിത് യുവാവ് മരിച്ച സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം. ബസ്തി മച്ചിയാൻവാല സ്വദേശിയും പ്ലസ് ടു വിദ്യാർഥിയും സംസ്ഥാനതല ഹോക്കി താരവുമായ ജഷൻദീപ് ആണ് മരിച്ചത്. നവംബർ 16-ന് കുൽഗർഹി പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് അവശനിലയിലായതിനെ തുടർന്ന് സിറയിലെയും പിന്നീട് മോഗയിലെയും ആശുപത്രികളിൽ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.

സംഭവത്തിൽ പ്രതിഷേധിച്ച് യുവാവിന്റെ മൃതദേഹവുമായി കുടുംബവും നാട്ടുകാരും ഷെരാവാല ചൗക്കിൽ റോഡ് ഉപരോധിച്ചു. ജഷൻദീപിന്റേത് കസ്റ്റഡി മരണമാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. ഗ്രാമത്തിൽ നടന്ന പോലീസ് റെയ്ഡ് കാണാനായി പുറത്തിറങ്ങിയ മകനെ കുൽഗർഹി എസ്എച്ച്ഒ ഗുർമീത് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം പിടിച്ചുകൊണ്ടുപോയി ക്രൂരമായി മർദിച്ചതായാണ് പരാതി.

മകന് മുൻപ് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്നും കസ്റ്റഡിയിൽ നിന്ന് മടങ്ങിയെത്തിയതിന് പിന്നാലെ കടുത്ത അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നതായും അമ്മ സരബ്ജിത് കൗർ പറഞ്ഞു. മകന്റെ വയർ വീർത്ത നിലയിലായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. പഞ്ചാബിനായി സംസ്ഥാനതല ഹോക്കി മത്സരങ്ങളിൽ നിരവധി മെഡലുകൾ നേടിയ ജഷൻദീപ് അന്താരാഷ്ട്ര താരമാകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അതേസമയം, കസ്റ്റഡി മർദനമെന്ന ആരോപണം പോലീസ് പൂർണ്ണമായും തള്ളി. യുവാവിന് നേരത്തെ തന്നെ വൃക്കസംബന്ധമായ അസുഖമുണ്ടായിരുന്നുവെന്നും പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചിരുന്നുവെന്നുമാണ് പോലീസിന്റെ വിശദീകരണം.

A 19-year-old Dalit youth, identified as Jashandeep, died after being taken into police custody in Punjab, prompting allegations of custodial violence from his family. Police have denied the charge, saying he had a pre-existing kidney ailment and was released after initial questioning.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393537/dalit-youth-dies-after-custody)