---
title: "കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; സംസ്ഥാനത്ത് ഇന്ന് പവന് കുറഞ്ഞത് 400 രൂപ!"
english_title: "Gold Price Rally Paused in Kerala; Pavan Falls by ₹400 Today"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393533/kerala-gold-price-drops-today"
published_at: "2026-11-28T10:37:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a62357425e_kerala-gold-prices-rise-again-new-.jpg"
keywords: ["GoldPrice", "KeralaNews", "GoldRate", "DollarStrength", "GlobalMarkets"]
---

# കുതിപ്പിന് ബ്രേക്കിട്ട് സ്വർണവില; സംസ്ഥാനത്ത് ഇന്ന് പവന് കുറഞ്ഞത് 400 രൂപ!

> **Lead Summary:** **കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 93,760 രൂപയായും ഒരു ഗ്രാമിന്റെ വില 11,720 രൂപയായും താഴ്ന്നു.

## Article Content

**കൊച്ചി: **സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് രേഖപ്പെടുത്തി. പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 93,760 രൂപയായും ഒരു ഗ്രാമിന്റെ വില 11,720 രൂപയായും താഴ്ന്നു.

18 കാരറ്റ് സ്വർണവിലയിലും ഇടിവുണ്ടായിട്ടുണ്ട്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. നിലവിൽ ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 9,590 രൂപയും ഒരു പവന് 76,720 രൂപയുമാണ് വിപണി വില.

അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് ഉയർത്താനുള്ള സാധ്യത ശക്തമായതാണ് ആഗോള വിപണിയിൽ സ്വർണവിലയ്ക്ക് തിരിച്ചടിയായത്. ഇതേത്തുടർന്ന് യുഎസ് ഡോളറും ബോണ്ട് യീൽഡും കരുത്താർജിച്ചതോടെ സ്വർണത്തിന് ഡിമാൻഡ് കുറഞ്ഞു. യൂറോ, യെൻ, പൗണ്ട് എന്നിവയുൾപ്പെടെ ലോകത്തെ ആറ് പ്രധാന കറൻസികൾക്കെതിരെ ഡോളർ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്.

Gold prices in Kerala declined today, with the rate of a pavan falling by ₹400 and a gram by ₹50. The drop follows weakness in global gold demand amid expectations of higher US interest rates and a stronger dollar.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393533/kerala-gold-price-drops-today)