---
title: "സ്റ്റെയർകേസിൽ നിന്നുള്ള വീഴ്ചയോ മർദ്ദനമോ? കോഴിക്കോട് പുതുപ്പാടിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്"
english_title: "Fell Down Stairs or Assaulted? Puthuppady Man Dies While Under Treatment"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393526/puthuppady-treatment-death-unnatural-case-new"
published_at: "2026-11-28T10:02:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a59de2f52c_puthuppady-treatment-death-unnatural-case-new.jpg"
keywords: ["KozhikodeNews", "Puthuppady", "UnnaturalDeath", "PoliceInvestigation", "Postmortem"]
---

# സ്റ്റെയർകേസിൽ നിന്നുള്ള വീഴ്ചയോ മർദ്ദനമോ? കോഴിക്കോട് പുതുപ്പാടിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു; അസ്വാഭാവിക മരണത്തിന് കേസ്

> **Lead Summary:** **കോഴിക്കോട്/പുതുപ്പാടി: **ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശി മരിച്ചു. കൊട്ടാരക്കോത്ത് കാവുംപുറം പൈനാട്ടിൽ അബ്ബാസ് ആണ് മരിച്ചത്. മകന്റെ മർദ്ദനമേറ്റെന്ന സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ താമരശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

## Article Content

**കോഴിക്കോട്/പുതുപ്പാടി: **ഗുരുതരപരിക്കുകളോടെ ചികിത്സയിലായിരുന്ന പുതുപ്പാടി സ്വദേശി മരിച്ചു. കൊട്ടാരക്കോത്ത് കാവുംപുറം പൈനാട്ടിൽ അബ്ബാസ് ആണ് മരിച്ചത്. മകന്റെ മർദ്ദനമേറ്റെന്ന സംശയത്തെ തുടർന്ന് മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ താമരശേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ എട്ടിനാണ് അബ്ബാസിനെ വീട്ടുകാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വീട്ടിലെ സ്റ്റെയർകേസിൽ നിന്ന് വീണ് പരിക്കേറ്റതാണെന്നാണ് അന്ന് ആശുപത്രിയിൽ അറിയിച്ചിരുന്നത്. വാരിയെല്ലുകൾക്ക് പൊട്ടലേറ്റതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയ ശേഷം 20-നാണ് ഇദ്ദേഹം വീട്ടിലേക്ക് മടങ്ങിയെത്തിയത്.

ശരീരവേദന കടുത്തതിനെ തുടർന്ന് 26-ന് വീണ്ടും മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടെ ശ്വാസതടസ്സം ഉണ്ടായതിനെ തുടർന്ന് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇവിടെ ചികിത്സയിൽ തുടരവെ വെള്ളിയാഴ്ചയോടെയാണ് മരണം സംഭവിച്ചത്.

മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ നാട്ടുകാരും ബന്ധുക്കളും മരണത്തിൽ സംശയം ഉന്നയിച്ചു. ഇതേത്തുടർന്ന് താമരശേരി പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. എട്ടാം തീയതി അബ്ബാസും മൂത്തമകനും തമ്മിൽ വാക്കേറ്റമുണ്ടായതായും മകൻ മർദിച്ചതായും ഭാര്യ മൊഴി നൽകിയിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷമേ യഥാർത്ഥ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു. ലൈലയാണ് ഭാര്യ. ഷെരീഫ്, സാലിം എന്നിവർ മക്കളും റസീന, തൻഫീന എന്നിവർ മരുമക്കളുമാണ്.

Abbas, a 53-year-old from Puthuppady in Kozhikode, died while undergoing treatment for serious injuries, prompting police to register an unnatural death case. Family members and locals raised suspicions after the body was brought home, and the cause of death will be confirmed after the postmortem report.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393526/puthuppady-treatment-death-unnatural-case-new)