---
title: "ശബരിമല വെർച്വൽ ക്യൂവിൽ വൻ സ്ലോട്ട് തട്ടിപ്പ്; കൂട്ടബുക്കിങ് നടത്തി മറിച്ചുവിറ്റത് അന്യസംസ്ഥാന ട്രാവൽ ഏജൻസികൾ"
english_title: "Major Slot Scam in Sabarimala Virtual Queue; Interstate Travel Agencies Suspected"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393519/sabarimala-virtual-queue-slot-scam"
published_at: "2026-11-28T08:52:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a49f1c241f_sabarimala-virtual-queue-slot-scam.jpg"
keywords: ["Sabarimala", "VirtualQueue", "TravelAgencies", "DevaswomVigilance", "CyberCrime"]
---

# ശബരിമല വെർച്വൽ ക്യൂവിൽ വൻ സ്ലോട്ട് തട്ടിപ്പ്; കൂട്ടബുക്കിങ് നടത്തി മറിച്ചുവിറ്റത് അന്യസംസ്ഥാന ട്രാവൽ ഏജൻസികൾ

> **Lead Summary:** **തിരുവനന്തപുരം: ** ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ഏജൻസികൾ സ്ലോട്ടുകൾ അനധികൃതമായി വിറ്റഴിച്ചത്.

## Article Content

**തിരുവനന്തപുരം: ** ശബരിമല വെർച്വൽ ക്യൂ സ്ലോട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്ത് മറിച്ചുവിറ്റതായി ദേവസ്വം വിജിലൻസ് കണ്ടെത്തി. അന്യസംസ്ഥാനങ്ങളിലെ വൻകിട ട്രാവൽ ഏജൻസികളാണ് ഈ തട്ടിപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. തമിഴ്‌നാട്, കർണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള തീർത്ഥാടകർക്കാണ് ഏജൻസികൾ സ്ലോട്ടുകൾ അനധികൃതമായി വിറ്റഴിച്ചത്.

വെർച്വൽ ക്യൂ സോഫ്റ്റ്‌വെയറിലെ സുരക്ഷാ പിഴവ് മുതലെടുത്ത് ഒരൊറ്റ മൊബൈൽ നമ്പറിൽ നിന്ന് നിരവധി ബുക്കിങ്ങുകൾ നടത്തുകയായിരുന്നു. ബുക്കിങ് സമയത്ത് ഒടിപി  പരിശോധന ഇല്ലാതിരുന്നതാണ് തട്ടിപ്പുകാർക്ക് സൗകര്യമായത്. ബുക്കിങ് ആരംഭിച്ച് ദിവസങ്ങൾക്കുള്ളിൽത്തന്നെ സ്ലോട്ടുകൾ തീർന്നതോടെ പണം നൽകി ട്രാവൽ ഏജൻസികളെ ആശ്രയിക്കാൻ തീർത്ഥാടകർ നിർബന്ധിതരാവുകയായിരുന്നു.

ഇത്തരത്തിൽ നടത്തിയ കൂട്ടബുക്കിങ്ങുകൾ പിന്നീട് കൂട്ടത്തോടെ റദ്ദാക്കിയതാണ് തീർത്ഥാടനത്തിന്റെ ആദ്യ ദിവസങ്ങളിൽ ഭക്തരുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമായതെന്നും വിജിലൻസ് വിലയിരുത്തുന്നു. സംഭവത്തിൽ സൈബർ പൊലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. തട്ടിപ്പിന് പിന്നിലുള്ള ട്രാവൽ ഏജൻസികളെ ഉടൻ ചോദ്യം ചെയ്യും.

തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെ വെർച്വൽ ക്യൂ സംവിധാനത്തിൽ ഒടിപി അധിഷ്ഠിത ബുക്കിങ് നിർബന്ധമാക്കിയിട്ടുണ്ട്. അടുത്ത തീർത്ഥാടനകാലത്തിന് മുൻപായി സോഫ്റ്റ്‌വെയർ പൂർണമായും പരിഷ്കരിക്കാനും തീരുമാനമായി. ഇതിനിടെ, ശബരിമലയിലെ പ്രതിദിന ദർശന പരിധി 80,000-ത്തിൽ നിന്ന് 90,000 ആയി ഉയർത്താൻ ദേവസ്വം ബോർഡ് തീരുമാനിച്ചു.

ഇതിന് അനുമതി തേടി ദേവസ്വം കമ്മീഷണർ മുഖേന ഹൈക്കോടതിയെ സമീപിക്കും. കൂടാതെ, പന്തളത്ത് പുതിയ സ്പോട്ട് ബുക്കിങ് കൗണ്ടർ ആരംഭിക്കാനും വെർച്വൽ ക്യൂ, സ്പോട്ട് ബുക്കിങ് സൗകര്യങ്ങൾ വിപുലീകരിക്കാനും ബോർഡ് തീരുമാനിച്ചിട്ടുണ്ട്. റദ്ദാക്കുന്ന സ്ലോട്ടുകൾ വീണ്ടും ഭക്തർക്ക് ലഭ്യമാക്കുന്നതിനുള്ള സമയപരിധിയും പുനഃപരിശോധിക്കും.

Devaswom Vigilance has found that Sabarimala virtual queue slots were booked in bulk and resold, with interstate travel agencies suspected to be behind the scam. The software loophole allowed multiple bookings from a single mobile number, prompting the board to make OTP-based booking mandatory and consider system upgrades.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393519/sabarimala-virtual-queue-slot-scam)