---
title: "‘എന്റെ അനിയൻ ഉൾപ്പെടെയുള്ളവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി’; പുനരന്വേഷണം ആവശ്യപ്പെട്ട് കെ.പി. രാധ, പതിറ്റാണ്ടുകൾക്കിപ്പുറം ചീമേനി കൂട്ടക്കൊല വീണ്ടും രാഷ്ട്രീയ വിവാദത്തിൽ"
english_title: "K P Radha Demands Reinvestigation in Cheemeni Massacre Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393513/cheemeni-massacre-reinvestigation-demand"
published_at: "2026-11-28T08:05:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0a3fd729d82_cheemeni-massacre-reinvestigation-demand.jpg"
keywords: ["CheemeniMassacre", "KeralaNews", "Congress", "CPIM"]
---

# ‘എന്റെ അനിയൻ ഉൾപ്പെടെയുള്ളവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തി’; പുനരന്വേഷണം ആവശ്യപ്പെട്ട് കെ.പി. രാധ, പതിറ്റാണ്ടുകൾക്കിപ്പുറം ചീമേനി കൂട്ടക്കൊല വീണ്ടും രാഷ്ട്രീയ വിവാദത്തിൽ

> **Lead Summary:** കാസർഗോഡ് : കാസർഗോഡിലെ ചീമേനി കൂട്ടക്കൊല കേസിൽ പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ കെ പി സുരേന്ദ്രന്റെ സഹോദരിയും കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് സെക്രട്ടറിയുമായ കെ പി രാധ ആവശ്യപ്പെട്ടു. സിപിഐഎം നേതാവ് ടി ഐ മധുസൂദനന്റെ വിവാദ പ്രസംഗത്തിനെതിരെയാണ് അവരുടെ പ്രതികരണം.

## Article Content

കാസർഗോഡ് : കാസർഗോഡിലെ ചീമേനി കൂട്ടക്കൊല കേസിൽ പുനരന്വേഷണം വേണമെന്ന് കൊല്ലപ്പെട്ട കോൺഗ്രസ് പ്രവർത്തകൻ കെ പി സുരേന്ദ്രന്റെ സഹോദരിയും കോൺഗ്രസ് നീലേശ്വരം ബ്ലോക്ക് സെക്രട്ടറിയുമായ കെ പി രാധ ആവശ്യപ്പെട്ടു. സിപിഐഎം നേതാവ് ടി ഐ മധുസൂദനന്റെ വിവാദ പ്രസംഗത്തിനെതിരെയാണ് അവരുടെ പ്രതികരണം.

1987-ലെ ചീമേനി സംഭവത്തിൽ പ്രതികളെ വെറുതെ വിട്ടതിന് പിന്നാലെ ജോസ്, എബ്രഹാം, തന്റെ സഹോദരൻ കെ പി സുരേന്ദ്രൻ എന്നിവരെ തിരഞ്ഞുപിടിച്ച് കൊലപ്പെടുത്തിയെന്നാണ് കെ പി രാധയുടെ ആരോപണം. കൊലപാതകവുമായി ബന്ധപ്പെട്ടവർ ജീവിച്ചിരിപ്പില്ലെന്ന പരാമർശം ഭീഷണിയാണെന്നും അവർ പറഞ്ഞു.

പ്രതികൾ ശിക്ഷിക്കപ്പെടാതെ പോയത് അന്നത്തെ ഭരണസ്വാധീനം കാരണമാണെന്നും കെ പി രാധ ആരോപിച്ചു. 1987-ലെ സംഭവത്തിൽ അഞ്ച് പേർ മരിച്ചിട്ടുണ്ടെങ്കിൽ അതിൽ മൂന്ന് പേരെ അവർ വകവരുത്തിയതായും, ബാക്കിയുള്ളവരെയും മനസ്സിൽ കുറിച്ചിട്ടുണ്ടാകുമെന്നുമാണ് അവരുടെ പ്രതികരണം.

തന്റെ അനിയൻ അടക്കമുള്ളവർ മരിച്ചിട്ടും പ്രതികളെ വെറുതെവിട്ടുവെന്ന് കെ പി രാധ പറഞ്ഞു. സാക്ഷികൾ ഉണ്ടായിരുന്നിട്ടും അവരെ ഭീഷണിപ്പെടുത്തി വിസ്തരിക്കാൻ പോലും തയ്യാറായില്ലെന്നും അവർ ആരോപിച്ചു.

ടി.ഐ. മധുസൂദനന്റെ കൊലവിളി പ്രസംഗത്തിന് പിന്നാലെ 1987ലെ ചീമേനി കൂട്ടക്കൊലയും തുടർക്കൊലപാതകങ്ങളും വീണ്ടും ചർച്ചയാകുകയാണ്. കോടതി വെറുതെ വിട്ട കോൺഗ്രസുകാരായ പ്രതികൾ ഇപ്പോൾ ജീവിച്ചിരിപ്പില്ലെന്ന പരാമർശത്തിനെതിരെയാണ് കെ പി രാധ രംഗത്തെത്തിയത്.

KP Radha, sister of slain Congress worker KP Surendran, has demanded a fresh investigation into the Cheemeni massacre case in Kasaragod. She reacted to CPI(M) leader T. I. Madhusoodanan’s controversial remarks, alleging that the accused were spared due to political influence and witnesses were intimidated.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393513/cheemeni-massacre-reinvestigation-demand)