---
title: "മൊബൈൽ സ്ക്രീനിനോട് ഗുഡ് ബൈ! ഇനി കുടുംബത്തോടൊപ്പം വലിയ ടിവിയിൽ റീൽസ് കണ്ട് രസിക്കാം; മെറ്റയുടെ വമ്പൻ അപ്ഡേറ്റ് ഉടൻ ഇന്ത്യയിൽ"
english_title: "Instagram for TV: Reels Now on the Big Screen Too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393496/instagram-for-tv-reels-big-screen"
published_at: "2026-11-27T23:49:00+05:30"
category: "Tech-Info"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09ca6fbf783_instagram-for-tv-reels-big-screen.jpg"
keywords: ["InstagramForTV", "Meta", "Reels", "TechNews", "IndiaLaunch", "Instagram", "Streaming", "SmartTV"]
---

# മൊബൈൽ സ്ക്രീനിനോട് ഗുഡ് ബൈ! ഇനി കുടുംബത്തോടൊപ്പം വലിയ ടിവിയിൽ റീൽസ് കണ്ട് രസിക്കാം; മെറ്റയുടെ വമ്പൻ അപ്ഡേറ്റ് ഉടൻ ഇന്ത്യയിൽ

> **Lead Summary:**  ന്യൂഡൽഹി: സ്മാർട്ട്ഫോണുകൾക്ക് പുറമെ ടെലിവിഷൻ സ്ക്രീനുകളിലേക്കും ഇൻസ്റ്റഗ്രാം എത്തിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം ഫോർ ടിവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

## Article Content

 ന്യൂഡൽഹി: സ്മാർട്ട്ഫോണുകൾക്ക് പുറമെ ടെലിവിഷൻ സ്ക്രീനുകളിലേക്കും ഇൻസ്റ്റഗ്രാം എത്തിക്കാൻ ഒരുങ്ങി മെറ്റ. ഇൻസ്റ്റഗ്രാം ഫോർ ടിവി ഉടൻ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് കമ്പനി ഔദ്യോഗികമായി അറിയിച്ചു.

പ്രിയപ്പെട്ട ക്രിയേറ്റർമാരുടെ റീൽസുകളും മറ്റു വീഡിയോ ഉള്ളടക്കങ്ങളും വലിയ സ്ക്രീനിൽ കുടുംബാംഗങ്ങളോടൊപ്പം കാണാനാകും എന്നതാണ് പുതിയ സംവിധാനത്തിന്റെ പ്രധാന ആകർഷണം. വൈഡ്‌സ്ക്രീൻ കാഴ്ചയ്ക്ക് അനുയോജ്യമായ ഹൊറിസോണ്ടൽ വീഡിയോകൾ ഉൾപ്പെടെ റീൽസും സ്റ്റോറീസും ടിവിയിൽ കാണാൻ സാധിക്കും.

ഫോട്ടോകളും ക്രിയേറ്റർ പ്രൊഫൈലുകളും പരിശോധിക്കാനും ഈ ആപ്പിൽ സൗകര്യമുണ്ട്. ഓട്ടോമാറ്റിക് പ്ലേബാക്ക് സംവിധാനമുള്ളതിനാൽ സ്മാർട്ട്ഫോണിലേതുപോലെ ഓരോ വീഡിയോയും സ്വൈപ്പ് ചെയ്ത് മാറ്റേണ്ടതില്ല. റീൽസ് തനിയെ പ്ലേ ചെയ്തുകൊണ്ടിരിക്കും. ടിവി റിമോട്ട് ഉപയോഗിച്ച് നിയന്ത്രിക്കാനുമാകും.

ഉപയോക്താക്കളുടെ താല്പര്യങ്ങൾക്കും അവർ ഫോളോ ചെയ്യുന്ന അക്കൗണ്ടുകൾക്കും അനുസരിച്ച് റീൽസുകളെ പ്രത്യേക ചാനലുകളായി ക്രമീകരിക്കും. ഫോണും ടിവിയും ഒരേ വൈ-ഫൈ നെറ്റ്‌വർക്കിൽ കണക്ട് ചെയ്ത ശേഷം സ്മാർട്ട്ഫോണിലെ റീൽസുകൾ നേരിട്ട് ടിവിയിലേക്ക് കാസ്റ്റ് ചെയ്ത് കാണാം. സുഹൃത്തുക്കൾ പങ്കുവെക്കുന്നതും പ്രചാരത്തിലുള്ളതുമായ വീഡിയോകൾ ഒരുമിച്ച് കാണാൻ ഫ്രണ്ട്സ് ടാബും ഉണ്ടാകും.

ആപ്പിൾ ടിവി, ആമസോൺ ഫയർ ടിവി, ഗൂഗിൾ ടിവി എന്നിവയിൽ ഇൻസ്റ്റഗ്രാം ഫോർ ടിവി ലഭ്യമാകുമെന്ന് മെറ്റ അറിയിച്ചു. എന്നാൽ ഇന്ത്യയിൽ ആപ്പ് പുറത്തിറക്കുന്ന കൃത്യമായ തീയതി കമ്പനി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

Meta has announced Instagram for TV, bringing Reels and other video content to television screens in India soon. The app will let users watch, cast, and control videos on Apple TV, Amazon Fire TV, and Google TV, though the launch date has not been confirmed.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393496/instagram-for-tv-reels-big-screen)