---
title: "മീൻകറിയിൽ കുടംപുളി ചേർക്കാറുണ്ടോ? രുചിക്കൂട്ട് മാത്രമല്ല, ഈ ആരോഗ്യഗുണങ്ങളും പാർശ്വഫലങ്ങളും അറിഞ്ഞിരിക്കാം"
english_title: "Kudampuli in Fish Curry: Health Benefits and Side Effects to Know"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393493/kudampuli-fish-curry-health-benefits"
published_at: "2026-11-27T22:49:00+05:30"
category: "Health"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09bbb8d2af5_kudampuli-fish-curry-health-benefits.jpg"
keywords: ["Kudampuli", "FishCurry", "HealthBenefits", "SideEffects", "KeralaFood"]
---

# മീൻകറിയിൽ കുടംപുളി ചേർക്കാറുണ്ടോ? രുചിക്കൂട്ട് മാത്രമല്ല, ഈ ആരോഗ്യഗുണങ്ങളും പാർശ്വഫലങ്ങളും അറിഞ്ഞിരിക്കാം

> **Lead Summary:** കുടംപുളി ചേർത്ത മീൻകറിയുടെ രുചി വേറെയൊരു ലെവലാണ്… എന്നാൽ മീൻകറിയിലെ താരം മാത്രമല്ല കുടംപുളി. ഒരുപാട് ഔഷധഗുണങ്ങളും ഇതിലുണ്ട്. കുടംപുളിയിലെ സമൃദ്ധമായ ഫ്ലവനോയ്ഡുകൾ, ക്ലാന്തോൺസ്, ബെൻസോഫിനോൺസ് തുടങ്ങിയവ ആന്റിഓക്‌സിഡൻ്റ്, ആന്റിഇൻഫ്ലമേറ്ററി, കരൾ സംരക്ഷണം തുടങ്ങിയ ആരോഗ്യഗുണങ്ങൾ നൽകും.

## Article Content

കുടംപുളി ചേർത്ത മീൻകറിയുടെ രുചി വേറെയൊരു ലെവലാണ്… എന്നാൽ മീൻകറിയിലെ താരം മാത്രമല്ല കുടംപുളി. ഒരുപാട് ഔഷധഗുണങ്ങളും ഇതിലുണ്ട്. കുടംപുളിയിലെ സമൃദ്ധമായ ഫ്ലവനോയ്ഡുകൾ, ക്ലാന്തോൺസ്, ബെൻസോഫിനോൺസ് തുടങ്ങിയവ ആന്റിഓക്‌സിഡൻ്റ്, ആന്റിഇൻഫ്ലമേറ്ററി, കരൾ സംരക്ഷണം തുടങ്ങിയ ആരോഗ്യഗുണങ്ങൾ നൽകും.

കാൽസ്യം, പൊട്ടാസ്യം, വിറ്റാമിൻ സി എന്നിവ ധാരാളമായി കുടംപുളിയിലുണ്ട്. മാത്രമല്ല, ഇതിന്റെ തൊലിയിൽ ഹൈഡ്രോക്‌സിട്രിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാൽ വിശപ്പും കൊഴുപ്പും നിയന്ത്രിക്കുന്നതിനും സഹായിക്കുന്നു.

മാത്രമല്ല, സെറോട്ടോണിൻ അളവ് കൂട്ടുന്നതിനാൽ സ്‌ട്രെസ് മൂലം ഭക്ഷണം കഴിക്കാനുള്ള അമിതമായ താൽപര്യവും വിശപ്പും ഇത് കുറയ്ക്കുന്നു. കൂടാതെ ചില രോഗങ്ങൾക്ക് മരുന്നായും കുടംപുളി ഉപയോഗിക്കുന്നു. വാതം മൂലം ബുദ്ധിമുട്ടുന്നവർക്ക് കുടംപുളി രസം ഗുണം ചെയ്യും.

കുടൽരോഗികൾക്ക് ആശ്വാസം നൽകുന്നതിന് കുടംപുളി ചേർത്ത കറികൾ കഴിക്കുന്നത് ഉത്തമമാണ്. മാത്രമല്ല, പ്രസവരക്ഷാ മരുന്നുകളിലും കുടംപുളി ഉപയോഗിക്കുന്നുണ്ട്. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും ഇത് സഹായിക്കും.

ഉദരരോഗങ്ങൾ, ദന്തരോഗം, വാതരോഗങ്ങൾ, ഗർഭാശയ രോഗങ്ങൾ, അതിസാരം, കരൾരോഗങ്ങൾ, പ്രമേഹം, അമിതവണ്ണം, രക്തസ്രാവത്തോടെയുള്ള പൈൽസ്, അൾസർ എന്നിവ തടയുന്നതിനും ഇത് വളരെയേറെ ഗുണം ചെയ്യും.

എന്നാൽ അമിതമായി ഇത് ഉപയോഗിക്കുന്നത് ചില വിപരീതഫലങ്ങളും ഉണ്ടാക്കിയേക്കാം. ഓക്കാനം, വയറുവേദന, തലവേദന, തലകറക്കം, വയറുവീർപ്പ് എന്നിവയ്ക്ക് പുറമെ അമിതമായ ഉപയോഗം കരളിന് അത്ര നല്ലതല്ല.

***ഈ ലേഖനം അറിവ് നൽകുന്നതിന് വേണ്ടി മാത്രമുള്ളതാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ ഡോക്ടറുമായി ബന്ധപ്പെടുമല്ലോ…***

Kudampuli, a common ingredient in fish curry, is valued not only for its tangy flavor but also for its antioxidant, anti-inflammatory, and liver-protective properties. The article also notes its possible side effects when consumed in excess, including nausea, stomach pain, and dizziness.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393493/kudampuli-fish-curry-health-benefits)