---
title: "പാലത്തിൽ രണ്ട് ദിവസമായി തകരാറിലായ ലോറി നീക്കിയില്ലെന്ന് പരാതി; പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ"
english_title: "Bike Rides Into Stranded Truck on Bridge; Youth Dies, Locals Protest"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393492/stranded-truck-bridge-bike-crash-protest"
published_at: "2026-11-27T22:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09b53a7e9c3_stranded-truck-bridge-bike-crash-protest.jpg"
keywords: ["KeralaAccident", "RoadSafety", "TruckCrash", "LocalProtest", "KSRTC"]
---

# പാലത്തിൽ രണ്ട് ദിവസമായി തകരാറിലായ ലോറി നീക്കിയില്ലെന്ന് പരാതി; പിന്നിൽ ബൈക്കിടിച്ച് യുവാവിന് ദാരുണാന്ത്യം, പ്രതിഷേധവുമായി നാട്ടുകാർ

> **Lead Summary:** കൊച്ചി: പെരുമ്പടപ്പ് പാലത്തിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കുമ്പളങ്ങി സ്വദേശി വി.ജെ. അനു ആണ് മരിച്ചത്.

## Article Content

കൊച്ചി: പെരുമ്പടപ്പ് പാലത്തിൽ തകരാറിനെ തുടർന്ന് നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ബൈക്കിടിച്ച് യുവാവ് മരിച്ചു. കുമ്പളങ്ങി സ്വദേശി വി.ജെ. അനു ആണ് മരിച്ചത്.

രണ്ട് ദിവസമായി തകരാറിലായ ലോറി പാലത്തിൽനിന്ന് നീക്കം ചെയ്തിരുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. വാഹനം യഥാസമയം നീക്കം ചെയ്യാത്തതിനെതിരെ അപകടത്തിന് പിന്നാലെ നാട്ടുകാർ പാലത്തിൽ പ്രതിഷേധിച്ചു.

അതേസമയം, പത്തനംതിട്ട കുമ്പഴയിൽ നിയന്ത്രണംവിട്ട ടോറസ് ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ച് മൂന്നുപേർക്ക് പരിക്കേറ്റു. സിഗ്നൽ മറികടന്നെത്തിയ ടോറസ് ലോറി ബസിലിടിച്ച ശേഷം മറ്റൊരു ടോറസ് ലോറിയിലും ഇടിക്കുകയായിരുന്നു.

മലയാലപ്പുഴയിൽനിന്ന് പത്തനംതിട്ടയിലേക്ക് വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസാണ് അപകടത്തിൽപ്പെട്ടത്. ബസ് ഡ്രൈവർ, കണ്ടക്ടർ, ഒരു യാത്രക്കാരി എന്നിവർക്കാണ് പരിക്കേറ്റത്.

A young man from Kumbalangi died after his bike hit a truck that had remained stranded on the Perumbadappu bridge for two days, according to local allegations. Residents protested after the accident, claiming the vehicle was not removed in time. In a separate incident, a runaway torus lorry hit a KSRTC bus in Pathanamthitta, injuring three people.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393492/stranded-truck-bridge-bike-crash-protest)