---
title: "വിശ്വാസം മുതലെടുത്ത് ക്രൂരത...! പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് കേസ്; പെൺകുട്ടി ഗർഭിണി, 18കാരൻ റിമാൻഡിൽ"
english_title: "18-Year-Old Arrested in Kurathikad POCSO Case in Alappuzha"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393491/kurathikad-pocso-case-arrested"
published_at: "2026-11-27T22:14:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09b46b7c6ac_kurathikad-pocso-case-arrested.jpg"
keywords: ["KeralaNews", "AlappuzhaNews", "PocsoCase", "CrimeNews", "PoliceArrest"]
---

# വിശ്വാസം മുതലെടുത്ത് ക്രൂരത...! പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന് കേസ്; പെൺകുട്ടി ഗർഭിണി, 18കാരൻ റിമാൻഡിൽ

> **Lead Summary:** ആലപ്പുഴ : ആലപ്പുഴയിലെ കുറത്തികാട്ട് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു.

## Article Content

ആലപ്പുഴ : ആലപ്പുഴയിലെ കുറത്തികാട്ട് പ്രായപൂർത്തിയാകാത്ത സ്കൂൾ വിദ്യാർഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 18-കാരൻ അറസ്റ്റിലായി. പെൺകുട്ടി ഇപ്പോൾ ഗർഭിണിയാണെന്ന് പൊലീസ് അറിയിച്ചു.

തെക്കേക്കര വില്ലേജിൽ ചെറുകുന്നം മുറിയിൽ നടയിൽ വടക്കത്തിൽ വീട്ടിൽ അനന്തു (18) ആണ് പിടിയിലായത്. രണ്ടുവർഷത്തോളമായി പെൺകുട്ടിയുമായി അടുപ്പം സ്ഥാപിച്ച പ്രതി പലതവണ പീഡിപ്പിച്ചതായാണ് മൊഴി.

മറ്റൊരു പോക്സോ കേസിലും മോഷണക്കേസിലും ഇയാൾ മുൻപ് ഉൾപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആ കേസുകളിൽ ഉൾപ്പെട്ട സമയത്ത് പ്രതി പ്രായപൂർത്തിയാകാത്തയാളായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെയാണ് അനന്തു പൊലീസിന്റെ പിടിയിലായത്. മാവേലിക്കര സിഐയുടെ ചുമതല വഹിക്കുന്ന ശ്രീജിത്തിന്റെ നേതൃത്വത്തിൽ കുറത്തികാട് എസ്എച്ച്ഒ സാന്റിനോ അനന്തകുമാറും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

അറസ്റ്റിന് പിന്നാലെ പ്രതിയെ മാവേലിക്കര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതി ഇയാളെ റിമാൻഡ് ചെയ്തു.

An 18-year-old man was arrested in Kurethikad, Alappuzha, for allegedly sexually assaulting a minor schoolgirl over a period of nearly two years. Police said the girl is now pregnant, and the accused was remanded after being produced before court.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393491/kurathikad-pocso-case-arrested)