---
title: "12 കോടിയുടെ ഭാഗ്യശാലി ആര്? പൂജ ബംപർ നറുക്കെടുപ്പ് നാളെ, അച്ചടിച്ച ടിക്കറ്റുകളെല്ലാം ലോട്ടറി വകുപ്പിൽനിന്ന് വിറ്റുതീർന്നു"
english_title: "Pooja Bumper Draw Tomorrow as All 45 Lakh Tickets Sell Out"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393489/pooja-bumper-draw-tomorrow-tickets-sold-out"
published_at: "2026-11-27T21:51:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09ae92d9d18_pooja-bumper-draw-tomorrow-tickets-sold-out.jpg"
keywords: ["Lottery", "BumperDraw", "KeralaNews", "PoojaBumper", "TicketSales"]
---

# 12 കോടിയുടെ ഭാഗ്യശാലി ആര്? പൂജ ബംപർ നറുക്കെടുപ്പ് നാളെ, അച്ചടിച്ച ടിക്കറ്റുകളെല്ലാം ലോട്ടറി വകുപ്പിൽനിന്ന് വിറ്റുതീർന്നു

> **Lead Summary:** തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജ ബംപറിന്റെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. ഓണം ബംപറിന് പിന്നാലെയാണ് പൂജ ബംപറും ചരിത്രത്തിലാദ്യമായി മുഴുവൻ ടിക്കറ്റുകളും ലോട്ടറി വകുപ്പിൽനിന്ന് വിറ്റുതീരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. അതുവരെ കടകളിൽ സ്റ്റോക്കുള്ള ടിക്കറ്റുകൾ വാങ്ങാം.

## Article Content

തിരുവനന്തപുരം : 12 കോടി രൂപ ഒന്നാം സമ്മാനമുള്ള പൂജ ബംപറിന്റെ അച്ചടിച്ച 45 ലക്ഷം ടിക്കറ്റുകളും വിറ്റുതീർന്നു. ഓണം ബംപറിന് പിന്നാലെയാണ് പൂജ ബംപറും ചരിത്രത്തിലാദ്യമായി മുഴുവൻ ടിക്കറ്റുകളും ലോട്ടറി വകുപ്പിൽനിന്ന് വിറ്റുതീരുന്നത്. നാളെ ഉച്ചയ്ക്ക് രണ്ട് മണിക്കാണ് നറുക്കെടുപ്പ്. അതുവരെ കടകളിൽ സ്റ്റോക്കുള്ള ടിക്കറ്റുകൾ വാങ്ങാം.

മൂന്നൂറ് രൂപ വിലയുള്ള പൂജ ബംപർ JA, JB, JC, JD, JE എന്നീ അഞ്ച് പരമ്പരകളിലായാണ് പുറത്തിറക്കിയത്. രണ്ടാം സമ്മാനമായി അമ്പത് ലക്ഷം രൂപ വീതം പത്ത് പേർക്ക് ലഭിക്കും. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം പത്ത് പേർക്കും നാലാം സമ്മാനമായി 3 ലക്ഷം രൂപ വീതം അഞ്ച് പേർക്കും അഞ്ചാം സമ്മാനമായി 2 ലക്ഷം രൂപ വീതം പത്ത് പേർക്കും ലഭിക്കും. 4 പേർക്ക് ഒരു ലക്ഷം രൂപ വീതം സാന്ത്വന സമ്മാനവുമുണ്ട്.

**ക്രിസ്മസ്–പുതുവത്സര ബംപർ വിപണിയിലെത്തും**

നാളെ പൂജ ബംപറിന്റെ നറുക്കെടുപ്പ് പൂർത്തിയാകുന്നതോടെ ക്രിസ്മസ്–പുതുവത്സര ബംപർ വിപണിയിലെത്തും. ഒന്നാം സമ്മാനത്തുക 25 കോടിയായി ഉയർത്തിയ ശേഷം ആദ്യമായാണ് ക്രിസ്മസ്–പുതുവത്സര ബംപർ വിൽപനക്കെത്തുന്നത്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വി.ഡി. സതീശനാണ് ടിക്കറ്റിന്റെ പ്രകാശനം നിർവഹിച്ചത്. നാനൂറ് രൂപയാണ് ടിക്കറ്റ് വില. 2027 ഫെബ്രുവരി ഒന്നിനാണ് നറുക്കെടുപ്പ്. ഒന്നാം സമ്മാനത്തുക വർധിപ്പിച്ച സാഹചര്യത്തിൽ റെക്കോഡ് വിൽപനയാണ് ക്രിസ്മസ്–പുതുവത്സര ബംപറിലും സർക്കാർ പ്രതീക്ഷിക്കുന്നത്.

The Pooja Bumper lottery, which carries a first prize of ₹12 crore, has sold out all 45 lakh printed tickets. The draw will be held tomorrow at 2 pm, while the Christmas-New Year bumper is set to hit the market next.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393489/pooja-bumper-draw-tomorrow-tickets-sold-out)