---
title: "നഴ്സിങ് പഠനം പൂർത്തിയാക്കി പുതിയ ജീവിതം സ്വപ്നം കണ്ട ഗംഗ ഇനി ഓർമ; അരുംകൊല ഗോകുൽ ആദ്യം അറിയിച്ചത് ലോഡ്ജ് മാനേജരെ, കൂടുതൽ വിവരങ്ങൾ പുറത്ത്"
english_title: "Malayali Nurse Ganga Killed in Bengaluru Lodge; Friend Gokul Arrested After Dispute"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393485/malayali-nurse-killed-bengaluru-lodge"
published_at: "2026-11-27T21:06:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09a3bf50261_malayali-nurse-killed-bengaluru-lodge.jpg"
keywords: ["BengaluruCrime", "MalayaliNurse", "MurderCase", "PoliceArrest", "KeralaNews"]
---

# നഴ്സിങ് പഠനം പൂർത്തിയാക്കി പുതിയ ജീവിതം സ്വപ്നം കണ്ട ഗംഗ ഇനി ഓർമ; അരുംകൊല ഗോകുൽ ആദ്യം അറിയിച്ചത് ലോഡ്ജ് മാനേജരെ, കൂടുതൽ വിവരങ്ങൾ പുറത്ത്

> **Lead Summary:** ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടത് സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണെന്ന് പൊലീസ്. പന്തളം കുരമ്പാല തെക്ക് ആതിരമല പാലിവേലിൽക്കുഴിയിൽ ശിവഗംഗയിൽ അനിൽ–ബിന്ദു ദമ്പതികളുടെ മകൾ ഗംഗ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം സ്വദേശിയുമായ ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബെംഗളൂരു: ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്‌സ് കൊല്ലപ്പെട്ടത് സുഹൃത്തുമായുണ്ടായ വാക്കുതർക്കത്തെ തുടർന്നാണെന്ന് പൊലീസ്. പന്തളം കുരമ്പാല തെക്ക് ആതിരമല പാലിവേലിൽക്കുഴിയിൽ ശിവഗംഗയിൽ അനിൽ–ബിന്ദു ദമ്പതികളുടെ മകൾ ഗംഗ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും കൊല്ലം സ്വദേശിയുമായ ഗോകുൽ കൃഷ്ണയെ പൊലീസ് അറസ്റ്റ് ചെയ്തു.

ബെംഗളൂരുവിലെ താവക്കൽ മസ്താൻ ദർഗയ്ക്ക് സമീപം ഒടിസി റോഡിലുള്ള റിലെൻസി ലോഡ്ജിലാണ് ഗംഗയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഗംഗയ്ക്ക് ജോലി കണ്ടെത്തുന്നതിനായി വ്യാഴാഴ്ചയാണ് ഇരുവരും ബെംഗളൂരുവിലെത്തിയത്. ബിഎസ്‌സി നഴ്‌സിങ് ബിരുദധാരിയായ ഗോകുൽ, നഴ്‌സിങ് വിദ്യാർഥികൾക്ക് വിവിധ കോളജുകളിൽ പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയായിരുന്നു.

നാല് വർഷമായി ഇരുവരും പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ലോഡ്ജിൽ താമസിക്കുന്നതിനിടെ ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് ഗോകുൽ കത്തി ഉപയോഗിച്ച് ഗംഗയെ ആക്രമിക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ വിശദീകരണം. ഗംഗ സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

ആക്രമണത്തിന് പിന്നാലെ ഗോകുൽ തന്നെയാണ് ലോഡ്ജ് മാനേജരെ വിവരം അറിയിച്ചത്. മാനേജർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ കോട്ടൺപേട്ട് പൊലീസ് ഗോകുൽ കൃഷ്ണയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൊലപാതകത്തിലേക്ക് നയിച്ച വാക്കുതർക്കത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഗോകുലിനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു.

A 22-year-old Malayali nurse, Ganga, was found murdered in a Bengaluru lodge, and police have arrested her friend Gokul Krishna, 23. Investigators say the killing followed a verbal dispute, though the exact motive is still unclear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393485/malayali-nurse-killed-bengaluru-lodge)