---
title: "ഹിറ്റ്മാൻ ഈസ് ബാക്ക്; മുംബൈയുടെ നായകസ്ഥാനത്ത് വീണ്ടും രോഹിത്, ആറാം കിരീടം സ്വപ്നം കണ്ട് ആരാധകർ"
english_title: "Rohit Sharma Returns as Mumbai Indians Captain"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393482/rohit-sharma-returns-mumbai-indians-captain"
published_at: "2026-11-27T20:54:00+05:30"
category: "Sports"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09a13fadd62_rohit-sharma-returns-mumbai-indians-captain.jpg"
keywords: ["RohitSharma", "MumbaiIndians", "IPL2027", "HardikPandya", "CricketNews"]
---

# ഹിറ്റ്മാൻ ഈസ് ബാക്ക്; മുംബൈയുടെ നായകസ്ഥാനത്ത് വീണ്ടും രോഹിത്, ആറാം കിരീടം സ്വപ്നം കണ്ട് ആരാധകർ

> **Lead Summary:** മൂന്ന് വർഷത്തിന് ശേഷം രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി തിരിച്ചെത്തി. 2027 ഐപിഎൽ സീസണിൽ ടീമിനെ നയിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്‌സിലേക്ക് മാറിയതിന് പിന്നാലെയാണ് ഈ മാറ്റം.

## Article Content

മൂന്ന് വർഷത്തിന് ശേഷം രോഹിത് ശർമ വീണ്ടും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനായി തിരിച്ചെത്തി. 2027 ഐപിഎൽ സീസണിൽ ടീമിനെ നയിക്കുമെന്ന് മുംബൈ ഇന്ത്യൻസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഹാർദിക് പാണ്ഡ്യ പഞ്ചാബ് കിംഗ്‌സിലേക്ക് മാറിയതിന് പിന്നാലെയാണ് ഈ മാറ്റം.

മുംബൈ ഇന്ത്യൻസ് ആരാധകർ ഏറെ നാളായി കാത്തിരുന്ന വാർത്തയാണിത്. അഞ്ച് തവണ ടീമിനെ ചാമ്പ്യന്മാരാക്കിയ നായകനായ രോഹിത്, 2023 വരെ മുംബൈയെ നയിച്ചിരുന്നു. പിന്നീട് ക്യാപ്റ്റൻ സ്ഥാനം ഹാർദിക് പാണ്ഡ്യ ഏറ്റെടുത്തു.

കഴിഞ്ഞ സീസണിൽ ഹാർദിക്കിന് കീഴിൽ ടീമിന് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന വിലയിരുത്തലും ഉണ്ടായിരുന്നു. ടീമിനുള്ളിൽ വിഭാ​ഗീയതയെന്ന ചർച്ചകളും ഉയർന്നിരുന്നു. അതിനിടെയാണ് രോഹിത്തിന്റെ മടങ്ങിവരവ് മുംബൈ ഇന്ത്യൻസ് പ്രഖ്യാപിച്ചത്.

ഹാർദിക്കിന് പകരം പേസർ അർഷ്ദീപ് സിംഗിനെ മുംബൈ ടീമിലെത്തിച്ചിരുന്നു. അതേസമയം, മുൻ താരം കീറോൺ പൊള്ളാർഡിനെ പുതിയ മുഖ്യ പരിശീലകനായും നിയമിച്ചിട്ടുണ്ട്. പുതിയ നായകനും പരിശീലകനും എത്തിയതോടെ 2027 സീസണിലേക്ക് മുംബൈ ഇന്ത്യൻസ് വലിയ പ്രതീക്ഷയിലാണ്.

രോഹിത് ശർമ 2013 മുതൽ 2023 വരെയുള്ള കാലയളവിലാണ് മുംബൈ ഇന്ത്യൻസിനെ നയിച്ചത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഐപിഎൽ കിരീടം സ്വന്തമാക്കി. ഇപ്പോൾ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്ത് എത്തിയതോടെ ആരാധകർ വലിയ പ്രതീക്ഷയിലാണ്.

Rohit Sharma has returned as Mumbai Indians captain after three years, with the franchise officially announcing him as skipper for the 2027 IPL season. The move comes after Hardik Pandya’s transfer to Punjab Kings, while former player Kieron Pollard has been named head coach.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393482/rohit-sharma-returns-mumbai-indians-captain)