---
title: "യോഗ പരിശീലനത്തിന് ഇനി പ്രായം തടസ്സമാകില്ല; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, കോഴിക്കോടും പഠനകേന്ദ്രം"
english_title: "Age No Barrier for Yoga Training; Study Centre in Kozhikode Too"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393481/yoga-training-age-no-barrier-kozhikode-study-centre"
published_at: "2026-11-27T20:42:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b099e2ae06d0_yoga-training-age-no-barrier-kozhikode-study-centre.jpg"
keywords: ["YogaTraining", "Kozhikode", "CertificateCourse", "StateResourceCentre", "EducationNews"]
---

# യോഗ പരിശീലനത്തിന് ഇനി പ്രായം തടസ്സമാകില്ല; പത്താം ക്ലാസ് യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, കോഴിക്കോടും പഠനകേന്ദ്രം

> **Lead Summary:** കോഴിക്കോട് : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ള, 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

## Article Content

കോഴിക്കോട് : സ്റ്റേറ്റ് റിസോഴ്‌സ് സെന്ററിന്റെ കീഴിലുള്ള എസ്.ആർ.സി. കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്താം ക്ലാസോ തത്തുല്യ യോഗ്യതയോ ഉള്ള, 17 വയസ്സ് പൂർത്തിയായവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധിയില്ല.

പൊതു അവധി ദിവസങ്ങളിലെ പ്രായോഗിക പരിശീലനം, നേരിട്ടും ഓൺലൈനായുമുള്ള തിയറി ക്ലാസുകൾ, സ്വയംപഠന സഹായികൾ എന്നിവയിലൂടെയാണ് പഠനം ക്രമീകരിച്ചിരിക്കുന്നത്. കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്നതിന് 70 ശതമാനം ഹാജർ നിർബന്ധമാണ്.

സർട്ടിഫിക്കറ്റ് കോഴ്‌സ് വിജയകരമായി പൂർത്തിയാക്കുന്ന പ്ലസ് ടു യോഗ്യതയുള്ളവർക്ക് ലാറ്ററൽ എൻട്രി വഴി ആറുമാസത്തെ പഠനത്തിലൂടെ യോഗ ഡിപ്ലോമ ടീച്ചർ ട്രെയിനിങ് പ്രോഗ്രാമും പൂർത്തിയാക്കാം.

താത്പര്യമുള്ളവർ https://app.srccc.in/register എന്ന ലിങ്ക് വഴി ഡിസംബർ 31നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ www.srccc.in എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

**കോഴിക്കോട് ജില്ലയിലെ പഠനകേന്ദ്രം: ഹ്യൂമൻ റിസോഴ്‌സ് ഡെവലപ്‌മെന്റ് സെന്റർ, ബാലുശ്ശേരി.**

**ഫോൺ: 9656284286.**

The SRC Community College under the State Resource Centre has invited applications for its Certificate in Yoga programme for the January 2027 session. Candidates aged 17 and above with a pass in Class 10 or equivalent can apply, and there is no upper age limit.

The course includes practical sessions on public holidays, theory classes in online and offline modes, and self-study support materials. Applications must be submitted online by December 31, and the Kozhikode study centre is at the Human Resource Development Centre, Balussery.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393481/yoga-training-age-no-barrier-kozhikode-study-centre)