---
title: "സൈനിക സ്‌കൂളിൽ പഠിക്കാം, സ്വപ്നങ്ങൾക്ക് ചിറകേകാം; കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2027-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു"
english_title: "Applications Open for 2027 Admission at Kazhakkoottam Sainik School"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393480/kazhakkoottam-sainik-school-2027-admission"
published_at: "2026-11-27T20:37:00+05:30"
category: "Edu-Career"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b099d0839de3_kazhakkoottam-sainik-school-2027-admission.jpg"
keywords: ["SainikSchool", "Admissions", "KeralaEducation", "EntranceExam"]
---

# സൈനിക സ്‌കൂളിൽ പഠിക്കാം, സ്വപ്നങ്ങൾക്ക് ചിറകേകാം; കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2027-ലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2027-ലെ പ്രവേശനത്തിനായി അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ആകെയുള്ള ഒഴിവുകളിൽ 67 ശതമാനം സീറ്റുകൾ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

## Article Content

തിരുവനന്തപുരം: കഴക്കൂട്ടം സൈനിക സ്‌കൂളിൽ 2027-ലെ പ്രവേശനത്തിനായി അഖിലേന്ത്യാ സൈനിക സ്‌കൂൾ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം. ആകെയുള്ള ഒഴിവുകളിൽ 67 ശതമാനം സീറ്റുകൾ കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്കായി നീക്കിവെച്ചിട്ടുണ്ട്.

https://exams.nta.nic.in/sainik-school-society/ എന്ന ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശനത്തിനുള്ള പ്രായപരിധി, അപേക്ഷാ നടപടിക്രമങ്ങൾ തുടങ്ങിയ വിശദാംശങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും.

ആറാം ക്ലാസിലേക്ക് 2015 ഏപ്രിൽ ഒന്നിനും 2017 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്കും ഒമ്പതാം ക്ലാസിലേക്ക് 2012 ഏപ്രിൽ ഒന്നിനും 2014 മാർച്ച് 31നും ഇടയിൽ ജനിച്ചവർക്കുമാണ് അപേക്ഷിക്കാൻ അർഹത. 

പിഴയില്ലാതെ ഡിസംബർ രണ്ട് വരെ അപേക്ഷിക്കാം. 500 രൂപ അധിക ഫീസോടെ ഡിസംബർ ആറ് വരെ അപേക്ഷ സമർപ്പിക്കാനും അവസരമുണ്ട്. 2027 ജനുവരി 31നാണ് പ്രവേശന പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.

Applications have been invited for the 2027 admission process at Kazhakkoottam Sainik School through the All India Sainik School Entrance Examination. Eligible boys and girls can apply online, with 67% of seats reserved for students from Kerala.

The last date to apply without a late fee is December 2, while applications with an additional fee of ₹500 will be accepted until December 6. The entrance examination is scheduled for January 31, 2027.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393480/kazhakkoottam-sainik-school-2027-admission)