---
title: "അമേരിക്കൻ വ്യോമസേനയെയും വിറപ്പിച്ച് ഹാക്കർമാർ! തന്ത്രപ്രധാനമായ 'ക്ലൗഡ് വൺ' പ്ലാറ്റ്ഫോമിൽ വൻ നുഴഞ്ഞുകയറ്റം; നിർണ്ണായക വിവരങ്ങൾ ചോർന്നോ?"
english_title: "Hackers Breach U.S. Air Force’s Cloud One Platform, Raising Data Security Fears"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393477/us-air-force-cloud-one-hack-breach"
published_at: "2026-11-27T20:11:00+05:30"
category: "International"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b099b9e1ae02_us-air-force-cloud-one-hack-breach.jpg"
keywords: []
---

# അമേരിക്കൻ വ്യോമസേനയെയും വിറപ്പിച്ച് ഹാക്കർമാർ! തന്ത്രപ്രധാനമായ 'ക്ലൗഡ് വൺ' പ്ലാറ്റ്ഫോമിൽ വൻ നുഴഞ്ഞുകയറ്റം; നിർണ്ണായക വിവരങ്ങൾ ചോർന്നോ?

> **Lead Summary:** വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ ക്ലൗഡ് വണ്ണിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. ഇതോടെ വ്യോമസേനയുടെ തന്ത്രപ്രധാന വിവരങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ലോജിസ്റ്റിക്സ് ഡാറ്റ എന്നിവ അപകടത്തിലായേക്കുമെന്ന ആശങ്ക ഉയർന്നു. സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്.

## Article Content

വാഷിങ്ടൺ: അമേരിക്കൻ വ്യോമസേനയുടെ പ്രധാന ക്ലൗഡ് കമ്പ്യൂട്ടിങ് പ്ലാറ്റ്ഫോമായ ക്ലൗഡ് വണ്ണിൽ ഹാക്കർമാർ നുഴഞ്ഞുകയറിയതായി റിപ്പോർട്ട്. ഇതോടെ വ്യോമസേനയുടെ തന്ത്രപ്രധാന വിവരങ്ങൾ, ഉദ്യോഗസ്ഥരുടെ വിവരങ്ങൾ, ലോജിസ്റ്റിക്സ് ഡാറ്റ എന്നിവ അപകടത്തിലായേക്കുമെന്ന ആശങ്ക ഉയർന്നു. സിസ്റ്റം നവീകരണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടെയാണ് നുഴഞ്ഞുകയറ്റം ശ്രദ്ധയിൽപ്പെട്ടത്.

ഇതേത്തുടർന്ന് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനങ്ങളിൽ വ്യാപകമായി തടസ്സങ്ങൾ നേരിടുന്നുണ്ട്. എന്നാൽ ഹാക്കർമാർ ആരാണെന്നോ, ആക്രമണത്തിന്റെ വ്യാപ്തി എത്രത്തോളമാണെന്നോ, വിവരങ്ങൾ മോഷ്ടിക്കപ്പെട്ടിട്ടുണ്ടോ എന്നതിൽ വ്യക്തതയില്ല.

പ്രതികരിക്കാനില്ലെന്ന് വ്യോമസേന അറിയിച്ചു. വിവരങ്ങളും സംവിധാനങ്ങളും സംരക്ഷിക്കാൻ ആവശ്യമായ മുൻകരുതലുകൾ നിരന്തരം എടുക്കുന്നുണ്ടെന്നും അവർ വ്യക്തമാക്കി. 2017-ൽ ആരംഭിച്ച ക്ലൗഡ് വൺ വ്യോമസേനയുടെ ഐടി ആവശ്യങ്ങൾക്കായുള്ള ഏകജാലക പ്ലാറ്റ്ഫോമാണ്.

മൈക്രോസോഫ്റ്റ്, ആമസോൺ, ഒറാക്കിൾ, ആൽഫബെറ്റ് എന്നീ നാല് വൻകിട കമ്പനികളുടെ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. 2025 വരെ സയിക് ആയിരുന്നു പ്രധാന കരാറുകാർ. നിലവിൽ ലൈഡോസ് ആണ് ഇത് നിയന്ത്രിക്കുന്നത്. നാശനഷ്ടങ്ങൾ വിലയിരുത്താൻ അമേരിക്കൻ സൈന്യത്തിന്റെ സൈബർ വിഭാഗമായ സൈബർ കമാൻഡ് അന്വേഷണം തുടങ്ങി. ബാക്ക്-ഓഫീസ് ആപ്ലിക്കേഷനുകൾ ക്ലൗഡ് വണ്ണിലേക്ക് മാറ്റുന്ന നടപടികൾ താൽക്കാലികമായി നിർത്തിവെച്ചു.

Hackers reportedly breached Cloud One, the U.S. Air Force’s main cloud computing platform, raising concerns over the security of strategic, personnel and logistics data. The Air Force has not commented on the incident, while Cyber Command has launched an investigation and migration work has been paused.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393477/us-air-force-cloud-one-hack-breach)