---
title: "ജോലി തേടി സുഹൃത്തിനൊപ്പം ബെംഗളൂരുവിലെത്തി; ലോഡ്ജ് മുറിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു, യുവാവ് അറസ്റ്റിൽ"
english_title: "Malayali Nursing Student Stabbed to Death in Bengaluru Lodge; Kollam Man Arrested"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393470/malayali-nursing-student-stabbed-bengaluru-lodge"
published_at: "2026-11-27T19:34:00+05:30"
category: "Crime"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b098efd0e37b_malayali-nursing-student-stabbed-bengaluru-lodge.jpg"
keywords: ["BengaluruLodge", "MalayaliStudent", "KeralaNews", "PoliceArrest", "NursingStudent"]
---

# ജോലി തേടി സുഹൃത്തിനൊപ്പം ബെംഗളൂരുവിലെത്തി; ലോഡ്ജ് മുറിയിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു, യുവാവ് അറസ്റ്റിൽ

> **Lead Summary:** ബെംഗളൂരു : ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശിയായ ഗംഗ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ നെ പോലീസ് അറസ്റ്റ് ചെയ്തു.

## Article Content

ബെംഗളൂരു : ബെംഗളൂരുവിലെ ലോഡ്ജിൽ മലയാളി നഴ്സിങ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു. പത്തനംതിട്ട അടൂർ സ്വദേശിയായ ഗംഗ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒപ്പമുണ്ടായിരുന്ന കൊല്ലം സ്വദേശി ഗോകുൽ കൃഷ്ണ നെ പോലീസ് അറസ്റ്റ് ചെയ്തു.

വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് ബെംഗളൂരു കോട്ടൺപേട്ടിലെ ഒടിസി റോഡിലുള്ള ലോഡ്ജിൽ സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. നഴ്സിങ് കോഴ്സ് പൂർത്തിയാക്കിയ ഗംഗയും ഗോകുലും ജോലി അന്വേഷിച്ചാണ് ബെംഗളൂരുവിലെത്തിയത്.

സുഹൃത്തുക്കളായിരുന്ന ഇരുവരും വ്യാഴാഴ്ച രാവിലെയാണ് കേരളത്തിൽ നിന്ന് ബെംഗളൂരുവിലെത്തിയത്. നഗരത്തിലെത്തിയ ശേഷം ലോഡ്ജിൽ മുറിയെടുത്തു. വെള്ളിയാഴ്ച ഇരുവരും തമ്മിൽ തർക്കമുണ്ടായതോടെയാണ് കത്തി ഉപയോഗിച്ച് ഗംഗയുടെ വയറ്റിൽ കുത്തിയതെന്നാണ് പോലീസ് പറയുന്നത്.

യുവതിയെ ആക്രമിച്ച ശേഷം പ്രതി തന്നെയാണ് ലോഡ്ജ് അധികൃതരെ വിവരം അറിയിച്ചതെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് അധികൃതർ പോലീസിനെ അറിയിച്ചു. ഗംഗയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തർക്കത്തിനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്ന് പോലീസ് അറിയിച്ചു. കോട്ടൺപേട്ട് പോലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. ഗോകുൽ കൃഷ്ണ ബിഎസ്‌സി നഴ്സിങ് ബിരുദധാരിയാണെന്നും നഴ്സിങ് പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ കോളേജുകളിൽ പ്രവേശനം നേടിക്കൊടുക്കുന്ന കൺസൾട്ടന്റായി പ്രവർത്തിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു.

A 22-year-old Malayali nursing graduate from Adoor, Pathanamthitta, was found stabbed to death in a Bengaluru lodge. Police arrested her friend, a Kollam native, in connection with the incident and said the motive is still unclear.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393470/malayali-nursing-student-stabbed-bengaluru-lodge)