---
title: "സ്വർണവിലയിൽ വൻ കുതിപ്പ്! ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 2,640 രൂപ; ആഭരണപ്രേമികൾക്ക് വൻ തിരിച്ചടി"
english_title: "Gold Prices Surge Sharply; Pavan Up by Rs 2,640 in a Day"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393445/gold-prices-surge-kerala-pavan-up-2640"
published_at: "2026-11-27T15:41:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b0957f5daa8e_gold-prices-surge-kerala-pavan-up-2640.jpg"
keywords: ["GoldPrice", "KeralaMarket", "GoldRates", "InflationImpact", "WeddingDemand"]
---

# സ്വർണവിലയിൽ വൻ കുതിപ്പ്! ഒറ്റ ദിവസം കൊണ്ട് പവന് കൂടിയത് 2,640 രൂപ; ആഭരണപ്രേമികൾക്ക് വൻ തിരിച്ചടി

> **Lead Summary:** **കൊച്ചി: ** രാവിലെയുണ്ടായ വൻ വിലവർധനവിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 170 രൂപ വർധിച്ച് 11,770 രൂപയും പവന് 1,360 രൂപ വർധിച്ച് 94,160 രൂപയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള നിരക്ക്. രാവിലെ പവന് 1,280 രൂപ വർധിച്ചിരുന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് പവന് 2,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

## Article Content

**കൊച്ചി: ** രാവിലെയുണ്ടായ വൻ വിലവർധനവിന് പിന്നാലെ സംസ്ഥാനത്ത് ഇന്ന് രണ്ടാം തവണയും സ്വർണവില കുതിച്ചുയർന്നു. ഗ്രാമിന് 170 രൂപ വർധിച്ച് 11,770 രൂപയും പവന് 1,360 രൂപ വർധിച്ച് 94,160 രൂപയുമാണ് ഉച്ചയ്ക്ക് ശേഷമുള്ള നിരക്ക്. രാവിലെ പവന് 1,280 രൂപ വർധിച്ചിരുന്നു. ഇതോടെ ഒറ്റ ദിവസം കൊണ്ട് പവന് 2,640 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവിലയിൽ തുടരുന്ന ചാഞ്ചാട്ടത്തിന് പിന്നാലെയാണ് ഈ കുതിപ്പ്. ഇന്നലെ രാവിലെ വർധിക്കുകയും ഉച്ചയോടെ കുറയുകയും ചെയ്ത വിലയിലാണ് ഇന്ന് തുടർച്ചയായ മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

യു.എസ് പലിശ നിരക്ക്, ഡോളറിന്റെ മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ, നിക്ഷേപകരുടെ താൽപ്പര്യം തുടങ്ങിയ ഘടകങ്ങളാണ് ആഗോള-ആഭ്യന്തര വിപണികളിൽ സ്വർണവിലയെ സ്വാധീനിക്കുന്നത്. വില ഇനിയും കുറയുമെന്ന് പ്രതീക്ഷിച്ച് സ്വർണം വാങ്ങാൻ കാത്തിരുന്ന സാധാരണക്കാരെയും വിവാഹ ആവശ്യക്കാരെയും കടുത്ത ആശങ്കയിലാക്കുന്നതാണ് നിലവിലെ വിലക്കയറ്റം.

Gold prices in Kerala surged for the second time on the same day, with the rate rising by Rs 1,360 per pavan in the afternoon after an earlier increase in the morning. The total jump for the day stands at Rs 2,640 per pavan, adding pressure on buyers and wedding-season demand.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393445/gold-prices-surge-kerala-pavan-up-2640)