---
title: "ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി? തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി"
english_title: "Did Husband Kill Wife Before Taking His Own Life? Couple Found Dead in Thrissur"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393438/thrissur-couple-found-dead-home"
published_at: "2026-11-27T14:48:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b094bad5865c_thrissur-couple-found-dead-home.jpg"
keywords: ["ThrissurNews", "CoupleDeath", "PoliceInvestigation", "KeralaCrime", "SuspectedSuicide"]
---

# ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കി? തൃശൂരിൽ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

> **Lead Summary:** **തൃശൂർ: **പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.

## Article Content

**തൃശൂർ: **പെരിങ്ങോട്ടുകര കിഴുപ്പിള്ളിക്കരയിൽ ദമ്പതികളെ വീടിനുള്ളിൽ വെട്ടേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. കിഴുപ്പിള്ളിക്കര നളന്ദ സ്കൂളിന് സമീപം കാട്ടുതിണ്ടിയിൽ സന്തോഷ്, ഭാര്യ ഷിനി എന്നിവരാണ് മരിച്ചത്. വീടിന്റെ അടുക്കളയിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കിടന്നിരുന്നത്.

സന്തോഷിന്റെ കൈയിൽ വെട്ടരിവാൾ ഉണ്ടായിരുന്നതിനാൽ, ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കിയതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. തൃശൂരിൽ ലക്ഷ്മി ഇലക്ട്രോണിക്സ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു സന്തോഷ്. വിവരമറിഞ്ഞ് അന്തിക്കാട് പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.

A couple was found dead inside their home at Kizhupillikkara near Peringottukara in Thrissur. Police suspect that Santosh may have killed his wife Shini before dying by suicide, and an inquest has begun.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393438/thrissur-couple-found-dead-home)