---
title: "'പലരും മനപ്പായസം ഉണ്ണുന്നു, മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധി, ഒരു കോടതിക്കും ശിക്ഷിക്കാനാകില്ലെന്ന്' വെള്ളാപ്പള്ളി നടേശൻ"
english_title: "Vellappally Natesan Says He Is Innocent in Microfinance Case"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393411/vellappally-natesan-microfinance-case-innocent-new"
published_at: "2026-11-27T12:20:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b09298483192_vellappally-natesan-microfinance-case-innocent-new.jpg"
keywords: ["VellappallyNatesan", "MicrofinanceCase", "KeralaHighCourt", "SNDPYogam", "KeralaNews", "HighCourt", "KeralaPolitics", "InvestigationDelay"]
---

# 'പലരും മനപ്പായസം ഉണ്ണുന്നു, മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധി, ഒരു കോടതിക്കും ശിക്ഷിക്കാനാകില്ലെന്ന്' വെള്ളാപ്പള്ളി നടേശൻ

> **Lead Summary:** **** മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്നും ഒരു കോടതിക്കും തന്നെ ശിക്ഷിക്കാനാകില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്തനംതിട്ടയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തുവെന്നും തന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

## Article Content

**** മൈക്രോ ഫിനാൻസ് കേസിൽ താൻ നിരപരാധിയാണെന്നും ഒരു കോടതിക്കും തന്നെ ശിക്ഷിക്കാനാകില്ലെന്നും എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്തനംതിട്ടയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കിട്ടിയ പണം പാവപ്പെട്ടവർക്ക് വിതരണം ചെയ്തുവെന്നും തന്നെ ശിക്ഷിക്കുമെന്ന് പലരും മനപ്പായസം ഉണ്ണുന്നുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

തെരഞ്ഞെടുപ്പിൽ അവർക്ക് കെട്ടിവെച്ച കാശ് പോലും കിട്ടിയില്ലെന്നും അദ്ദേഹം വിമർശിച്ചു. മുഖ്യമന്ത്രിക്ക് അനുകൂലമായ പരാമർശം യൂ ടേൺ എന്ന് പറയുന്നവർക്ക് അങ്ങനെ പറയാമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പ്രതിപക്ഷത്തിരുന്ന സതീശൻ അല്ല ഇപ്പോഴത്തെ ആളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, മൈക്രോ ഫിനാൻസ് കേസിൽ കുറ്റപത്രം വൈകുന്നതിന്റെ വിശദീകരണം നേരിട്ട് ബോധിപ്പിക്കാൻ അന്വേഷണ ഉദ്യോഗസ്ഥൻ എസ് പി എസ് ശശിധരൻ ഹൈക്കോടതിയിൽ ഹാജരായി. എന്തുകൊണ്ടാണ് നടപടികളിൽ താമസമെന്ന് കോടതി അദ്ദേഹത്തോട് ചോദിച്ചു.

അന്വേഷണ ഉദ്യോഗസ്ഥന്റെ അലംഭാവമാണോ, ഭയമാണോ, അതോ മറ്റാരെങ്കിലും പിന്നിൽ നിന്ന് വലിക്കുന്നുണ്ടോ എന്നും കോടതി സംശയം പ്രകടിപ്പിച്ചു. നടപടിക്രമങ്ങളിൽ സമയമെടുക്കുന്നുവെന്നും ചില കേസുകളിൽ പ്രോസിക്യൂഷൻ അനുമതി വേണ്ട സാഹചര്യമുണ്ടെന്നും വീഴ്ചയില്ലെന്നും എസ് പി മറുപടി നൽകി.

ശബരിമല സ്വർണ്ണക്കൊള്ള കേസിന്റെ അന്വേഷണ ചുമതലയും തനിക്കുണ്ടെന്നും തിരക്കുകൾ കാരണമുള്ള കാലതാമസം മാത്രമാണെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ മികച്ച ട്രാക്ക് റെക്കോർഡ് ഉള്ള വ്യക്തിയാണെന്നും ദിവസത്തിൽ നാല് മണിക്കൂർ മാത്രമാണ് അദ്ദേഹത്തിന് ഉറങ്ങാൻ കഴിയുന്നതെന്നും സർക്കാർ അഭിഭാഷകൻ കോടതിയെ ധരിപ്പിച്ചു.

രണ്ട് ദിവസത്തിൽ എട്ട് കേസുകളുടെ കുറ്റപത്രം നൽകാൻ പറയുന്നത് അപ്രായോഗികമാണെന്നും മനുഷ്യപരമായ സമീപനം വേണമെന്നും സർക്കാർ ആവശ്യപ്പെട്ടു. തൃപ്തികരമായ രീതിയിൽ കുറ്റപത്രം നൽകാൻ സമയം എടുക്കുമെന്ന് ശശിധരനും കൂട്ടിച്ചേർത്തു. ഹർജി വരുന്ന ഏഴാം തീയതി വീണ്ടും പരിഗണിക്കാമെന്നും ഒരാഴ്ചയ്ക്കകം ഒരു കേസിന്റെ കൂടി കുറ്റപത്രം നൽകണമെന്നും ജസ്റ്റിസ് എ ബദ്ദറുദ്ദീൻ പറഞ്ഞു.

Vellappally Natesan said he is innocent in the microfinance case and claimed no court can punish him, speaking in Pathanamthitta. He also alleged that some people were hoping for his conviction while the High Court heard explanations for the delay in filing the charge sheet in the case. The court questioned the investigating officer over the delay and asked for further progress within a week.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393411/vellappally-natesan-microfinance-case-innocent-new)