---
title: "മുൻവൈരം തീർക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് കേസ്; 4.20 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതികൾ ഒടുവിൽ പൊലീസ് വലയിൽ"
english_title: "Four Arrested in Abduction, Assault and Theft Case Linked to Old Rivalry"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393371/abduction-assault-theft-old-rivalry"
published_at: "2026-11-27T08:09:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08edcd54550_abduction-assault-theft-old-rivalry.jpg"
keywords: ["AbductionCase", "AssaultCase", "Robbery", "KeralaPolice"]
---

# മുൻവൈരം തീർക്കാൻ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ചെന്ന് കേസ്; 4.20 ലക്ഷം രൂപ കവർന്നെന്ന പരാതിയിൽ ഒളിവിലായിരുന്ന പ്രതികൾ ഒടുവിൽ പൊലീസ് വലയിൽ

> **Lead Summary:** പെരിന്തൽമണ്ണ : മുൻവൈരത്തെത്തുടർന്ന് യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാറിൽ തട്ടിക്കൊണ്ടുപോയി മദിക്കുകയും പണം കവരുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാല് പ്രതികൾ പൊലീസ് പിടിയിലായി.

## Article Content

പെരിന്തൽമണ്ണ : മുൻവൈരത്തെത്തുടർന്ന് യുവാവിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് കാറിൽ തട്ടിക്കൊണ്ടുപോയി മദിക്കുകയും പണം കവരുകയും ചെയ്ത കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന നാല് പ്രതികൾ പൊലീസ് പിടിയിലായി.

നീലഞ്ചേരി നെച്ചിക്കാടൻ ഹൗസിൽ എൻ കെ നിഷാർ (38), നീലഞ്ചേരി നെച്ചിക്കാടൻ ഹൗസിൽ ബിനുസ് ഖാൻ (45), നീലഞ്ചേരി കൊട്ടപ്പറമ്പിൽ ഹൗസിൽ കെ പി അമീറുദ്ദീൻ (33), തുവ്വൂർ പാലക്കൽവെട്ട പൊറ്റെങ്ങാട്ടിൽ ഹൗസിൽ അബ്ദുൽ നിഷാദ് പി (31) എന്നിവരെയാണ് പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്.

പെരിന്തൽമണ്ണ കുന്നപ്പള്ളി അത്തിക്കുറിശ്ശി ഹൗസിൽ മുസ്തഫയുടെ മകൻ ശുഹൈബിനെ (37) ആക്രമിച്ച കേസിലാണ് നടപടി. ഒക്ടോബർ 20-ന് പകല്‍ 12ന്‌ പൊന്ന്യാകുർശ്ശിയിൽ കാറിലെത്തിയ സംഘം ശുഹൈബിന്റെ കണ്ണിൽ മുളകുപൊടി തേച്ചശേഷം ബലമായി വാഹനത്തിൽ കയറ്റിക്കൊണ്ടുപോവുകയായിരുന്നു.

കാറിൽവച്ച് മർദിച്ച സംഘം ഇദ്ദേഹത്തെ കാളികാവിലെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ച് കമ്പിവടികൊണ്ടും കൈകൊണ്ടും ക്രൂരമായി മർദിച്ചു.

രക്ഷപ്പെടാൻ ശ്രമിച്ച ശുഹൈബിനെ പ്രതികൾ വീണ്ടും പിടിച്ചുനിർത്തി മർദിക്കുകയും കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിനിടയിൽ തന്റെ കൈവശമുണ്ടായിരുന്ന 4,20,000 രൂപ നഷ്ടപ്പെട്ടതായും ശുഹൈബ് നൽകിയ പരാതിയിൽ പറയുന്നു.

Four men who had been absconding in a case involving the abduction, brutal assault and robbery of a young man in Perinthalmanna have been arrested by police. The complaint says the victim was attacked with chilli powder, beaten in a car and robbed of ₹4.2 lakh.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393371/abduction-assault-theft-old-rivalry)