---
title: "പിഞ്ചോമനയ്ക്ക് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു"
english_title: "Mother Dies After Collapsing While Breastfeeding Infant"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393369/mother-dies-while-breastfeeding-infant"
published_at: "2026-11-27T07:58:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08eb5ddd515_mother-dies-while-breastfeeding-infant.jpg"
keywords: ["Breastfeeding", "HeartAttack", "KeralaNews", "Women Death"]
---

# പിഞ്ചോമനയ്ക്ക് മുലയൂട്ടുന്നതിനിടെ അമ്മ കുഴഞ്ഞുവീണു മരിച്ചു

> **Lead Summary:** ഗുരുവായൂർ : കുഞ്ഞിന് മുലയൂട്ടുന്നതിനിടെ 31 കാരിയായ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂർ കാവീട് കാരയൂർ മാത്രംകോട്ട് ഐശ്വര്യ ആണ് മരിച്ചത്. ദേശമംഗലം പോസ്‌റ്റ്‌ ഓഫീസിലെ പോസ്‌റ്റ്‌വുമണാണ്‌.

## Article Content

ഗുരുവായൂർ : കുഞ്ഞിന് മുലയൂട്ടുന്നതിനിടെ 31 കാരിയായ അമ്മ കുഴഞ്ഞുവീണു മരിച്ചു. ഗുരുവായൂർ കാവീട് കാരയൂർ മാത്രംകോട്ട് ഐശ്വര്യ ആണ് മരിച്ചത്. ദേശമംഗലം പോസ്‌റ്റ്‌ ഓഫീസിലെ പോസ്‌റ്റ്‌വുമണാണ്‌.

വ്യാഴം പുലർച്ചെയായിരുന്നു സംഭവം. പ്രസവത്തിനായി സ്വന്തം വീട്ടിലെത്തിയതായിരുന്നു യുവതി. 32 ദിവസം പ്രായമുള്ള കുഞ്ഞിന് കസേരയിലിരുന്ന് മുലപ്പാൽ നൽകുന്നതിനിടെ ഐശ്വര്യ പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.

ഉടൻ മുതുവട്ടൂർ രാജ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം കാരയൂരിലെ വീട്ടിൽ.

സംസ്കാരം വെള്ളി രാവിലെ 9ന് ഗുരുവായൂർ നഗരസഭ വാതക ശ്മശാനത്തിൽ. ഭർത്താവ്‌: വടക്കാഞ്ചേരി സ്വദേശി പട്ടുകുളങ്ങരയിൽ നിതീഷ്‌. അച്ഛൻ: സഹദേവൻ. അമ്മ: ഗീത.സഹോദരൻ: അശ്വിൻ.

A 31-year-old mother from Guruvayur died after collapsing while breastfeeding her 32-day-old baby at home. Hospital authorities said the cause of death was a heart attack.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393369/mother-dies-while-breastfeeding-infant)