---
title: "നിയന്ത്രണംവിട്ട കാർ റോഡരികിലെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; വിഴിഞ്ഞത്ത് 18കാരന് ഗുരുതര പരിക്ക്, മദ്യലഹരിയിലായിരുന്ന ഡ്രൈവർ പൊലീസ് പിടിയിൽ"
english_title: "Vizhinjam Accident: Drunk Driver Hits Pedestrian, Vehicles Damaged"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393354/vizhinjam-drunk-driver-accident-car-crash"
published_at: "2026-11-26T22:47:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b086a8487fe3_vizhinjam-drunk-driver-accident-car-crash.jpg"
keywords: ["VizhinjamAccident", "DrunkDriving", "KeralaNews", "RoadAccident", "Thiruvananthapuram"]
---

# നിയന്ത്രണംവിട്ട കാർ റോഡരികിലെ വാഹനങ്ങളിലേക്ക് പാഞ്ഞുകയറി; വിഴിഞ്ഞത്ത് 18കാരന് ഗുരുതര പരിക്ക്, മദ്യലഹരിയിലായിരുന്ന ഡ്രൈവർ പൊലീസ് പിടിയിൽ

> **Lead Summary:** വിഴിഞ്ഞം : വിഴിഞ്ഞത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിച്ച് കാൽനടയാത്രക്കാരനെയും ഇടിച്ചു. അപകടത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നിജാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

വിഴിഞ്ഞം : വിഴിഞ്ഞത്ത് മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് റോഡരികിൽ നിർത്തിയിട്ടിരുന്ന വാഹനങ്ങളിൽ ഇടിച്ച് കാൽനടയാത്രക്കാരനെയും ഇടിച്ചു. അപകടത്തിൽ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ വിഴിഞ്ഞം ടൗൺഷിപ്പ് സ്വദേശി നിജാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വ്യാഴാഴ്ച രാത്രി എട്ടോടെയാണ് വിഴിഞ്ഞം മുത്തുമാരിയമ്മൻ ക്ഷേത്രത്തിന് മുന്നിൽ അപകടം ഉണ്ടായത്. മാറനല്ലൂർ സ്വദേശി മുഹമ്മദ് ഹുസൈൻ (23) ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. ഇയാളെ നാട്ടുകാർ പിടികൂടി വിഴിഞ്ഞം പോലീസിന് കൈമാറി. ഒപ്പമുണ്ടായിരുന്ന മറ്റൊരു യുവാവ് ഓടി രക്ഷപ്പെട്ടതായി പോലീസ് പറഞ്ഞു.

വിഴിഞ്ഞം തെരുവിന്റെ തുടക്കത്തിൽനിന്ന് പോലീസ് സ്റ്റേഷൻ ജങ്ഷനിലേക്ക് വരികയായിരുന്ന കാറാണ് ആദ്യം ക്ഷേത്രത്തിന്റെ മതിലിൽ ഇടിച്ചത്. പിന്നാലെ സമീപത്ത് നിർത്തിയിട്ടിരുന്ന ബിനു, രാജീവ് എന്നിവരുടെ ബൈക്കുകളിലേക്ക് പാഞ്ഞുകയറി. രണ്ട് ബൈക്കുകളുടെയും മുൻഭാഗം തകർന്നു.

തുടർന്ന് മുന്നോട്ടുപോയ കാർ റോഡിന്റെ ഇടതുവശത്ത് നിർത്തിയിട്ടിരുന്ന വിഷ്ണുവിന്റെ കാറിന്റെ പിന്നിലുമിടിച്ചു. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. പിൻഭാഗത്തെ ടയറുകളും പൊട്ടി.

അപകടം കണ്ട നാട്ടുകാർ ഇടപെട്ടാണ് കാർ തടഞ്ഞുനിർത്തിയത്. വിവരമറിഞ്ഞെത്തിയ സി.ഐ. വി.എം. ശ്രീകുമാറിന്റെ നേതൃത്വത്തിൽ മുഹമ്മദ് ഹുസൈനെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. സംഭവത്തിൽ വിഴിഞ്ഞം പോലീസ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തു.

A drunk-driving crash in Vizhinjam left 18-year-old Nizam with severe head and neck injuries after a car hit parked vehicles and a pedestrian. Police detained the driver, identified as Muhammad Husein, and registered two cases in connection with the incident.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393354/vizhinjam-drunk-driver-accident-car-crash)