---
title: "'ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്നവർ ഇന്ന് ജീവനോടെയില്ലെന്ന്': പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ ടി.ഐ മധുസൂദനെതിരെ കേസെടുത്തു, നടപടി കെഎസ്‍യുവിൻ്റെ പരാതിയിൽ"
english_title: "Police book TI Madhusoodanan over death threat speech"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/393352/ti-madhusoodanan-police-case-ksu-complaint"
published_at: "2026-11-26T22:33:00+05:30"
category: "Kerala"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6b08673553cc5_ti-madhusoodanan-police-case-ksu-complaint.jpg"
keywords: ["TIMadhusoodanan", "PayyannurPolice", "KSUComplaint", "KeralaNews", "Kannur"]
---

# 'ചീമേനിയിൽ അഞ്ചുപേരെ ചുട്ടുകൊന്നവർ ഇന്ന് ജീവനോടെയില്ലെന്ന്': പയ്യന്നൂരിലെ കൊലവിളി പ്രസംഗത്തിൽ ടി.ഐ മധുസൂദനെതിരെ കേസെടുത്തു, നടപടി കെഎസ്‍യുവിൻ്റെ പരാതിയിൽ

> **Lead Summary:** കണ്ണൂർ: സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസ് എടുത്തു. പയ്യന്നൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

## Article Content

കണ്ണൂർ: സിപിഎം നേതാവ് ടി ഐ മധുസൂദനന്റെ കൊലവിളി പ്രസംഗത്തിൽ പൊലീസ് കേസ് എടുത്തു. പയ്യന്നൂർ പൊലീസാണ് കേസെടുത്തത്. കലാപാഹ്വാനം, ക്രിമിനൽ ഭീഷണി തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമ്മാസിന്റെ പരാതിയിലാണ് നടപടി. പയ്യന്നൂരിൽ കൊല്ലപ്പെട്ട കെ എസ് യു പ്രവർത്തകൻ സജിത് ലാലിന്റെ സഹോദരൻ അജിത് ലാലും മധുസൂദനനെതിരെ പരാതി നൽകിയിരുന്നു.

ടി ഐ മധുസൂദനന്റെ പ്രസംഗം വിവാദമായതിന് പിന്നാലെയാണ് പരാതികൾ എത്തിയത്. പ്രസംഗത്തിലെ വാക്കുകൾ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് കെഎസ്‍യു പരാതി നൽകിയത്.

ഇതിനിടെ മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ ഡിവൈഎഫ്ഐയും പരാതി നൽകി. യൂത്ത് കോൺഗ്രസുകാരുടെ ചോരയിൽ ഉണ്ടായ സർക്കാർ ആണിതെന്നും ആ ചോരക്ക് പകരം ചോദിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസംഗത്തിന് എതിരെയാണ് പരാതി. ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി മുഹമ്മദ് അഫ്സലാണ് സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകിയത്.

Kannur police have registered a case against CPM leader T.I. Madhusoodanan over an allegedly threatening speech, following a complaint from KSU state vice president Muhammad Shammas. The case includes charges of incitement and criminal intimidation, while separate complaints have also been filed in connection with the controversy.

### Related Links & Sources
- [Original Story Source](https://truevisionnews.com/news/393352/ti-madhusoodanan-police-case-ksu-complaint)